'ഒസ്കാര്‍ ലഭിച്ച ‘ജയ് ഹോ’ഗാനം റഹ്മാന്‍ അല്ല കംപോസ് ചെയ്തത്': വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

By Web Team  |  First Published Apr 20, 2024, 6:27 PM IST

സുഭാഷ് ഘായ് സംവിധാനം ചെയ്ത സല്‍മാന്‍ ഖാന്‍ ചിത്രം യുവരാജിന് വേണ്ടി തയ്യാറാക്കിയ പാട്ടായിരുന്നു  'ജയ് ഹോ'.


മുംബൈ: എ ആര്‍ റഹ്മാന് ഒസ്കാര്‍ പുരസ്കാരം നേടിക്കൊടുത്ത സ്ലം ഡോഗ് മില്ല്യനെര്‍ എന്ന ചിത്രത്തിലെ 'ജയ് ഹോ' എന്ന ഗാനം അദ്ദേഹം ചിട്ടപ്പെടുത്തിയതല്ലെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ രംഗത്ത്. ഫിലിം കംപാനീയന് നല്‍കിയ അഭിമുഖത്തിലാണ് ഈ കാര്യം രാം ഗോപാല്‍ വര്‍മ്മ വെളിപ്പെടുത്തിയത്. 

സുഭാഷ് ഘായ് സംവിധാനം ചെയ്ത സല്‍മാന്‍ ഖാന്‍ ചിത്രം യുവരാജിന് വേണ്ടി തയ്യാറാക്കിയ പാട്ടായിരുന്നു  'ജയ് ഹോ'. എന്നാല്‍ ചിത്രത്തിന് അത് ചേരാത്തതിനാല്‍ പിന്നീട് റഹ്മാന്‍ അതേ പാട്ട്  സ്ലം ഡോഗ് മില്ല്യനെര്‍ എന്ന ഡാനി ബോയല്‍ ചിത്രത്തില്‍ ഉപയോഗിക്കുകയായിരുന്നു. 

Latest Videos

undefined

സംവിധായകൻ സുഭാഷ് ഘായിക്ക് യുവരാജിലെ പാട്ട് എത്രയും വേഗം വേണമായിരുന്നു. അതിനാല്‍ അന്ന് ലണ്ടനിലായിരുന്ന റഹ്മാന്‍ ജയ് ഹോയുടെ കംപോസിംഗ്  സുഖ്‌വീന്ദർ സിംഗിനെക്കൊണ്ട് ചെയ്യിച്ചെന്നാണ് രാം ഗോപാല്‍ വർമ്മ പറയുന്നത്.  യുവരാജില്‍ ഈ ഗാനം ഉപയോഗിക്കാത്തതിനാല്‍ പിന്നീട് റഹ്മാൻ സ്ലംഡോഗ് മില്യണയറിൽ ‘ജയ് ഹോ’ ഉപയോഗിച്ചു. 

ഈ സംഭവത്തെക്കുറിച്ച് കേട്ടപ്പോൾ സുഭാഷ് ഘായ് എ.ആർ. റഹ്മാന്‍ ഇത്രയധികം പ്രതിഫലം വാങ്ങുന്നുണ്ടല്ലോ പിന്നെ എന്തിന് സുഖ്‌വീന്ദറിനെ കോമ്പോസിഷന്‍ ചെയ്യിച്ചുവെന്ന്  ചോദിച്ചു. സുഖ്‌വീന്ദർ ചെയ്യുമെങ്കില്‍ അദ്ദേഹവുമായി ഞാന്‍ കരാറില്‍ ഏര്‍പ്പെടില്ലെ എന്നും സുഭാഷ് ഘായ് ചോദിച്ചതാി രാം ഗോപാല്‍ വര്‍മ്മ പറയുന്നു.

രാം ഗോപാൽ വർമ്മ ഇതിന് റഹ്മാന്‍ നല്‍കിയ മറുപടി എന്ന് പറഞ്ഞത് ഇതാണ്,  ‘സർ, നിങ്ങൾ പണം നൽകുന്നത് എന്‍റെ പേരിനാണ്, എന്‍റെ സംഗീതത്തിനല്ല. ഞാൻ അതിനെ അംഗീകരിക്കുകയാണെങ്കിൽ അത് എന്‍റെ സംഗീതമാണ്. താല്‍ എന്ന ചിത്രത്തിലെ മ്യൂസിക്ക് എന്‍റെ ഡ്രൈവറോ മറ്റാരോ ആണ് ചെയ്തതെന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാം"

താന്‍ ഇതുവരെ കേട്ടതില്‍ ഏറ്റവും മികച്ച മറുപടിയാണ് ഇതെന്നാണ് രാം ഗോപാല്‍ വര്‍മ്മ റഹ്മാന്‍റെ മറുപടിയെ അഭിമുഖത്തില്‍ വിശേഷിപ്പിച്ചത്. രാം ഗോപാൽ വർമ്മയും എ ആർ റഹ്മാനും രംഗീല, ദൗഡ് തുടങ്ങിയ ചിത്രങ്ങളില്‍ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അതേ സമയം ചയ്യ ചയ്യ, രാംത ജോഗി, മിത്വ (ലഗാൻ), ഘാനൻ ഘാനൻ, താൽ സേ താൽ , ജയ് ഹോ തുടങ്ങിയ അവിസ്മരണീയമായ ഗാനങ്ങൾ റഹ്മാനുവേണ്ടി സുഖ്‌വീന്ദർ സിംഗ് ആലപിച്ചിട്ടുണ്ട്. ഒസ്കാറിന് പുറമേ  ഗോള്‍ഡന്‍ ഗ്ലോബ്, ബാഫ്റ്റ അവാര്‍ഡുകള്‍ നേടിയ ചിത്രമാണ് സ്ലം ഡോഗ് മില്ല്യയനറിലെ ജയ് ഹോ ഗാനം.

എല്‍.എസ്.ഡി 2വിന് തണുത്ത പ്രതികരണം; രണ്ടാം ഭാഗം ബോംബായോ.?

ലേഡി സിങ്കം ശക്തി ഷെട്ടി എത്തി; എന്‍റെ ഹീറോയെന്ന് ദീപികയുടെ ചിത്രത്തില്‍ സംവിധായകന്‍.!

click me!