ആപ്പ് കൈസേ ഹോ: ധ്യാൻ്റെ രസകരമായ 'ഒരു രാത്രിക്കഥ' - റിവ്യൂ

ധ്യാൻ ശ്രീനിവാസൻ തിരക്കഥ എഴുതി വിനയ് ജോസ് സംവിധാനം ചെയ്ത 'ആപ്പ് കൈസേ ഹോ' ഒരു ബാച്ചിലർ പാർട്ടിയുടെ കഥ പറയുന്നു. ചിരിയും ത്രില്ലിംഗും ഒത്തുചേർന്ന ചിത്രം ഗൗരവമായ സന്ദേശം നൽകുന്നു.

aap kaise ho movie Review dhyan sreenivasan

ധ്യാന്‍ ശ്രീനിവാസന്‍റെ തിരക്കഥയില്‍ നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ആപ്പ് കൈസേ ഹോ. ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിനും അംജതും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിലെ നായക വേഷത്തില്‍ എത്തുന്നത്. 

വിവാഹിതനാകാന്‍ പോകുന്ന ക്രിസ്റ്റി തന്‍റെ ബാച്ചിലര്‍ പാര്‍ട്ടി നടത്താന്‍ ഒരുങ്ങുകയാണ്. ഇതില്‍ വളരെക്കാലമായി പിണങ്ങി നില്‍ക്കുന്ന ക്രിസ്റ്റിയുടെ സുഹൃത്തുക്കളെ അവന്‍ ഒന്നിപ്പിക്കുന്നു. എന്നാല്‍ ഇവര്‍ അന്ന് രാത്രി രണ്ട് പെണ്‍കുട്ടികളെ വീട്ടില്‍ വിളിച്ചുവരുത്തുന്നു. പക്ഷെ പിന്നീട് കാര്യങ്ങള്‍ അവര്‍ വിചാരിച്ച രീതിയില്‍ അല്ല നടക്കുന്നത്. 

Latest Videos

ലൗ ആക്ഷൻ ഡ്രാമ, പ്രകാശം പറക്കട്ടെ എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥ ഒരുക്കിയ ചിത്രമാണ് 'ആപ്പ് കൈസേ ഹോ'. രസകരമായ കഥയാണ് ചിത്രം പറയുന്നത്. എന്നാല്‍ അവസാനത്തോട് എത്തുമ്പോള്‍ ഗൗരവമായ സന്ദേശം ചിത്രം നല്‍കുന്നുണ്ട്. ധ്യാന്‍ ശ്രീനിവാസനും കൂട്ടുകാരായി അഭിനയിച്ച  ജീവ ജോസഫ്, ദിവ്യ ദര്‍ശന്‍ എന്നിവരുടെ രസകരമായ രംഗങ്ങളുമായാണ് ചിത്രം ആരംഭിക്കുന്നത്. അതിനാല്‍ തന്നെ ഫണ്‍ മൂഡിലാണ് ചിത്രം മുന്നോട്ട് പോകുക എന്ന് തോന്നുമെങ്കിലും രണ്ടാം പകുതി ഫണ്ണും ഒപ്പം അല്‍പ്പം ത്രില്ലിംഗും ആയി ചിത്രം മുന്നോട്ട് പോകുന്നു. 

അജു വർഗീസ്, രമേശ് പിഷാരടി എന്നിവര്‍ അഭിനയിച്ച അല്‍പ്പം വില്ലന്‍ ഷെയ്ഡുള്ള പൊലീസുകാരുടെ ഭാഗങ്ങള്‍ രസകരമായി തന്നെ സ്ക്രീനില്‍ എത്തുന്നുണ്ട്. ഒരു ക്യാമിയോ റോളില്‍ ആണെങ്കിലും നടന്‍ ശ്രീനിവാസന്‍ കുറച്ച് നാളിന് ശേഷം വീണ്ടും സ്ക്രീനില്‍ എത്തുന്നുണ്ട് ചിത്രത്തില്‍. സൈജു കുറപ്പും പ്രധാനപ്പെട്ട ഒരു വേഷത്തില്‍ എത്തുന്നുണ്ട്. 

ജൂഡ് ആന്റണി ജോസഫ്, നവാസ് വള്ളിക്കുന്ന്, ഇടവേള ബാബു, അബിന്‍ ബിനോ, സുരഭി സന്തോഷ്, തന്‍വി റാം, വീണ, വിജിത തുടങ്ങിയ നീണ്ട താരനിരയും ചിത്രത്തിലുണ്ട്. ഡോൺ വിൻസെന്റും വർക്കിയും ചേർന്നാണ് ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ മൂഡിന് ചേരുന്ന ആദ്യത്തെ ഗാനങ്ങള്‍ രസകരമാണ്. പ്രത്യേകിച്ച് ടൈറ്റില്‍ ഗാനം.  പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ആനന്ദ് മധുസൂദനൻ  ചിത്രത്തിന്‍റെ ഫണ്ണും, മൂ‍ഡും കാത്ത് സൂക്ഷിച്ച് തന്നെ തന്‍റെ ജോലി ചെയ്യുന്നു. 

ഛായാഗ്രഹണം അഖില്‍ ജോര്‍ജ്, എഡിറ്റിംഗ് വിനയന്‍ എം ജെ, കലാസംവിധാനം അസീസ് കരുവാരക്കുണ്ട് എന്നിവരാണ് മറ്റ് പ്രധാന സാങ്കേതിക പ്രവര്‍ത്തകര്‍. വളരെ ലൈറ്റായ ഒരു കഥയില്‍ ചിരിയും ചിന്തയും ഒക്കെയായി ആവിഷ്കരിക്കാന്‍ ധ്യാന്‍ ശ്രീനിവാസന്‍റെ സ്ക്രിപ്റ്റിന് സാധിക്കുന്നുണ്ട് എന്നതാണ് ആപ്പ് കൈസേ ഹോ എന്ന ചിത്രത്തിന്‍റെ ആകെ തുക. 

'ഉസ്‍കൂളിലെ ഉണ്ണികള്‍'; 'ആപ്പ് കൈസേ ഹോ'യിലെ ഗാനമെത്തി

മച്ചാന്‍റെ മാലാഖ: ഹൃദയത്തില്‍ തൊടുന്ന ഒരു കുടുംബ കഥ

vuukle one pixel image
click me!