തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ഗാനം പുറത്തിറങ്ങിയിട്ടുണ്ട്
ഇന്ത്യന്‍ സിനിമയില്‍ അടുത്തിടെ ഏറ്റവുമധികം ചര്‍ച്ച ഉയര്‍ത്തിയ ചിത്രമാണ് പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തിയ ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്ത എപിക് മിത്തോളജിക്കല്‍ ചിത്രത്തില്‍ ശ്രീരാമനെ അവതരിപ്പിച്ചിരിക്കുന്നത് പ്രഭാസ് ആണ്. കൃതി സനോണ്‍ സീതയാവുമ്പോള്‍ രാവണനാവുന്നത് സെയ്ഫ് അലി ഖാന്‍ ആണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
ശിവഭക്തനായ രാവണനെ അവതരിപ്പിക്കുന്ന ശിവോഹം എന്ന വീഡിയോ ഗാനമാണിത്. ഹിന്ദിക്ക് പുറമെ ചിത്രം ഇറങ്ങിയ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ഗാനം പുറത്തിറങ്ങിയിട്ടുണ്ട്. അതേസമയം മികച്ച പ്രീ റിലീസ് പബ്ലിസിറ്റിയുമായി എത്തിയ ചിത്രം മോശം മൌത്ത് പബ്ലിസിറ്റിയാണ് നേടിയത്. എന്നാല്‍ റിലീസിന് മുന്‍പ് ലഭിച്ച പബ്ലിസിറ്റിയില്‍ നിന്നും ചിത്രത്തിന് മികച്ച ഇനിഷ്യല്‍ ലഭിച്ചിരുന്നു. ഇനിഷ്യല്‍ പരിഗണിക്കുമ്പോള്‍ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ തുടര്‍ദിനങ്ങളില്‍ ചിത്രം കളക്ഷനില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. അതേസമയം ആഗോള ബോക്സ് ഓഫീസിലെ ആകെ നേട്ടം പരിഗണിക്കുമ്പോള്‍ 10 ദിവസം കൊണ്ട് ചിത്രം 450 കോടി നേടിയതായി നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.
undefined
500 കോടി ബജറ്റ് എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന ചിത്രമാണിത്. ബോക്സ് ഓഫീസില്‍ പരാജയം നേരിട്ടിരുന്നെങ്കില്‍ പോലും ചിത്രം നിര്‍മ്മാതാക്കള്‍ക്ക് സാമ്പത്തികമായി വലിയ പരിക്ക് ഏല്‍പ്പിക്കില്ലായിരുന്നു. ചിത്രം റിലീസിന് മുന്‍പ് തന്നെ മുടക്കുമുതലിന്‍റെ 85 ശതമാനവും ചിത്രം തിരിച്ചുപിടിച്ചതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. സാറ്റലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക്, മറ്റ് റൈറ്റ്സുകളുടെ വില്‍പ്പന വഴി 247 കോടി രൂപ ചിത്രം സമാഹരിച്ചതായി ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തെന്നിന്ത്യയില്‍ നിന്ന് തിയറ്റര്‍ വിതരണാവകാശം വഴി 185 കോടി രൂപയും ചിത്രം നേടിയെന്നും അവരുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്. അങ്ങനെ ആകെ 432 കോടി റിലീസിന് മുന്‍പ് തന്നെ ചിത്രം സമാഹരിച്ചതായാണ് ലഭ്യമായ കണക്കുകള്‍.