"ഇന്നേക്ക് 20 വർഷം തികയുന്നു. എല്ലാം ഇന്നലെ പോലെ തോന്നുന്നു": വികാരഭരിതനായി ദീപക് ദേവ്

By Web Team  |  First Published Feb 10, 2023, 12:06 PM IST

ദീപക് ദേവ് മലയാള ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം നടത്തിയിട്ട് ഇന്നേക്ക് 20 വര്‍ഷം തികയുകയാണ്. 
 


ലയാള സിനിമയിലെ സംഗീത സംവിധായകരില്‍ മുന്‍ നിരയില്‍ തന്നെയുള്ളയാളാണ് ദീപക് ദേവ്. ക്രോണിക് ബാച്ചിലർ, ഉദയനാണ് താരം, നരൻ, പുതിയ മുഖം എന്നീ ചലച്ചിത്രങ്ങളിലെ വൻപ്രചാരം നേടിയ പാട്ടുകളിലൂടെ ദീപക് ദേവ് മലയാള ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം നടത്തിയിട്ട് ഇന്നേക്ക് 20 വര്‍ഷം തികയുകയാണ്. 

ദീപക് ദേവരാജ് എന്നാണ് ദീപക് ദേവിന്‍റെ യഥാർത്ഥ പേര്. തലശ്ശേരിയാണ് ദീപക്കിന്‍റെ ജന്മദേശം എങ്കിലും പഠിച്ച് വളര്‍ന്നത് ദുബായിലാണ്.  വിദ്യാഭ്യാസത്തിന് ശേഷം കീബോർഡിൽ ദീപക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. തുടർന്ന് എ.ആർ. റഹ്മാൻ, ശങ്കർ എഹ്സാൻ ലോയ്, സന്ദീപ് ചൗട്ട, വിദ്യാസാഗർ, അനു മാലിക്, എം.എം. ക്രീം, മണി ശർമ്മ, അദേഷ് ശ്രീവാസ്തവ് തുടങ്ങിയ തുടങ്ങിയവര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിച്ചു. സിദ്ദിഖ് സംവിധാനം ചെയ്ത ക്രോണിക്ക് ബാച്ചിലറാണ് ദീപക്ക് സംഗീത സം‌വിധാനം ചെയ്ത ആദ്യ മലയാളചിത്രം.

Latest Videos

undefined

ഇന്ന് ക്രോണിക് ബാച്ചിലര്‍ ഇറങ്ങിയ 20 വര്‍ഷത്തില്‍ തന്‍റെ സന്തോഷം ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് ദീപക്ക് ദേവ് ഒരു പോസ്റ്റിലൂടെ. ക്രോണിക് ബാച്ചിലറിന്‍റെ ടൈറ്റിലില്‍ തന്‍റെ പേര് വരുന്ന സ്ക്രീന്‍ ഷോട്ട് പങ്കിട്ടാണ് ദീപക് ദേവ് തന്‍റെ സന്തോഷം പങ്കുവയ്ക്കുന്നത്. 

പോസ്റ്റില്‍ ദീപക് എഴുതുന്നു -  "ക്രോണിക് ബാച്ചിലർ" എന്ന എന്റെ ആദ്യ സിനിമയിലൂടെ ഞാൻ ഒരു സംഗീത സംവിധായകനായിട്ട് ഇന്നേക്ക് 20 വർഷം തികയുന്നു. എല്ലാം ഇന്നലെ പോലെ തോന്നുന്നു. എന്റെ യാത്ര ആരംഭിച്ചിട്ട് രണ്ട് പതിറ്റാണ്ടുകളായി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. എനിക്ക് നല്‍കിയ എല്ലാത്തിനും, . പ്രതീക്ഷിക്കാത്തപ്പോഴെല്ലാം എന്റെ ജീവിതത്തിൽ ആശ്ചര്യങ്ങൾ നിറച്ച ദൈവത്തോട് നന്ദി. നന്ദി "സിദ്ദിഖ് ഏട്ടാ" എന്നില്‍ വിശ്വസിച്ചതിനും. എന്‍റെ സംഗീതം സൃഷ്ടിക്കാനുള്ള കഴിവ് കണ്ടെത്തിയതിലും. എനിക്ക് നേരത്തെ വിശ്വാസം ഉണ്ടായിരുന്നു ദീപു എന്ന കീബോര്‍ഡിസ്റ്റ് ദീപക്ക് ദേവ് എന്ന സംഗീത സംവിധായകനാകുമെന്ന്. എന്റെ അഭിനിവേശം എന്റെ തൊഴിലായി തിരഞ്ഞെടുക്കാൻ എന്നെ അനുവദിക്കുകയും ചെയ്തതിന് അമ്മയ്ക്കും അച്ഛനും സ്മിതയ്ക്കും നന്ദി. എന്നെയും എന്റെ സൃഷ്ടികളെയും സ്നേഹിച്ചതിനും. എന്നെ സ്വീകരിച്ചതിനും ലോകം മുഴുവൻ നന്ദി. "ഏറ്റവും മികച്ചത് , ഇനിയും വരാനിരിക്കുന്നതേയുള്ളൂ.

ഉറുമി എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിനു 2011-ലെ കേരള സർക്കാരിന്റെ ചലച്ചിത്രപുരസ്കാരം ദീപക്ക് ദേവിന് ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേ വിവിധ സംഗീത റിയാലിറ്റി ഷോകളില്‍ ജഡ്ജായും ദീപക്ക് ദേവ് മലയാളിക്ക് സുപരിചിതനാണ്. 

ഋഷികേശില്‍ അന്ന് ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോള്‍; സംഭവം വെളിപ്പെടുത്തി കൈലാഷ് ഖേര്‍

ആറു മാസമായി കാത്തിരിക്കുന്നു; ചെന്നൈയില്‍ സംഗീത പരിപാടി ഇല്ലാത്ത കാരണം വ്യക്തമാക്കി എആര്‍ റഹ്മാന്‍

click me!