തന്റെ സ്ഥിരം പടങ്ങളുടെ ഫോര്‍മാറ്റിലാണ് ഒമര്‍ ലുലു ധമാക്ക ഒരുക്കിയിരിക്കുന്നെങ്കിലും ചിത്രം പറയുന്ന വിഷയം സീരിയസാണ്. യുവ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളും കോര്‍ത്തിണക്കിയ കളര്‍ഫുള്‍ ചിത്രമെന്ന് പറയാം ധമാക്കയെ.
ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ്, ഒരു അഡാറ് ലവ് തുടങ്ങിയ കളര്‍ഫുള്‍ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് ഒമര്‍ ലുലു. 2020 ലെ സിനിമ റിലീസുകള്‍ക്ക് തുടക്കം കുറിച്ചാണ് ഒമര്‍ ലുലു ഒരുക്കിയ ധമാക്ക തിയേറ്ററുകളിലെത്തിയിരിക്കുന്നത്. തന്റെ പതിവു ചിത്രങ്ങള്‍ പോലെ കളര്‍ഫുള്‍ ഫാമിലി എന്റര്‍ടെയ്‌നറായി തന്നെയാണ് സംവിധായകന്‍ ധമാക്കയും ഒരുക്കിയിരിക്കുന്നത്. ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ബാലതാരമായി വന്ന അരുണാണ് ചിത്രത്തിലെ നായകന്‍. ഇയോ എന്ന അരുണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം. ബിടെക്ക് തോറ്റ് സപ്ലിയൊക്കെയായി നടക്കുകയാണ് ഇയോ, കൂട്ടിന് ധര്‍മ്മജന്‍ അവതരിപ്പിക്കുന്ന ശിവയുമുണ്ട്. ഒരു പ്രത്യേക സാഹചര്യത്തില്‍ വിവാഹിതാവുന്ന ഇയോയുടെ ജീവിതത്തിലുണ്ടാവുന്ന പ്രശ്‌നങ്ങളും അതിന് തേടുന്ന പരിഹാരങ്ങളിലെ പൊല്ലാപ്പുമാണ് ചിത്രം പറയുന്നത്.
undefined
പൂര്‍ണമായും കോമഡി പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ആദ്യ പകുതിയില്‍ നിന്ന് രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ അല്‍പം സീരിയസാവുന്നുണ്ട് ചിത്രം. ഈ കാലഘട്ടത്തില്‍ യുവാക്കളില്‍ പലരും നേടിയേണ്ടിവരുന്ന ഹണിമൂണ്‍ impotence എന്ന വിഷയത്തെയും വന്ധ്യതാ ചികിത്സയുടെ പേരില്‍ നടത്തുന്ന തട്ടിപ്പുകളെയും ചിത്രം തുറന്നു കാട്ടുന്നുണ്ട്. സ്‌കൂള്‍, കോളേജ് ചുറ്റുപാടുകള്‍ വിട്ട് യുവാക്കളുടെ ജീവതത്തിലേക്കാണ് ഈ തവണ സംവിധായകന്‍ കാഴ്ചകള്‍ തുറന്നിരിക്കുന്നത്.
ഉര്‍വശി-മുകേഷ് ജോഡിയുടെ മികച്ച പ്രകടനം ചിത്രത്തെ മനോഹരമാക്കുന്നുണ്ട്. തൊണ്ണൂറുകളെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ഇരുവരുടെയും പ്രകടനം. കൂട്ടിന് ഇന്നസെന്റും കൂടി എത്തുന്നതോടെ തിയേറ്ററില്‍ പൊട്ടിച്ചിരി മുഴങ്ങുന്നുണ്ട്. നായികയായി എത്തിയ നിക്കി ഗല്‍റാണിയും വില്ലന്‍ വേഷത്തിലെത്തിയ തരികിട സാബുവും പ്രതീക്ഷ കാത്തിട്ടുണ്ട്. ശിവ എന്ന കഥാപാത്രമായി ചിത്രത്തിലുടനീളം നിറഞ്ഞു നില്‍ക്കാന്‍ ധര്‍മ്മജനായിട്ടുണ്ട്.
നായകനായുള്ള ആദ്യ അരങ്ങേറ്റം മികച്ചതാക്കാന്‍ അരുണിന് സാധിച്ചിട്ടുണ്ട്. ഒളിമ്പ്യന്‍ അന്തോണി ആദത്തിലെ ടോണി ഐസക് എന്ന കഥാപാത്രത്തിന് ശേഷം പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന തരത്തിലാണ് ഇയോ എന്ന എന്ന കഥാപാത്രത്തെ സംവിധായകന്‍ സ്യഷ്ടിച്ചിരിക്കുന്നത്. സിനോജ് പി അയ്യപ്പന്റെ ക്യാമറ ചിത്രത്തിന്റെ കളര്‍ഫുള്‍ സ്വഭാവം ദൃശ്യപരമായി ആദ്യന്തം നിലനിര്‍ത്തിയിട്ടുണ്ട്.
തന്റെ സ്ഥിരം പടങ്ങളുടെ ഫോര്‍മാറ്റിലാണ് ഒമര്‍ ലുലു ധമാക്ക ഒരുക്കിയിരിക്കുന്നെങ്കിലും ചിത്രം പറയുന്ന വിഷയം സീരിയസാണ്. യുവ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളും കോര്‍ത്തിണക്കിയ കളര്‍ഫുള്‍ ചിത്രമെന്ന് പറയാം ധമാക്കയെ.