യുട്യൂബിൽ 18 മില്യണ്‍! രണ്ട് ലക്ഷത്തിലധികം റീലുകളിൽ ആ സം​ഗീതം; ആഗോള ട്രെന്‍ഡിൽ ഒരു 'മരണക്കിണർ', പിന്നിൽ മലയാളി

By Web Team  |  First Published Aug 5, 2024, 10:41 PM IST

വീഡിയോ യുട്യൂബില്‍ പുറത്തിറങ്ങിയത് ജൂലൈ 10 നാണ്


ഇന്‍സ്റ്റഗ്രാമില്‍ ഏറെ സമയം ചിലവിടുന്ന ഒരാളാണെങ്കില്‍ നിങ്ങളുടെ കാഴ്ചയിലേക്കും കേള്‍വിയിലേക്കും ഉറപ്പായും കയറിവന്നിരിക്കാവുന്ന ഒരു വീഡിയോ ഫണ്ട്. ഉത്സവ പറമ്പുകളിലും സര്‍ക്കസ് കൂടാരങ്ങളിലും മറ്റും നാം കണ്ടി പരിചയിച്ചിട്ടുള്ള മരണക്കിണറിന്‍റെ പശ്ചാത്തലത്തില്‍ ഒരു ഇംഗ്ലീഷ് ഗാനം പാടുന്ന റാപ്പര്‍. അതെ, പശ്ചാത്തലം പോലെ ആ പാടുന്നതും ഒരു മലയാളിയാണ്. ഒറ്റ മ്യൂസിക് വീഡിയോ കൊണ്ട് ലോകമാകെയുള്ള സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കുകയാണ് പൊന്നാനിക്കാരനായ 31 കാരന്‍ സൂരജ് ചെറുകാട് അഥവാ ഹനുമാന്‍കൈന്‍ഡ്.

Big Dawgs എന്ന ഹ്യൂമന്‍കൈന്‍ഡിന്‍റെ ഏറ്റവും പുതിയ മ്യൂസിക് വീഡിയോ യുട്യൂബില്‍ പുറത്തിറങ്ങിയത് ജൂലൈ 10 നാണ്. യുട്യൂബില്‍ മാത്രം ഇതിനകം ഈ വീഡിയോയ്ക്ക് ലഭിച്ചത് 1.8 കോടിയിലധികം കാഴ്ചകളാണ്. യുട്യൂബ് വീഡിയോയ്ക്ക് താഴെയുള്ള 60,000 ല്‍ അധികം കമന്‍റുകളില്‍ ഉസ്ബെക്കിസ്ഥാന്‍, ജപ്പാന്‍, മൊറോക്കോ തുടങ്ങി ലോകം മുഴുവനുമുള്ള ഹിപ് ഹോപ് പ്രേമികള്‍ ഉണ്ട്.

Latest Videos

undefined

ഹനുമാന്‍കൈന്‍ഡ് വരികളെഴുതി സംഗീതം പകര്‍ന്നിരിക്കുന്ന ഗാനത്തിന്‍റെ പ്രൊഡ്യൂസര്‍ കല്‍മി ആണ്. ഒരു മരണക്കിണറിലെ സാഹസികത അനുഭവിപ്പിക്കുന്ന വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ബിജോയ് ഷെട്ടിയാണ്. ഛായാഗ്രഹണം അഭിനയ് പണ്ഡിറ്റ്. സ്പോട്ടിഫൈയില്‍ 2,000 ല്‍ അധികം പ്ലേ ലിസ്റ്റുകളില്‍ ഇതിനകം ഉള്‍പ്പെട്ടിരിക്കുന്ന ഗാനം അവിടെ 17 മില്യണ്‍ തവണയിലധികം പ്ലേ ചെയ്തിട്ടുമുണ്ട്. ഇന്ത്യ, യുഎസ്, കാനഡ, യുകെ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഹനുമാന്‍കൈന്‍ഡിന്‍റെ ഈ ഹിറ്റ് ഗാനം ആസ്വാദകര്‍ കാര്യമായി കേട്ടിട്ടുണ്ട്. ആപ്പിള്‍ മ്യൂസിക്കില്‍ 27 എഡിറ്റോറിയല്‍ പ്ലേലിസ്റ്റുകളിലും ബിഗ് ഡോഗ്സ് ഇടംപിടിച്ചുകഴിഞ്ഞു. 

ALSO READ : നിര്‍മ്മാണം ടൊവിനോ, ബേസില്‍ നായകന്‍; 'മരണമാസ്' ആരംഭിച്ചു

click me!