'പെഹ്‍ലെ ഭീ മേം'; 'അനിമലി'ലെ വീഡിയോ ഗാനം എത്തി

By Web TeamFirst Published Dec 19, 2023, 9:38 PM IST
Highlights

ഡിസംബര്‍ 1 ന് തിയറ്ററുകളിലെത്തിയ ചിത്രം

ബോളിവുഡില്‍ ഈ വര്‍ഷത്തെ വലിയ ഹിറ്റുകളിലൊന്നാണ് അനിമല്‍. അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിംഗ് സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗയുടെ സംവിധാനത്തില്‍ രണ്‍ബീര്‍ കപൂര്‍ നായകനായ ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. പെഹ്‍ലെ ഭീ മേം എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് രാജ് ശേഖര്‍ ആണ്. വിശാല്‍ മിശ്ര സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്.

ഡിസംബര്‍ 1 ന് തിയറ്ററുകളിലെത്തിയ ചിത്രം ഷാരൂഖ് ഖാന്‍റെ ജവാന്‍ കഴിഞ്ഞാല്‍ ഈ വര്‍ഷം ഏറ്റവും മികച്ച ഓപണിംഗ് വന്ന ചിത്രമാണ്. ചിത്രം സ്ത്രീവിരുദ്ധമെന്ന് വിമര്‍ശനമുണ്ടായെങ്കിലും തുടര്‍ ദിനങ്ങളിലും മികച്ച ഒക്കുപ്പന്‍സിയും വന്‍ കളക്ഷനുമാണ് ചിത്രം നേടിയത്. 200 കോടി ബജറ്റില്‍ എത്തിയ ചിത്രം 17 ദിവസം കൊണ്ട് നേടിയ ഇന്ത്യന്‍ കളക്ഷന്‍ മാത്രം 514.64 കോടി വരും. റിട്ടേണ്‍ ഓഫ് ഇന്‍വെസ്റ്റ്മെന്‍റ് 314.64 കോടി. അത് ശതമാനത്തില്‍ ആക്കിയാല്‍ 157.32 ശതമാനം. ഇന്ത്യന്‍ കളക്ഷന്‍ മാത്രം പരിഗണിച്ച് ചിത്രം സൂപ്പര്‍ ഹിറ്റ് എന്ന് വിലയിരുത്താനാവുമെന്ന് എന്‍റര്‍ടെയ്ന്‍‍മെന്‍റ് വെബ് സൈറ്റ് ആയ കൊയ്‍മൊയ് പറയുന്നു.

Latest Videos

അവരുടെ കണക്കനുസരിച്ച് ഈ വര്‍ഷത്തെ ഹിന്ദി റിലീസുകളില്‍ നിര്‍മ്മാതാവിന് ഏറ്റവുമധികം ലാഭം നേടിക്കൊടുത്ത ആറാമത്തെ ചിത്രമാണ് അനിമല്‍. ഒഎംജി 2, പഠാന്‍, ലിയോ (ഹിന്ദി), ജവാന്‍, ഫുക്രി 3 എന്നിവയെയെല്ലാം മറികടന്നാണ് ഈ നേട്ടം. അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 17 ദിവസം കൊണ്ട് ചിത്രം നേടിയ കളക്ഷന്‍ എത്രയെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. 835.9 കോടി ആണ് അത്! ക്രിസ്‍മസ് റിലീസുകളായി എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം ഡങ്കി 21 നും പ്രഭാസിന്‍റെ സലാര്‍ 22 നുമാണ് എത്തുന്നത് എന്നതിനാല്‍ ഒരു ദിവസം കൂടി മാത്രമാണ് അനിമലിന് സോളോ റണ്‍ ലഭിക്കുക.

ALSO READ : ആ ​ഗാനം ചിത്രീകരിച്ചത് ബലൂണ്‍ ലൈറ്റിം​ഗില്‍; 'മലൈക്കോട്ടൈ വാലിബന്‍' സോംഗ് മേക്കിംഗ് വീഡിയോ

click me!