പെട്രോളിയം വിപണി; വളര്‍ന്ന് സ്വകാര്യമേഖല തളര്‍ന്ന് പൊതുമേഖല

By Web desk  |  First Published Mar 21, 2018, 3:26 PM IST
  • പെട്രോളിയം വിപണിയില്‍ അഞ്ചുശതമാനത്തിന് മുകളിലേക്ക് വളരുകയെന്നാല്‍ വിപണിയില്‍ സാന്നിധ്യം അറിയിച്ചു എന്നതാണ് അതിനര്‍ഥം
  • റഷ്യന്‍ കമ്പനിയായ റോസ്നെഫ്റ്റ് ഏറ്റെടുത്ത എസ്സര്‍ ഓയില്‍ മുകേഷ് അംബാനിയുടെ റിലൈന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവര്‍ തങ്ങളുടെ വിപണി വിഹിതം ഇരട്ടിയാക്കി

ദില്ലി: പൊതുമേഖലയുടെ സ്വന്തം 'കച്ചവടം' എന്നറിയപ്പെട്ടിരുന്ന പെട്രോളിയം വിപണിയില്‍ അഞ്ചു ശതമാനത്തിന് മുകളിലേക്ക് വളര്‍ന്ന് സ്വകാര്യ എണ്ണക്കമ്പനികള്‍. 2015-16 ല്‍ പെട്രോള്‍ വിപണിയുടെ 3.5 ശതമാനവും, ഡീസല്‍ വിപണിയുടെ 3.1 ശതമാനവും മാത്രവും ആയിരുന്നു സ്വകാര്യ മേഖലയുടെ പങ്കാളിത്തമെങ്കില്‍. 2017-18 വര്‍ഷത്തില്‍ സ്വകാര്യ എണ്ണക്കമ്പനികളുടെ ചില്ലറവില്‍പ്പന വിഹിതം യഥാക്രമം പെട്രോളിന്‍റെത് 6.8 ശതമാനത്തിലേക്കും, ഡീസലിന്‍റെത് 8.2 ശതമാനത്തിലേക്കും വളര്‍ന്നു. പെട്രോളിയം വിപണിയില്‍ അഞ്ചുശതമാനത്തിന് മുകളിലേക്ക് വളരുകയെന്നാല്‍ വിപണിയില്‍ സാന്നിധ്യം അറിയിച്ചു എന്നതാണ് അതിനര്‍ഥം.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണം സര്‍ക്കാരില്‍ നിന്ന് പെട്രോളിയം കമ്പനികള്‍ക്ക് വിട്ടുകൊടുത്ത 2002 ലാണ് സ്വകാര്യ എണ്ണക്കമ്പനികള്‍ക്ക് ചില്ലറ വില്‍പ്പനയ്ക്ക് രാജ്യത്ത് അവസരം ലഭിച്ചുതുടങ്ങിയത്. അതിന് ശേഷം ഇത്രശക്തമായ ഒരു വളര്‍ച്ച ആദ്യമാണ്. റഷ്യന്‍ കമ്പനിയായ റോസ്നെഫ്റ്റ് ഏറ്റെടുത്ത എസ്സര്‍ ഓയില്‍ മുകേഷ് അംബാനിയുടെ റിലൈന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവര്‍ തങ്ങളുടെ വിപണി വിഹിതം ഇരട്ടിയാക്കി. പ്രമുഖ അന്താരാഷ്ട്ര പെട്രോളിയം കമ്പനിയായ ഷെല്‍കൂടി ശക്തമായി വിപണിയിലേക്ക് കടന്നതോടെ വരും വര്‍ഷങ്ങളില്‍ മത്സരം കടുക്കും.

Latest Videos

undefined

ഇപ്പോഴും രാജ്യത്തെ ചില്ലറ വില്‍പ്പനയില്‍ ഏറ്റവും മുന്നിലുളള സ്ഥാപനം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ്. മറ്റ് പൊതുമേഖല സ്ഥാപനങ്ങളായ ഭാരത് പെട്രോളിയവും ഹിന്ദുസ്ഥാന്‍ പെട്രോളിയവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളലങ്കരിക്കുന്നത്.  പൊതുമേഖല സ്ഥാപനങ്ങളുടെ ഡീസല്‍ ചില്ലറവില്‍പ്പന 2015-16 ല്‍ 61.76 മില്ല്യണ്‍ ടണ്‍ ആയിരുന്നെങ്കില്‍ അത് 2017-18 ആയപ്പോഴേക്കും 58.29 മില്ല്യണ്‍ ടണ്ണിലേക്ക് കൂപ്പുകുത്തി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം മൂന്നു മുതല്‍ നാല് ശതമാനം വരെ വാര്‍ഷിക വര്‍ദ്ധന നേടുമ്പേഴാണ് ഈ തളര്‍ച്ചയെന്നതാണ് ശ്രദ്ധേയം. എന്നാല്‍ സ്വകാര്യ കമ്പനികള്‍ തങ്ങളുടെ ഡീസല്‍ വില്‍പ്പന 1.19 മില്ല്യണ്‍ ടണ്ണില്‍ നിന്ന് 5.18 ലേക്ക് ഉയര്‍ത്തുകയും ചെയ്തു. 

പെട്രോളിന്‍റെ കാര്യത്തല്‍ പൊതുമേഖല 22.39 മില്ല്യണില്‍ ടണ്ണില്‍ നിന്ന് 2017 -18 ആയപ്പോഴേക്കും 20.95 മില്ല്യണ്‍ ടണ്ണിലേക്ക് കുറഞ്ഞപ്പോള്‍. സ്വകാര്യ മേഖല എണ്ണക്കമ്പനികള്‍ 767,900 ടണ്ണില്‍ നിന്ന് 1.59 മില്ല്യണ്‍ ടണ്ണിലോക്ക് കുതിച്ച് വളര്‍ച്ച ഇരട്ടിയാക്കി.

click me!