രാജ്യത്ത് സൈക്കിളിന്‍റെയും കൊതുകുവലയുടെയും പ്രതാപകാലത്താണ് ഇവ വാങ്ങാന്‍ സര്‍ക്കാര്‍ വായ്പ നല്‍കിയിരുന്നത്.
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൊതുകുവല, സൈക്കിള്‍ എന്നിവ വാങ്ങാന്‍ നല്‍കിയിരുന്ന മുന്‍കൂര്‍ വായ്പ സര്‍ക്കാര്‍ നിര്‍ത്തി. സൈക്കിള്‍ വാങ്ങാന്‍ 2,000 രൂപയും കൊതുകുവല വാങ്ങാന്‍ 200 രൂപയുമാണ് സര്‍ക്കാര്‍ വായ്പ നല്‍കിയിരുന്നത്. കാലഹരണപ്പെട്ട വായ്പയായതിനാല്‍ ഇവ നിര്‍ത്തുന്നുവെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
രാജ്യത്ത് സൈക്കിളിന്‍റെയും കൊതുകുവലയുടെയും പ്രതാപകാലത്താണ് ഇവ വാങ്ങാന്‍ സര്‍ക്കാര്‍ വായ്പ നല്‍കിയിരുന്നത്. വളരെ കുറച്ച് പേര്‍ മാത്രമാണ് ഇതിന് അപേക്ഷിച്ചിരുന്നത്. ഇത്തരമൊരു വായ്പയെക്കുറിച്ചുളള പുതുതലമുറയുടെ അറിവില്ലായ്മയും വായ്പ ലഭിക്കുന്നതിനുളള സങ്കീര്‍ണമായ നടപടികളുമാണ് പലരെയും പില്‍ക്കാലത്ത് ഈ വായ്പയില്‍ നിന്നും അകറ്റിയത്.
നിലവില്‍ ആവശ്യക്കാര്‍ ഇല്ലയെന്ന് കണ്ടതോടെയാണ് പദ്ധതി തന്നെ ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.