പുനർവിഭാവനം ചെയ്യാൻ നിങ്ങൾ ആരാണ് ? റീമിക്സുകൾ പാട്ടുകളെ വികൃതമാക്കുന്നെന്ന് എ ആർ റഹ്‌മാൻ

By Web Team  |  First Published Sep 28, 2022, 7:35 AM IST

പാട്ട് ആദ്യമായി ചെയ്ത സംഗീത സംവിധായകൻ്റെ ഉദ്ദേശ്യലക്ഷ്യം തന്നെ വികൃതമായി പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.


ലോകമെമ്പാടുമായി നിരവധി ആരാധകരുള്ള സം​ഗീത സംവിധായകനാണ് എ ആർ റഹ്‌മാൻ. പതിറ്റാണ്ടുകൾ നീണ്ട തന്റെ സം​ഗീത ജീവിതത്തിൽ ഒട്ടനവധി ​ഗാനങ്ങളാണ് റഹ്മാൻ ജനങ്ങൾക്ക് നൽകി കഴിഞ്ഞത്. പൊന്നിയിൻ സെൽവൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനാണ് എ ആർ റഹ്‌മാൻ അവസാനമായി സം​ഗീതം നൽകിയിരിക്കുന്നത്. ഈ അവസരത്തിൽ  റീമിക്സുകളെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുന്നത്. 

റീമിക്സ് സംസ്കാരം പാട്ടുകളെ വികൃതമാക്കുന്നുവെന്ന് എ ആർ റഹ്‌മാൻ പറയുന്നു. പാട്ട് ആദ്യമായി ചെയ്ത സംഗീത സംവിധായകൻ്റെ ഉദ്ദേശ്യലക്ഷ്യം തന്നെ വികൃതമായി പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ‍ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

Latest Videos

undefined

“എത്ര കൂടുതൽ ഞാൻ അതിലേക്ക് നോക്കുന്നോ, അത്ര കൂടുതൽ അത് വികൃതമാവുകയാണ്. പാട്ട് സൃഷ്ടിച്ച സംഗീത സംവിധായകൻ്റെ ഉദ്ദേശ്യലക്ഷ്യവും വികൃതമാവുകയാണ്. ആളുകൾ പറയുന്നു അത് പുനർവിഭാവനം ചെയ്യുന്നതാണെന്ന്. പുനർവിഭാവനം ചെയ്യാൻ നിങ്ങൾ ആരാണ് ? മറ്റൊരാൾ ചെയ്ത പാട്ടുകളെടുക്കുമ്പോൾ ഞാൻ വളരെ ജാ​ഗ്രത പുലർത്താറുണ്ട്. നിങ്ങൾ വളരെ ബഹുമാനത്തോടെ വേണം അതിനെ സമീപിക്കാൻ. കഴിഞ്ഞ ദിവസം ഞങ്ങൾക്ക് ഒരു തെലുങ്ക് സംഗീത പരിപാടിയുണ്ടായിരുന്നു. അപ്പോൾ നിർമാതാക്കൾ പറഞ്ഞു, നിങ്ങൾ (മണി രത്നവും എ ആർ റഹ്‌മാനും) ചെയ്ത എല്ലാ പാട്ടുകളും ഇപ്പോഴും വളരെ പുതുമയുള്ളതായി തോന്നുന്നുവെന്ന്. കാരണം, അത് ഡിജിറ്റൽ മാസ്റ്ററിങ്ങ് ചെയ്തതാണ്. ആ പാട്ടുകൾക്ക് ഇപ്പോഴും മേന്മയുണ്ട്. എല്ലാവരും ഇഷ്ടപ്പെടുന്നുമുണ്ട്”, എന്നാണ് റഹ്‌മാൻ പറഞ്ഞത്.

വേദിയിൽ ജയറാമിന്റെ വൺമാൻ ഷോ, ചിരി അടക്കാനാകാതെ രജനികാന്തും ഐശ്വര്യയും; വീഡിയോ

സെപ്റ്റംബര്‍ 30നാണ് പൊന്നിയിന്‍ സെല്‍വന്‍ റിലീസ് ചെയ്യുന്നത്. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം  അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍.  രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രം രണ്ട് ഭാ​ഗങ്ങളിലാണ് പുറത്തെത്തുക. ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ ഗാനങ്ങള്‍ എല്ലാം തന്നെ ഇതിനോടകം ശ്രദ്ധനേടി കഴിഞ്ഞു. 

click me!