ശുപാര്‍ശ സമര്‍പ്പിച്ചു, ആദായ നികുതിയില്‍ വന്‍ കുറവിന് സാധ്യത: നികുതി ഘടന ഇങ്ങനെ

By Web Team  |  First Published Aug 29, 2019, 3:26 PM IST

 പത്ത് ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർക്ക് 30 ശതമാനമാണ് നിലവിലെ നികുതി.


ദില്ലി: നികുതിഘടന മാറ്റാൻ കേന്ദ്രധനമന്ത്രാലയത്തിന് പ്രത്യക്ഷനികുതി കർമ്മസമിതിയുടെ ശുപാർശ. അഞ്ചു ലക്ഷം മുതൽ പത്ത് ലക്ഷം വരെ വരുമാനമുള്ളവർക്ക് 10 ശതമാനം നികുതിക്കാണ് ശുപാർശ. പത്ത് ലക്ഷം മുതൽ 20 ലക്ഷം വരെയുള്ളവർക്ക് 20 ശതമാനം നികുതിക്കും 20 ലക്ഷത്തിന് മുകളിലുള്ളവർക്ക് 30 ശതമാനം നികുതിക്കും കർമ്മസമിതി ശുപാർശ നൽകി. വ്യക്തികളുടെ ആദായ നികുതിയിൽ ഇളവ് വരുത്തണമെന്നും ശുപാർശയുണ്ട്. 

പത്ത് ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിൽ വരുമാനമുള്ളവരുടെ നികുതി 20 ശതമാനമായി കുറയ്ക്കണമെന്നാണ് ശുപാർശ. നിലവിൽ രണ്ടര ലക്ഷത്തിനും അഞ്ചുലക്ഷത്തിനും ഇടയിൽ വരുമാനമുള്ളവർക്ക് അഞ്ചുശതമാനം ആദായ നികുതിയും അഞ്ചുലക്ഷത്തിനും പത്ത് ലക്ഷത്തിനും ഇടയ്ക്ക് വരുമാനമുള്ളവർക്ക് 20 ശതമാനവുമാണ് നിരക്ക്. പത്ത് ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർക്ക് 30 ശതമാനമാണ് നിലവിലെ നികുതി. അതായത് അഞ്ചുലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് നികുതി അടയ്ക്കേണ്ടിവരില്ലെന്ന് ചുരുക്കം.

Latest Videos

click me!