അടുത്തടുത്ത് ഹിറ്റുകള്‍ ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് ജി വി പ്രകാശ്
രായന് ശേഷം ധനുഷിന്‍റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണ് നിലവുക്ക് എന്‍ മേല്‍ എന്നടി കോപം. മുന്‍പ് സംവിധാനം ചെയ്ത പാ പാണ്ടിയിലും രായനിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ധനുഷ് ആയിരുന്നെങ്കില്‍ പുതിയ ചിത്രത്തില്‍ ഒരു ഗാന രംഗത്തില്‍ മാത്രമാണ് അദ്ദേഹം എത്തുക. ആ ഗാനത്തിന്‍റെ ലിറിക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറക്കാര്‍. കാതല്‍ ഫെയില്‍ എന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ജി വി പ്രകാശ് ആണ്. ധനുഷ് ആണ് ആലപിച്ചിരിക്കുന്നത്. സംഗീതം പകര്‍ന്ന രണ്ട് ചിത്രങ്ങള്‍ വലിയ വിജയം നേടിയതിന്‍റെ സന്തോഷത്തിലാണ് ഇപ്പോള്‍ ജി വി പ്രകാശ്. അമരനും ലക്കി ഭാസ്‍കറുമാണ് അത്.
കമിംഗ് ഓഫ് ഏജ് റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ യുവതാരങ്ങളുടെ നിര തന്നെ എത്തുന്നുണ്ട്. പവിഷ്, അനിഖ സുരേന്ദ്രന്‍, പ്രിയ പ്രകാശ് വാര്യര്‍, മാത്യു തോമസ്, വെങ്കടേഷ് മേനോന്‍, റബിയ ഖതൂണ്‍, രമ്യ രംഗനാഥന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. വണ്ടര്‍ബാര്‍ ഫിലിംസിന്‍റെ ബാനറില്‍ കസ്തൂരി രാജയും വിജയലക്ഷ്മി കസ്തൂരിരാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
എഡിറ്റിംഗ് ജി കെ പ്രസന്ന, ഛായാഗ്രഹണം ലിയോണ്‍ ബ്രിട്ടോ, കലാസംവിധാനം ജാക്കി, മേക്കപ്പ് ബി രാജു, വിഷ്വല്‍ ക്രിയേറ്റര്‍, കോസ്റ്റ്യൂം ഡിസൈനര്‍ കാവ്യ ശ്രീറാം, പബ്ലിസിറ്റി ഡിസൈന്‍ കപിലന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡി രമേശ് കുച്ചിരായര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ശ്രേയസ് ശ്രീനിവാസന്‍. അതേസമയം സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമയും ധനുഷ് ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. ഇഡ്‍ലി കടൈ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിത്യ മേനന്‍ ആണ് നായിക, ശാലിനി പാണ്ഡേ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ALSO READ : ഗോവൻ ട്രിപ്പിലെ സന്തോഷം പങ്കുവച്ച് ഗോപികയും കീർത്തനയും ഷഫ്‍നയും; ഒപ്പം കൂടി സജിനും