ഇടവേളയ്ക്കു ശേഷം മനോഹര മെലഡിയുമായി ശരത്ത്
സംഗീതാസ്വാദകര്‍ക്ക് മറക്കാനാവാത്ത ആസ്വാദ്യകരമായ നിരവധി മെലഡികള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് ശരത്ത് (Sharreth). ഇപ്പോഴിതാ ഒരിടവേളയ്ക്കു ശേഷം ശരത്ത് ഈണം പകര്‍ന്ന ഒരു ഗാനം പുറത്തെത്തിയിരിക്കുകയാണ്. ഷാനില്‍ മുഹമ്മദ് (Shanil Muhammed) രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന അവിയല്‍ (Aviyal) എന്ന ചിത്രത്തിലെ മണ്ണിന്‍ തൂവല്‍ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. നിസാം ഹുസൈന്‍ വരികള്‍ എഴുതിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ചിത്രയും ഉണ്ണി മേനോനും ചേര്‍ന്നാണ്. 80-90 കാലഘട്ടത്തെ ഓര്‍മ്മപ്പെടുത്തുന്ന തരത്തിലാണ് ഈ ഗാനത്തിന്‍റെ ചിത്രീകരണം സംവിധായകന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്.
പുതുമുഖം സിറാജുദ്ദീന്‍ നായകനാവുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്ജും അനശ്വര രാജനും പ്രധാന വേഷങ്ങളില്‍ എത്തുന്നു. അച്ഛനും മകളുമായാണ് ഇരുവരും എത്തുന്നത്. ഫിലിപ്സ് ആന്‍ഡ് മങ്കി പെന്‍, അവരുടെ രാവുകള്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഷാനില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പോക്കറ്റ് എസ് ക്യു പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് സുരേന്ദ്രൻ ആണ് നിര്‍മ്മാണം. കേതകി നാരായൺ,
ആത്മീയ, അഞ്ജലി നായർ, സ്വാതി, പ്രശാന്ത് അലക്സാണ്ടർ, ഡെയിൻ ഡേവിസ്, വിഷ്ണു തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു ജോർജും ആത്മീയയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
കണ്ണൂർ ജില്ലയിൽ ജനിച്ചു വളർന്ന, സംഗീതത്തിനോട് അതിയായ സ്നേഹവും ആവേശവുമുള്ള കൃഷ്ണൻ എന്ന വ്യക്തിയുടെ ജീവിതത്തിലെ ബാല്യം, കൗമാരം, യൗവനം എന്നീ കാലഘട്ടങ്ങളിലൂടെയുള്ള ജീവിതകഥ അച്ഛൻ- മകൾ സംഭാഷണത്തിലൂടെ അവതരിപ്പിക്കുകയാണ് ചിത്രം. തീവ്രമായ ആത്മബന്ധങ്ങളുടെ കഥ പറയുന്ന കുടുംബചിത്രമാണിത്. നായകന്റെ ജീവിതത്തിലെ പല കാലഘട്ടങ്ങളിലൂടെ കഥ പോകുന്നതിനാൽ നായകന്റെ ശാരീരിക വ്യതിയാനങ്ങൾക്കായി രണ്ടു വർഷങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തീകരിച്ചത്. സുദീപ് ഇളമൺ, ജിംഷി ഖാലിദ്, രവി ചന്ദ്രൻ, ജിക്കു ജേക്കബ് പീറ്റർ തുടങ്ങിയ നാല് പേരാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കണ്ണൂർ, ഗോവ, കൊടൈക്കനാൽ എന്നിവിടങ്ങളിലായിരുന്നു പ്രധാന ലൊക്കേഷനുകൾ.
റഹ്‍മാന്‍ മുഹമ്മദ് അലി, ലിജോ പോൾ എന്നിവരാണ് എഡിറ്റര്‍മാര്‍. പ്രൊജക്റ്റ് ഡിസൈനർ ബാദുഷ. പ്രൊഡക്ഷൻ കൺട്രോളർ ശശി പൊതുവാൾ. മനു മഞ്ജിത്, നിസ്സാം ഹുസൈൻ, മാത്തൻ, ജിസ് ജോയ് തുടങ്ങിയവരുടെ വരികൾക്ക് ശങ്കർ ശർമ, ശരത് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മേഘ മാത്യു, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, വസ്ത്രാലങ്കാരം നിസാർ റഹ്‍മത്ത്, മേക്കപ്പ് അമൽ ചന്ദ്രൻ, കലാ സംവിധാനം ബംഗ്ലാൻ, സ്റ്റിൽസ് മോജിൻ, ഡിസൈൻസ് യെല്ലോ ടൂത്ത്, പിആർഒ മഞ്ജു ഗോപിനാഥ്.