മുംബൈ: ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വ്യാപാരം തുടരുന്നു. യു.എസ്. ഡോളറിനെതിരായി ഇന്ന് 49 പൈസയുടെ ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായത്. ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ 68.61 ആയിരുന്നു ഡോളറിനെതിരായി രൂപയുടെ മൂല്യം. പിന്നീട് വിപണിയില്‍ ഡോളറിനെതിരായി രൂപയുടെ മൂല്യം കൂപ്പുകുത്തുകയായിരുന്നു.
പത്ത് മണിയോടെ മൂല്യം 69 കടന്നു. ഇപ്പോള്‍ രൂപ 69.10 എന്ന നിരക്കില്‍ വ്യാപാരം തുടരുന്നു. രൂപയുടെ നിരക്ക് ഇടിഞ്ഞതോടെ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ ആശങ്കയിലായി. ആര്‍ബിഐ സാഹചര്യം നിരീക്ഷിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.