ഇതുവരെ കാണാത്ത ഗെറ്റപ്പിൽ വിനീത് എത്തിയ ചിത്രം സംവിധാനം ചെയ്തത് അഭിനവ് സുന്ദര്‍ നായക് ആണ്.
വിനീത് ശ്രീനിവാസൻ നായകനായി എത്തിയ 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സി'ലെ തീം സോംഗ് റിലീസ് ചെയ്തു. മനു മഞ്ജിത്തിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് സിബി മാത്യു അലക്‌സ് ആണ്. വിപിൻ രവീന്ദ്രൻ ആണ് ആലാപനം. രസകരമായ വരികൾ കോർത്തിണക്കിയ ഗാനം തിയറ്ററുകളിൽ കൈയ്യടി നേടിയിരുന്നു.
നവംബർ 11നാണ് 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' റിലീസ് ചെയ്തത്. ഇതുവരെ കാണാത്ത ഗെറ്റപ്പിൽ വിനീത് എത്തിയ ചിത്രം സംവിധാനം ചെയ്തത് അഭിനവ് സുന്ദര്‍ നായക് ആണ്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിമല്‍ ഗോപാലകൃഷ്‍ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. വിനീത് ശ്രീനിവാസനു പുറമേ സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്‍ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
undefined
അതേസമയം, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ സൂചനയും വിനീത് ശ്രീനിവാസൻ നൽകിയിരുന്നു. രണ്ടാം ഭാഗത്തിന്റെ ഐഡിയ അഭി എന്നോട് പറഞ്ഞപ്പോള്‍ അതില്‍ ഒരു കൗതുകം തോന്നി. ഞങ്ങള്‍ അത് വര്‍ക്ക് ചെയ്യുകയാണെന്നുമാണ് നടൻ പറഞ്ഞത്.
ഹൃദയം ആണ് വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പ്രണവ് മോഹൻലാൽ നായകനായി എത്തിയ ചിത്രത്തിൽ കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനും ആയിരുന്നു നായികമാരായി എത്തിയത്. പാട്ടുകളിൽ റെക്കോർഡിട്ട ഹൃദയം സിനിമാസ്വാദകരുടെ പ്രിയ സിനിമകളിൽ ഒന്നാണ്.
പരാജയത്തിൽ നിന്നും സട കുടഞ്ഞെഴുന്നേൽക്കാൻ ബോളിവുഡ്; 100ലേക്ക് കുതിച്ച് 'ദൃശ്യം 2'