Web Desk | Published: Apr 1, 2025, 3:00 PM IST
അശ്വിനി കുമാര്‍ എന്ന 23കാരൻ ഇടം കയ്യില്‍ പന്തെടുത്തിട്ട് ഒരു പതിറ്റാണ്ട് പിന്നിടുന്നു. ഒന്നും എളുപ്പമായിരുന്നില്ല. തന്റെ ഗ്രാമത്തില്‍ നിന്ന് 11 കിലോ മീറ്റര്‍ താണ്ടണമായിരുന്നു അവന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ സ്റ്റേഡിയത്തിലെത്താൻ. പലപ്പോഴും സൈക്കിളായിരുന്നു അവന് കൂട്ട്. പിതാവിനോട് 30 രൂപ വാങ്ങി ഷെയര്‍ ഓട്ടോ പിടിച്ച് മൈതാനത്തേക്ക് പായുന്ന അശ്വിനി കുമാറിനെ ഝാൻജേരിയിലെ തെരുവുകള്‍ ഇന്ന് ഓര്‍ക്കുന്നുണ്ടാകും.