പ്രാവിലെ ഹൈലൈറ്റ് എന്നത് ബിജി ബാലിന്റെ സംഗീതമാണ്.
ഒരു റൊമാന്റിക്- ഇമോഷണൽ - ഫാമിലി ഡ്രാമ, 'പ്രാവ്' എന്ന ചിത്രത്തെ ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. സൗഹൃദങ്ങളുടെ ആഴത്തിനും കുടുംബ ബന്ധങ്ങൾക്കും പ്രാധാന്യം നൽകി കൊണ്ടുള്ളതാകും ഈ ചിത്രമെന്ന് പ്രമോഷണൽ മെറ്റീരിയലിൽ നിന്നും വ്യക്തമായ കാര്യമാണ്. എന്നാൽ ആ മുൻവിധികളെ പോലും മാറ്റി മറിക്കുന്ന മനോഹര ദൃശ്യകാവ്യമായിട്ടാണ് നവാസ് അലി 'പ്രാവ്' അണിയിച്ചൊരുക്കിയിരിക്കുന്നത്.
അമിത് ചക്കാലക്കൽ, സാബു മോൻ, മനോജ്, പി ആർ രാജശേഖരൻ, ആദർശ് രാജ, യാമി സോന എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. നാല് പേരടങ്ങുന്ന സുഹൃത്ത് കൂട്ടായ്മയാണ് അമിത് ചക്കാലക്കലിന്റെ കഥാപാത്രത്തിന്റേത്. നേരിൽ കാണാതെ മനസിൽ തോന്നിയ പെൺകുട്ടിയുടെ മുഖം വരയ്ക്കുന്ന ചിത്രകാരനും വിദ്യാർത്ഥിയുമാണ് കഥാ നായകൻ. അയാൾ വരച്ച ചിത്രത്തിലെ യഥാർത്ഥ പെൺകുട്ടിയാണ് നായിക(ചാരുത). നാൽവർ സംഘവും കമിതാക്കളായ നായിക നായകന്മാരെ കണ്ടുമുട്ടുന്നതോടെ ചിത്രം വേറൊരു തലത്തിലേക്ക് എത്തുന്നു.
undefined
പ്രേക്ഷകന്റെ മനസിനെ വല്ലാതെ പിടിച്ചുലച്ചു കൊണ്ടുള്ള സന്ദർഭങ്ങളാണ് പിന്നീട് പ്രാവിൽ കാണാൻ സാധിക്കുന്നത്. പ്രേക്ഷക മനസിൽ ആ ഒരു വേദന\അമർഷം എല്ലാം സൃഷ്ടിച്ചു കൊണ്ടുതന്നെ ആദ്യ പകുതി അവസാനിക്കുന്നു. മിതത്തിൽ തുടങ്ങി റിവഞ്ചിലേക്കും ട്വിസ്റ്റിലേക്കും നയിക്കുന്നതാണ് രണ്ടാം പകുതി. പെണ്ണിനെ വെറും കാമ കണ്ണുകളിലൂടെ നോക്കി കാണുന്ന സമൂഹത്തെയും ഇരയാക്കപ്പെടുമ്പോൾ മരണമല്ല അവർക്ക് മുന്നിൽ ജീവിച്ച് കാണിക്കുകയാണ് വേണ്ടതെന്നും ചിത്രം പറയുന്നു. പെണ്ണ് ആണിന്റെ ഉപഭേഗവസതു അല്ലെന്നും ചിത്രം ഓർമിപ്പിക്കുന്നുണ്ട്.
സൗഹൃദങ്ങൾക്കും പ്രണയത്തിനും മുൻതൂക്കം കൊടുത്തു കൊണ്ടുള്ള ചിത്രം ആദ്യകാഴ്ചയിൽ തന്നെ ഫീൽ ഗുഡ് അനുഭവം ആണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. പത്മരാജന്റെ അമൃതേത്ത് എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. ആ കഥയോട് നീതി പുലർത്തുന്ന രീതിയിൽ തന്നെ നവാസ് അലി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നു.
പ്രാവിലെ അഭിനേതാക്കളെല്ലാം അസാധ്യമായ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഒരു സീനിൽ വന്ന് പോകുന്നവർ മുതൽ മുഴു നീളെ കഥാപാത്രങ്ങൾ ചെയ്തവർ വരെ ഗംഭീര പ്രകടനമാണ് സമ്മാനിച്ചത്. ഇരയാക്കപ്പെട്ടവർ അനുഭവിക്കുന്ന യാതനകളും വേദനകളും കാരണക്കാരായവരുടെ സന്തോഷവും ഭയവും വേദനയും എല്ലാം പ്രേക്ഷകർക്ക് അനുഭവേദ്യമാക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് പുതുമുഖങ്ങളായ ആദർശ് രാജയും യാമി സോനയും. ഇരുവരും മലയാള സിനിമയിലെ വരുംകാല അഭിനേതാക്കൾ ആകുമെന്ന് ഉറപ്പിച്ചു തന്നെ പറയാം.
പ്രാവിലെ ഹൈലൈറ്റ് എന്നത് ബിജി ബാലിന്റെ സംഗീതമാണ്. ബി.കെ. ഹരിനാരായണന്റെ വരികൾ കൂടി ആയപ്പോൾ സംഗതി ഗംഭീരമായി. ഒരുപക്ഷേ സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ വലിയ പങ്കുതന്നെ ഗാനങ്ങൾ വഹിച്ചിട്ടുണ്ട്. ബിജിഎം ആയാലും ഗാനങ്ങൾ ആയാലും പ്രേക്ഷകർക്ക് കുളിർമയും സന്ദർഭങ്ങൾക്ക് ഉതകുന്ന വികാരങ്ങളും സമ്മാനിക്കുന്നുണ്ട്. പ്രേക്ഷകന്റെ കണ്ണിന് കുളിർമയേകുന്ന ദൃശ്യങ്ങൾ സമ്മാനിച്ച ഛായാഗ്രഹകൻ ആന്റണി ജോയും കയ്യടി അർഹിക്കുന്നുണ്ട്.
'യവൻ പണ്ടേ പുലിയാണ് കേട്ടാ..'; ആസ്വദിച്ച് കഥാപ്രസംഗം നടത്തുന്ന ചുള്ളൻ പയ്യനെ മനസിലായോ ?
സി.ഇ.റ്റി സിനിമാസിന്റെ ബാനറിൽ തകഴി രാജശേഖരൻ ആണ് പ്രാവ് നിർമിച്ചിരിക്കുന്നത്. കേരളത്തില്‍ വിതരണം ചെയ്യുന്നത് ദുല്‍ഖറിന്‍റെ വേഫേറെർ ഫിലിംസ് ആണ്. അമിത് ചക്കാലക്കലിനൊപ്പം മനോജ് കെ യു, സാബുമോൻ, തകഴി രാജശേഖരൻ, ആദർശ് രാജ, അജയൻ തകഴി, യാമി സോന, ജംഷീന ജമാൽ, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.