ഗാനം ഇറങ്ങുന്നതിന് മുന്‍പ് തന്നെ ഗാനത്തെക്കുറിച്ച് സംഗീത സംവിധായകന്‍ തമൻ ട്വിറ്ററില്‍ വൈകാരികമായ ട്വീറ്റ് ഇട്ടു. ഇത് സോൾ ഓഫ് വരിശ് എന്ന ഗാനത്തെക്കുറിച്ചുള്ള വിജയ് ഫാന്‍സിന്‍റെ പ്രതീക്ഷകള്‍ വാനത്തോളം ഉയര്‍ത്തിയിട്ടുണ്ട്.
ചെന്നൈ: വിജയ്‌യുടെ വരിശിലെ രണ്ടാമത്തെ ഗാനം ഇന്നിറങ്ങും. ചിത്രത്തിന്റെ മൂന്നാമത്തെ സിംഗിൾ സോൾ ഓഫ് വരിശ് ആണ് റിലീസിന് ഒരുങ്ങുന്നത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ഗാനം പുറത്തിറങ്ങുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ഇപ്പോള്‍ ഈ ഗാനത്തിന്‍റെ ഒരു പ്രമോ അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.
വിജയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വരിശ് 2023 പൊങ്കലിന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. വിവേകിന്റെ വരികൾക്ക് കെ എസ് ചിത്രയാണ് സോൾ ഓഫ് വാരിസുവിന് ശബ്ദം നൽകുന്നത്. എസ് തമൻ ആണ് വരിശിന്‍റെ സംഗീത സംവിധാനം.
Here’s a glimpse from the world of 😍 is releasing Today at 5 PM
🎙️ mam
🎵
🖋️ sir pic.twitter.com/9Fd9fVwEEK
undefined
ഗാനം ഇറങ്ങുന്നതിന് മുന്‍പ് തന്നെ ഗാനത്തെക്കുറിച്ച് സംഗീത സംവിധായകന്‍ തമൻ ട്വിറ്ററില്‍ വൈകാരികമായ ട്വീറ്റ് ഇട്ടു. ഇത് സോൾ ഓഫ് വരിശ് എന്ന ഗാനത്തെക്കുറിച്ചുള്ള വിജയ് ഫാന്‍സിന്‍റെ പ്രതീക്ഷകള്‍ വാനത്തോളം ഉയര്‍ത്തിയിട്ടുണ്ട്.
നടന്‍ വിജയിക്കും, ഫാന്‍സിനും വളരെ ഇമോഷണല്‍ ഡേയാണ് ഇതെന്ന് പറയുന്ന തമന്‍. ഈ ഗാനം കേട്ടാല്‍ നിങ്ങള്‍ ഉറപ്പായും അമ്മയെ വിളിക്കും എന്ന് പറയുന്നു. ചില തമിഴ് സൈറ്റുകളിലെ വാര്‍ത്തകള്‍ പ്രകാരം വാരിശിലെ വിജയിക്ക് ഇഷ്ടപ്പെട്ട ഗാനം സോൾ ഓഫ് വരിശ് ആണ്. ഇതിനകം ട്വിറ്ററില്‍ #SoulOfVarisu ട്രെന്‍റിംഗ് ആയിട്ടുണ്ട്.
What an Emotional Day It’s Goona Be ❤️🩹
For Anna ❤️ & Our dear Fans 🤗 will Make U call ur for Sure After U listen to it 💕
Dear U made My Heart Cry 🥹 Several Times & Made My Eyes Wet With Ur Words 💔 love U ❤️
ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രത്യേകിച്ച് ചിത്രത്തിലെ ഗാനങ്ങൾ. 'രഞ്ജിതമേ..' എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന് പിന്നാലെ സെൻസേഷണൽ ഹിറ്റായിരിക്കുകയാണ് 'തീ ഇത് ദളപതി' സോംഗ്.
രണ്ട് ആഴ്ച മുമ്പാണ് 'തീ ഇത് ദളപതി' സോംഗ് റിലീസ് ചെയ്തത്. തിയറ്ററുകളിൽ ആവേശം തീർക്കാൻ ഒരുങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നടൻ സിമ്പുവാണ്. രണ്ടാഴ്ച പിന്നിടുമ്പോൾ 25 മില്യണിലധികം പേരാണ് ഗാനം കണ്ടുകഴിഞ്ഞത്. ചിത്രത്തിൽ സിമ്പു അഭിനയിക്കുന്നുണ്ടെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. അതിഥി വേഷത്തിലാണോ അതോ മുഴുനീളെ കഥാപാത്രമായാണോ സിമ്പു ഉണ്ടാകുക എന്നറിയാൻ സിനിമയുടെ റിലീസ് വരെ കാത്തിരിക്കേണ്ടിവരും.
ദളപതിയുടെ 30 വർഷങ്ങൾ; നവജാത ശിശുക്കൾക്ക് സ്വർണമോതിരം സമ്മാനിച്ച് മക്കൾ ഇയക്കം
24 മണിക്കൂർ, 12 മില്യൺ റിയല്‍ ടൈെം കാഴ്ചക്കാർ; ഹിറ്റ് ചാര്‍ട്ടില്‍ ‘ദളപതി’ സോംഗ്