ബെസ്റ്റ് ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡ് ദിസ് മൊമെന്‍റ് എന്ന ആല്‍ബത്തിന്
ആഗോള സംഗീത ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട പുരസ്കാരങ്ങളിലൊന്നായ ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ കലാകാരന്മാര്‍ക്കും നേട്ടം. പ്രശസ്ത തബല വിദ്വാന്‍ സക്കീര്‍ ഹുസൈന് മാത്രം മൂന്ന് ഗ്രാമി പുരസ്കാരങ്ങള്‍ ലഭിച്ചു. ആഗോള തലത്തിലെ മികച്ച പ്രകടനം, മികച്ച സമകാലിക ആല്‍ബം (ഉപകരണ സംഗീതം), മികച്ച ആഗോള സംഗീതം എന്നീ വിഭാഗങ്ങളിലാണ് സക്കീര്‍ ഹുസൈന് പുരസ്കാരങ്ങള്‍ ലഭിച്ചത്. ഓടക്കുഴല്‍ വാദകന്‍ രാകേഷ് ചൗരസ്യയ്ക്ക് രണ്ട് പുരസ്കാരങ്ങളും ലഭിച്ചു.
ബെസ്റ്റ് ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡ് ദിസ് മൊമെന്‍റ് എന്ന ആല്‍ബത്തിനാണ്. സക്കീര്‍ ഹുസൈനൊപ്പം ഗായകന്‍ ശങ്കര്‍ മഹാദേവന്‍, ഗിറ്റാറിസ്റ്റ് ജോണ്‍ മക് ലോഗ്ലിന്‍, വാദ്യകലാകാരന്‍ വി സെല്‍വഗണേഷ്, വയലിനിസ്റ്റ് ഗണേഷ് രാജഗോപാലന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഫ്യൂഷന്‍ ബാന്‍ഡ് ശക്തിയുടേതായി ഈ ആല്‍ബം. ബെസ്റ്റ് ഗ്ലോബല്‍ മ്യൂസിക് പെര്‍ഫോമന്‍സിനുള്ള പുരസ്കാരം സക്കീര്‍ ഹുസൈനൊപ്പം രാകേഷ് ചൗരസ്യ, ബേല ഫ്ലെക്, എഡ്ഗാര്‍ മേയര്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ പഷ്തോ എന്ന ഗാനത്തിനാണ്.
shares a proud pic with Indian winners ft. , and . 💙🌸 pic.twitter.com/NBeVLATrZa
— Filmfare (@filmfare)
undefined
മികച്ച സമകാലിക ആല്‍ബത്തിനുള്ള (ഉപകരണ സംഗീതം) പുരസ്കാരം ആസ് വി സ്പീക്ക് എന്ന ആല്‍ബത്തിനാണ്. സക്കീര്‍ ഹുസൈന്‍, രാകേഷ് ചൗരസ്യ, ബേല ഫ്ലെക്, എഡ്ഗാര്‍ മേയര്‍ എന്നിവരാണ് ഈ ആള്‍ബത്തിനും പിന്നില്‍. സക്കീര്‍ ഹുസൈന് മൂന്നാമത്തെ തവണയാണ് ഗ്രാമി പുരസ്കാരങ്ങള്‍ ലഭിക്കുന്നത്. പ്ലാനെറ്റ് ഡ്രം എന്ന ആല്‍ബത്തിന് 1992 ലും ഗ്ലോബല്‍ ഡ്രം പ്രോജക്റ്റ് എന്ന ആല്‍ബത്തിന് 2009 ലും സക്കീന്‍ ഹുസൈന്‍ ഗ്രാമിയില്‍ പുരസ്കൃതനായിട്ടുണ്ട്. അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ നടന്ന പരിപാടിയിലാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.
ALSO READ : സന്തോഷ് നാരായണനും ധീയും മലയാളത്തിലേക്ക്; തരംഗമായി 'വിടുതല്‍'
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം