മുംബൈ: വെള്ളിയാഴ്ച്ചത്തെ 23 പൈസ തകര്‍ച്ചയ്ക്ക് ശേഷം അല്‍പ്പം മുന്നേറി രൂപയുടെ വിപണി മൂല്യം. ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ എട്ട് പൈസയുടെ മുന്നേറ്റം രൂപ നിരക്കിലുണ്ടായി.
ഡോളറിനെതിരായ രൂപയുടെ വിപണിമൂല്യം ഇന്ന് 66.79 ലാണ്. കഴിഞ്ഞ വെള്ളിയാഴ്ച്ച രൂപയുടെ വിനിമയ നിരക്ക് 23 പൈസ ഇടിഞ്ഞ് 66.87 എന്ന ഏറ്റവും മേശമായ നിരക്കിലെത്തിയിരുന്നു. ഇതോടെ റിസര്‍വ് ബാങ്ക് ഇടപെടുമെന്ന് വിപണിയിലുളളവര്‍ കരുതിയെങ്കിലും അതുണ്ടായില്ല. ഫോറിന്‍ എക്സ്ചെയ്ഞ്ച് വിപണിയില്‍ കയ്യിലുളള ഡോളറിനെ കയറ്റുമതി സ്ഥാപനങ്ങള്‍ വില്‍പ്പന നടത്തിയതാണ് ചെറിയ മുന്നേറ്റം രൂപയ്ക്ക് നേടിക്കെടുത്തത്.
എന്നാല്‍ ഇന്ധനവില മാറിമറിയുന്നതും അമേരിക്കന്‍ കേന്ദ്ര ബാങ്കിന്‍റെ (ഫെഡറല്‍ റിസര്‍വ്) പലിശ വര്‍ദ്ധനവും രൂപയ്ക്ക് ഇപ്പോഴും കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇതോടെ ബിഎസ്ഇ സെന്‍സെക്സ് 128.38 പോയിന്‍റ് (.36%) ഉയര്‍ന്ന് 35,043.76 വ്യാപാരം തുടരുന്നു.