ഫാമിലി കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രം.
ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന 'എന്താടാ സജിയിലെ' ആദ്യ വീഡിയോ സോംഗ് പുറത്തിറങ്ങി. വില്യം ഫ്രാൻസിസ് സംഗീതം നൽകിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് അർഷാദ് റഹീം ആണ്. മൃദുല വാര്യരും വില്യവും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
നവാഗതനായ ഗോഡ്ഫി സേവ്യർ ബാബു ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മാണം. നിവേദ തോമസ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും ,ജയസൂര്യയും വീണ്ടും ഒരു ചിത്രത്തിന് വേണ്ടി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.
undefined
ഒരു ഫാമിലി കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതം വില്യം ഫ്രാൻസിസ് നിർവഹിക്കുന്നു. ക്യാമറ-ജിത്തു ദാമോദർ, കോ-പ്രൊഡ്യൂസർ-ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ- സന്തോഷ് കൃഷ്ണൻ,എഡിറ്റിംഗ്-രതീഷ് രാജ്, ഒറിജിനൽ ബാക്ഗ്രൗണ്ടസ്‌കോർ-ജെക്ക്‌സ് ബിജോയ്,എസ്‌സിക്യൂട്ടീവ്‌പ്രൊഡ്യൂസർ-നവീൻ.പി.തോമസ്, മേക്കപ്പ്-റോണക്‌സ് സേവ്യർ,കോസ്റ്റും ഡിസൈനർ-സമീറ സനീഷ്,പ്രൊഡക്ഷൻ കാൻട്രോളർ-ഗിരീഷ് കൊടുങ്ങലൂർ,ആർട്ട് ഡയറക്ടർ-ഷിജി പട്ടണം, ത്രിൽ-ബില്ല ജഗൻ,വിഎഫ്എക്‌സ്-Meraki, അസോസിയേറ്റ് ഡയറക്ടർ-മനീഷ് ഭാർഗവൻ,പ്രവീണ് വിജയ്, അഡ്മിനിസ്‌ട്രേഷൻ&ഡിസ്ട്രിബൂഷൻ ഹെഡ്-ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ്-അഖിൽ യശോധരൻ, സ്റ്റിൽ-പ്രേം ലാൽ,ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ, മാർക്കറ്റിങ് -ബിനു ബ്രിങ് ഫോർത്ത്, ഡിജിറ്റൽ മാർക്കറ്റിങ്-ഒബ്സ്ക്യുറ പി.ആർ.ഓ-മഞ്ജു ഗോപിനാഥ് എന്നിവർ ആണ് മറ്റു അണിയറ പ്രവർത്തകർ.
'പൂർണമായി മനസിലാക്കിയിട്ട് മതി വിവാഹം എന്നായിരുന്നു തീരുമാനം, പക്ഷേ'; സുബിയുടെ ഓർമയിൽ രാഹുൽ
മലയാളത്തിലും തമിഴിലുമായി എത്തിയ ഒറ്റ് (തമിഴില്‍ രണ്ടകം) ആയിരുന്നു കുഞ്ചാക്കോ ബോബന്‍റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. അതിനു മുന്‍പെത്തിയ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രം ചാക്കോച്ചന്‍റെ കരിയറിലെ തന്നെ മികച്ച വിജങ്ങളില്‍ ഒന്നായിരുന്നു. മഹേഷ് നാരായണന്‍റെ അറിയിപ്പ്, ടിനു പാപ്പച്ചന്‍റെ ചാവേര്‍, മിഥുന്‍ മാനുവല്‍ തോമസിന്‍റെ ആറാം പാതിരാ തുടങ്ങിയവയാണ് കുഞ്ചാക്കോ ബോബന്‍റേതായി പുറത്തെത്താനിരിക്കുന്ന ചിത്രങ്ങള്‍. റൈറ്റര്‍, ടര്‍ബോ പീറ്റര്‍, ആട് 3, കത്തനാര്‍, രാമ സേതു തുടങ്ങിയവയാണ് ജയസൂര്യയുടേതായി പുറത്തുവരാനിരിക്കുന്ന ചിത്രങ്ങള്‍.