മുംബൈയിലെ ജുഹുവിലുള്ള സുഖ്‌വീന്ദറിന്‍റെ സ്റ്റുഡിയോയിൽ വെച്ചാണ് റഹ്‌മാൻ ചിട്ടപ്പെടുത്തിയതും അതിന് ഗുല്‍സാര്‍ വരികള്‍ എഴുതിയതും.
മുംബൈ: ഒസ്കാര്‍ പുരസ്കാരം നേടിയ എആര്‍ റഹ്മാന്‍റെ ഗാനം ജയ് ഹോ അദ്ദേഹമല്ല ചിട്ടപ്പെടുത്തിയത് എന്ന് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ പറഞ്ഞിരുന്നു. ഇത് വിവാദമായിരുന്നു. സംവിധായകൻ സുഭാഷ് ഘായി ഒരുക്കിയ യുവരാജ് എന്ന ചിത്രത്തിന് വേണ്ടി തയ്യാറാക്കിയ പാട്ടായിരുന്നു ജയ് ഹോ. സുഭാഷ് ഘായ് ഗാനം ആവശ്യപ്പെട്ടപ്പോള്‍ അന്ന് ലണ്ടനിലായിരുന്ന റഹ്മാന്‍ ജയ് ഹോയുടെ കംപോസിംഗ് സുഖ്‌വീന്ദർ സിംഗിനെക്കൊണ്ട് ചെയ്യിച്ചെന്നാണ് രാം ഗോപാല്‍ വർമ്മ പറഞ്ഞത്. യുവരാജില്‍ ഈ ഗാനം ഉപയോഗിക്കാത്തതിനാല്‍ പിന്നീട് റഹ്മാൻ സ്ലംഡോഗ് മില്യണയറിൽ ‘ജയ് ഹോ’ ഉപയോഗിച്ചുവെന്നും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞിരുന്നു.
എന്നാല്‍ ഇതിനെ ചുറ്റിപ്പറ്റി ഉയര്‍ന്ന വിവാദങ്ങള്‍ തള്ളിക്കളഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ഗായകന്‍ സുഖ്‌വീന്ദർ സിംഗ്. താനല്ല റഹ്മാന്‍ തന്നെയാണ് ജയ് ഹോ ഗാനം ചെയ്തതെന്നും. രാം ഗോപാല്‍ വര്‍മ്മ തെറ്റിദ്ധരിക്കപ്പെട്ടതായിരിക്കാം എന്നും ഇദ്ദേഹം പറഞ്ഞു. 'ഞാന്‍ ആ ഗാനം ആലപിക്കുക മാത്രമാണ് ചെയ്തത്. രാം ഗോപാല്‍ വര്‍മ്മ ചെറിയ മനുഷ്യനൊന്നും അല്ലല്ലോ, എന്നാലും അദ്ദേഹത്തിന് എന്തൊക്കെയോ കാര്യത്തില്‍ തെറ്റിദ്ധരിച്ചതാകാം' സുഖ്‌വീന്ദർ സിംഗ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
undefined
മുംബൈയിലെ ജുഹുവിലുള്ള സുഖ്‌വീന്ദറിന്‍റെ സ്റ്റുഡിയോയിൽ വെച്ചാണ് റഹ്‌മാൻ ചിട്ടപ്പെടുത്തിയതും അതിന് ഗുല്‍സാര്‍ വരികള്‍ എഴുതിയതും. റഹ്മാന്‍ പിന്നീട് സുഭാഷ് ഘായിയെ അത് കേൾപ്പിച്ചു. എന്നാല്‍ സുഖ്‌വീന്ദറിന്‍റെ ശബ്ദത്തില്‍ അത് അന്ന് റെക്കോഡ് ചെയ്തിരുന്നില്ല. ഗാനം സംവിധായകന് ഇഷ്ടമായെങ്കിലും ഗാനം ചിത്രത്തിന് യോജിക്കില്ലെന്ന നിലപാടായിരുന്നു സുഭാഷ് ഘായിക്ക്. എന്നാല്‍ റഹ്മാന്‍ ഗാനം ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചു. സുഖ്‌വീന്ദറും ചില മാറ്റങ്ങളോടെ അത് ഉള്‍പ്പെടുത്താമോ എന്ന് ചോദിച്ചു. എന്നാല്‍ സുഭാഷ് ഘായിക്ക് പുതിയ പാട്ട് വേണമായിരുന്നുവെന്നും സുഖ്‌വീന്ദര്‍ വെളിപ്പെടുത്തി.
എന്നാല്‍ പിന്നീട് റഹ്മാനും സുഭാഷും പോയപ്പോള്‍ എനിക്ക് സങ്കടമായി. ഞാന്‍ ഗുല്‍സാര്‍ സാബിനോട് കുറച്ചുസമയം നില്‍ക്കാന്‍ പറഞ്ഞു. അദ്ദേഹം എന്തിന് എന്ന് ചോദിച്ചു. നന്നായി എഴുതിയ പാട്ടാണ് ഞാന്‍ അതൊന്ന് പാടി നോക്കാം എന്ന് അദ്ദേഹത്തോട് പറഞ്ഞു. അങ്ങനെ അതിന് വേണ്ടി റഹ്മാന്‍ ഇട്ട ഈണത്തില്‍ ഞാന്‍ വളരെ ക്യാഷലായി പാടി. അതാണ് നിങ്ങള്‍ ഇന്ന് കേള്‍ക്കുന്ന ജയ് ഹോ. പിന്നീട് ഇത് റഹ്മാന് അയച്ചു കൊടുത്തു. റഹ്മാന്‍ ഇത് സ്ലം ഡോഗ് മില്ല്യയ്നറിന്‍റെ സംവിധായകന്‍ ഡാനി ബോയലിനെ കേള്‍പ്പിച്ചു. അങ്ങനെ ആ പാട്ട് ആ ചിത്രത്തില്‍ എത്തി. യുവരാജിന് വേണ്ടി വേറെ പാട്ട് റഹ്മാന്‍ സുഭാഷ് ഘായിക്ക് നല്‍കുകയും ചെയ്തുവെന്ന് സുഖ്‌വീന്ദര്‍ പറഞ്ഞു.
ഇതില്‍ റഹ്മാന്‍റെ സാന്നിധ്യം ഇല്ലാതെയാണ് താന്‍ ഗാനം എടുത്തത് എന്നതായിരിക്കാം രാം ഗോപാല്‍ വര്‍മ്മ തെറ്റായി മനസിലാക്കിയത് എന്നാണ് സുഖ്‌വീന്ദർ സിംഗ് ഈ വിശദീകരണത്തിലൂടെ സൂചിപ്പിക്കുന്നത്. രാം ഗോപാൽ വർമ്മയും എ ആർ റഹ്മാനും രംഗീല, ദൗഡ് തുടങ്ങിയ ചിത്രങ്ങളില്‍ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അതേ സമയം ചയ്യ ചയ്യ, രാംത ജോഗി, മിത്വ (ലഗാൻ), ഘാനൻ ഘാനൻ, താൽ സേ താൽ , ജയ് ഹോ തുടങ്ങിയ അവിസ്മരണീയമായ ഗാനങ്ങൾ റഹ്മാനുവേണ്ടി സുഖ്‌വീന്ദർ സിംഗ് ആലപിച്ചിട്ടുണ്ട്. ഒസ്കാറിന് പുറമേ ഗോള്‍ഡന്‍ ഗ്ലോബ്, ബാഫ്റ്റ അവാര്‍ഡുകള്‍ നേടിയ ചിത്രമാണ് സ്ലം ഡോഗ് മില്ല്യയനറിലെ ജയ് ഹോ ഗാനം.
നാവ് ചതിച്ചോ?; ചുവന്ന ലൈറ്റ് ദേഹത്ത് പതിച്ചു, ബിഗ് ബോസില്‍ നിന്നും ഒരാള്‍ പുറത്ത്.!
'ഒസ്കാര്‍ ലഭിച്ച ‘ജയ് ഹോ’ഗാനം റഹ്മാന്‍ അല്ല കംപോസ് ചെയ്തത്': വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു