ധനുഷിന്റെ രചനയില്‍ അനിരുദ്ധിന്റെ സം​ഗീതം, 'തിരുച്ചിദ്രമ്പല'ത്തിലെ 'തേൻമൊഴി' എത്തി

By Web TeamFirst Published Oct 10, 2022, 7:31 AM IST
Highlights

ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.

നുഷിന്റേതായി അടുത്തിടെ പുറത്തിറങ്ങി ബോക്സ് ഓഫീസിൽ വെന്നിക്കൊടി പാറിച്ച ചിത്രം 'തിരുച്ചിദ്രമ്പല'ത്തിലെ വീഡിയോ ​ഗാനം പുറത്ത്. തേൻമൊഴി എന്ന് തുടങ്ങുന്ന ​ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സൺ ടിവിയുടെ യൂട്യൂബ് ചാനൽ വഴിയാണ് റിലീസ്. അനിരുദ്ധ് രവിചന്ദർ ഈണം നൽകിയ ​ഗാനം എഴുതിയിരിക്കുന്നത് ധനുഷ് തന്നെയാണ്. സന്തോഷ് നാരായണൻ ആണ് ആലാപനം. 

ഓ​ഗസ്റ്റ് 18നാണ് 'തിരുച്ചിദ്രമ്പലം' റിലീസ് ചെയ്തത്. രാഷി ഖന്നയും നിത്യ മേനോനും നായികമാരായി എത്തിയ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. സെപ്റ്റംബര്‍ 23 മുതൽ ചിത്രം ഒടിടിയിലും സ്ട്രീമിം​ഗ് ആരംഭിച്ചിരുന്നു. മിത്രൻ ജവഹര്‍ സംവിധാനം ചെയ്‍ത ചിത്രം സണ്‍ എൻഎക്സ്ടിയിലാണ് സ്ട്രീം ചെയ്തത്. 

Latest Videos

ഓം പ്രകാശാണ് ഛായാഗ്രാഹകൻ. 'പ്രസന്ന ജി കെ ചിത്രസംയോജനം നിര്‍വഹിച്ചു. കലാനിധി മാരൻ ആണ് ചിത്രം നിര്‍മിച്ചത്. സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രത്തിന്റെ ബാനര്‍. റെഡ് ജിയാന്റ് മൂവീസാണ് വിതരണം. ഓം പ്രകാശാണ് ഛായാഗ്രാഹകൻ. ഒടിടി റിലീസിന് ശേഷം ഒരിടവേളയ്‍ക്ക് ശേഷം ധനുഷിന്റേതായി തിയറ്ററുകളിലെത്തിയ ചിത്രമാണ് 'തിരുച്ചിദമ്പലം'.

അതേസമയം, 'നാനേ വരുവേൻ' എന്ന ചിത്രമാണ് ധനുഷിന്റേതായി ഒടുവിൽ തിയറ്ററുകളിൽ എത്തിയ സിനിമ. ധനുഷിന്റെ സഹോദരൻ സെല്‍വരാഘവൻ ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധായകൻ. ഇന്ദുജയാണ് ധനുഷിന്റെ നായികയായത്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. 'സാനി കായിദ'ത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്‍ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം. 'നാനെ വരുവേൻ' എന്ന ചിത്രം നിര്‍മിക്കുന്നത് കലൈപ്പുലി എസ് താണുവാണ്. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. കലാസംവിധാനം ബി കെ വിജയ് മുരുകന്‍. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍.

'ഞങ്ങളുടെ ഉയിരും ഉലകവും'; നയൻതാര- വിഘ്നേഷ് ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ

click me!