സുഷിന്‍ ശ്യാം സംഗീതം പകര്‍ന്നിരിക്കുന്ന ചിത്രത്തിന്‍റെ റാപ്പ് വേടന്‍റേതാണ്
പുതുകാലത്ത് താരമൂല്യത്തേക്കാള്‍ സിനിമകളുടെ ഉള്ളടക്കത്തിനാണ് പ്രേക്ഷകര്‍ മാര്‍ക്കിടുന്നത് എന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. സൌബിന്‍ ഷാഹിറും ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം റിലീസിന് മുന്‍പ് ചുരുക്കം പബ്ലിസിറ്റി മെറ്റീരിയലുകള്‍ കൊണ്ടുതന്നെ ഹൈപ്പ് നേടിയിരുന്നു. ആദ്യ ദിനം തന്നെ മസ്റ്റ് വാച്ച് ഫിലിം എന്ന അഭിപ്രായം നേടിയതോടെ ബോക്സ് ഓഫീസില്‍ കുതിപ്പ് തുടങ്ങുകയായിരുന്നു. ഇന്ന് മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ശ്രദ്ധേയ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കാനായി സംവിധായകന്‍ ചിദംബരം ഉപയോഗിച്ചിരിക്കുന്ന കുതന്ത്രതന്ത്രമന്ത്രമൊന്നും എന്ന് ആരംഭിക്കുന്ന ഗാനത്തിന്‍റെ വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. സുഷിന്‍ ശ്യാം സംഗീതം പകര്‍ന്നിരിക്കുന്ന ചിത്രത്തിന്‍റെ റാപ്പ് വേടന്‍റേതാണ്. മറുഭാഷാ പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവും വലിയ വിജയം നേടിയ മലയാള സിനിമയ്ക്കുള്ള റെക്കോര്‍ഡും സ്വന്തമാക്കിയ ചിത്രമാണിത്. തമിഴ്നാട്ടില്‍ ചിത്രം നേടിയ വിജയം ഒരു മലയാള സിനിമയ്ക്ക് മുന്‍പ് സ്വപ്നം കാണാന്‍ പോലും സാധിക്കാതിരുന്ന തരത്തിലുള്ള ഒന്നായിരുന്നു. 50 കോടിക്ക് മുകളിലാണ് തമിഴ്നാട്ടില്‍ നിന്ന് മാത്രം ചിത്രം നേടിയത്. ആഗോള ബോക്സ് ഓഫീസില്‍ 200 കോടിക്ക് മുകളിലും.
undefined
ജാനെമനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രം മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാല്‍ സന്ദര്‍ശിക്കാന്‍ പോയ ഒരു സുഹൃദ്‍സംഘത്തിന് വന്നുചേരുന്ന പ്രതിസന്ധികളുടെ കഥ പറയുന്ന ചിത്രമാണ്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കുന്ന ചിത്രമാണിത്. കമല്‍ ഹാസന്‍റെ തമിഴ് ചിത്രം ഗുണയുടെ റെഫറന്‍സ് ആണ് തമിഴ്നാട്ടില്‍ ഈ ചിത്രത്തെ ഇത്രയും ജനകീയമാക്കിയത്.
ALSO READ : 'ഫാലിമി' ടെലിവിഷന്‍ പ്രീമിയര്‍; തീയതി പ്രഖ്യാപിച്ചു