എസ്.ബി.ഐ. കാര്‍ഡ് പേയ്മെന്‍റ് പരിധികളില്‍ മാറ്റം വരുത്തി

By Web Desk  |  First Published Apr 12, 2018, 12:44 PM IST
  • എസ്.ബി.ഐ. ക്ലാസിക് ഡെബിറ്റ് കാര്‍ഡുകള്‍ക്കുളള പി.ഒ.എസ്. (പോയിന്‍റ് ഓഫ് സെയില്‍) പരിധി 50,000 രൂപയാക്കി

ദില്ലി: എസ്.ബി.ഐ. കാര്‍ഡ് പേയ്മെന്‍റ് പരിധികളില്‍ മാറ്റം വരുത്തി. ഇനിമുതല്‍ എസ്.ബി.ഐ. ക്ലാസിക് ഡെബിറ്റ് കാര്‍ഡുകളുപയോഗിച്ച് എ.ടി.എമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുക 40,000 യാവും. 

എസ്.ബി.ഐയ്ക്ക് നിരവധി ഡെബിറ്റ് കാര്‍ഡുകളുണ്ട്. എസ്.ബി.ഐ. ക്ലാസിക് ഡെബിറ്റ് കാര്‍ഡ്, എ.ടി.എം. - കം- ഡെബിറ്റ് കാര്‍ഡ്, ഗ്ലോബല്‍ ഇന്‍റര്‍നാഷണല്‍ ഡെബിറ്റ് കാര്‍ഡ്, തുടങ്ങി പട്ടിക നീളുന്നു. ഇവ ഉപയോഗിച്ചുളള വിനിമയ നിരക്കുകളുടെ പരിധിയും ചാര്‍ജുകളുമാണ് എസ്.ബി.ഐ. പ്രസിദ്ധീകരിച്ചത്.

Latest Videos

എസ്.ബി.ഐ. ക്ലാസിക് ഡെബിറ്റ് കാര്‍ഡുകള്‍ക്കുളള പി.ഒ.എസ്. (പോയിന്‍റ് ഓഫ് സെയില്‍) പരിധി 50,000 രൂപയാക്കി. മറ്റുളള ഉയര്‍ന്ന കാര്‍ഡുകളുടെ പിന്‍വലിക്കല്‍ പരിധി  ഒരു ലക്ഷവും. വാര്‍ഷിക മെയിന്‍റെനന്‍സ് ചിലവ് 125 രൂപ + ജി.എസ്.ടി. എന്നത് മാറ്റമില്ലാതെ തുടരും. കാര്‍ഡ് മാറ്റിവാങ്ങുന്നതിന് 300 രൂപയും + ജി.എസ്.ടിയും നല്‍കണം. 

click me!