സ്റ്റേറ്റ് ബാങ്ക് സ്ഥിരം നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്കുകള്‍ ഉയര്‍ത്തി

By Web Team  |  First Published Jul 31, 2018, 9:06 PM IST

തിങ്കളാഴ്ച മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരും


ദില്ലി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. സ്ഥിരം നിക്ഷേപങ്ങള്‍ക്കുളള പലിശ നിരക്കുകളാണ് വര്‍ദ്ധിപ്പിച്ചത്. ഒരു കോടി രൂപയ്ക്ക് താഴെയുളള നിക്ഷേപങ്ങളുടെ പലിശ നിരക്കുകളാണ് വര്‍ദ്ധിപ്പിച്ചത്. 

അഞ്ച് ബേസിസ് പോയിന്‍റിനും 10 ബേസിസ് പോയിന്‍റിനും ഇടയിലാണ് വര്‍ദ്ധനവുണ്ടായത്. അതായത്, ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തില്‍ താഴെയുളള നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഇതോടെ 6.65 ആയിരുന്നത് 6.7 ലേക്ക് ഉയര്‍ന്നു. രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷത്തില്‍ താഴെയുളള നിക്ഷേപങ്ങള്‍ക്ക് 6.65 ശതമാനത്തില്‍ നിന്ന് പലിശ നിരക്ക് 6.75 ശതമാനത്തിലേക്കും ഉയര്‍ത്തിയിട്ടുണ്ട്. 

Latest Videos

മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷത്തില്‍ താഴെയുളള നിക്ഷേപങ്ങള്‍ക്ക് 6.7 ശതമാനമായിരുന്ന പലിശ നിരക്ക് 6.8 ശതമാനത്തിലേക്കും ഉയര്‍ന്നു. അഞ്ച് വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുളള നിക്ഷേപങ്ങള്‍ക്ക് 6.75 ആയിരുന്ന പലിശ നിരക്ക് 6.85 ശതമാനമായി. തിങ്കളാഴ്ച മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരും. മുതിര്‍ന്ന പൗരന്മാരുടെ സ്ഥിരം നിക്ഷേപങ്ങളുടെ പലിശയും അനുപാതികമായി വര്‍ദ്ധിച്ചിട്ടുണ്ട്.   

click me!