96 സംവിധായകന്‍റെ രണ്ടാം ചിത്രം. അരവിന്ദ് സ്വാമിയുടെയും കാര്‍ത്തിയുടെയും മികവുറ്റ പ്രകടനം
പ്രേക്ഷകര്‍ക്ക് വൈകാരികമായ അനുഭവം നല്‍കിയ സമീപകാല സിനിമകളിലൊന്നായിരുന്നു തമിഴില്‍ നിന്നെത്തിയ മെയ്യഴകന്‍. കാര്‍ത്തിയും അരവിന്ദ് സ്വാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് 96 എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ സി പ്രേംകുമാര്‍ ആണ്. കഴിഞ്ഞ ദിവസമാണ് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. ഗാനങ്ങള്‍ മാത്രമല്ല, ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള പശ്ചാത്തല സംഗീതവും അദ്ദേഹമാണ് പകര്‍ന്നിരിക്കുന്നത്. ഇപ്പോഴിതാ ഗോവിന്ദ് വസന്ദയുടെ മികവിന് അടിവരയിടുന്ന, ചിത്രത്തിലെ ഒരു രംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
സി പ്രേംകുമാറിന്‍റെ കരിയറിലെ രണ്ടാമത്തെ ചിത്രമാണ് മെയ്യഴകന്‍. ടൈറ്റില്‍ കഥാപാത്രമായി കാര്‍ത്തി എത്തുന്ന ചിത്രത്തില്‍ അരുണ്‍മൊഴി വര്‍മന്‍ എന്ന കഥാപാത്രത്തെയാണ് അരവിന്ദ് സ്വാമി അവതരിപ്പിക്കുന്നത്. രാജ് കിരണ്‍, ശ്രീ ദിവ്യ, സ്വാതി കൊണ്ടേ, ദേവദര്‍ശിനി, ജയപ്രകാശ്, ശ്രീരഞ്ജിനി, ഇളവരസ്, കരുണാകരന്‍, ശരണ്‍ ശക്തി, റൈച്ചല്‍ റെബേക്ക, മെര്‍ക്ക് തൊടര്‍ച്ചി മലൈ ആന്‍റണി, രാജ്കുമാര്‍, ഇന്ദുമതി മണികണ്ഠന്‍, റാണി സംയുക്ത, കായല്‍ സുബ്രമണി, അശോക് പാണ്ഡ്യന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാര്‍ത്തിയുടെ കരിയറിലെ 27-ാമത്തെ ചിത്രമാണ് ഇത്.
undefined
2ഡി എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ജ്യോതികയും സൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം മഹേന്ദിരന്‍ ജയരാജു, എഡിറ്റിംഗ് ആര്‍ ഗോവിന്ദരാജ്, കലാസംവിധാനം അയ്യപ്പന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ രാജീവന്‍, വസ്ത്രാലങ്കാരം ശുഭശ്രീ കാര്‍ത്തിക് വിജയ്, സഹനിര്‍മ്മാണം രാജശേഖര്‍ കര്‍പ്പൂരസുന്ദര പാണ്ഡ്യന്‍, ട്രെയ്‍ലര്‍ എഡിറ്റ് എസ് കാര്‍ത്തിക്.
ALSO READ : രവി ബസ്‍റൂറിന്‍റെ സംഗീതം; 'സിങ്കം എഗെയ്‍ന്‍' ടൈറ്റില്‍ ട്രാക്ക് എത്തി