വ്യാവസായിക ഉത്പാദനത്തില്‍ ഇടിവ്

By Asianet News  |  First Published Jun 10, 2016, 5:06 PM IST

ദില്ലി: രാജ്യത്തിന്റെ വ്യാവസായിക ഉത്പാദനത്തില്‍ ഇടിവ്. ഏപ്രിലിലെ കണക്കു പ്രകാരം മുന്‍ മാസത്തേക്കാള്‍ 0.8 ശതമാനം കുറവാണ് വ്യവസായിക ഉത്പാദനം. മാര്‍ച്ചില്‍ 0.3 ശതമാനവും കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മൂന്നു ശതമാനവും വളര്‍ച്ച രേഖപ്പെടുത്തിയ സ്ഥാനത്താണിത്.

നിര്‍മാണ മേഖലയിലാണ് ഏറ്റവും തളര്‍ച്ച കാണിക്കുന്നത്. 3.1 ശതമാനമാണ് ഈ മേഖലയിലെ ഇടിവ്. ഊര്‍ജോത്പാദനത്തില്‍ 14.6 ശതമാനവും ഖനന മേഖലയില്‍ 1.4 ശതമാനവും വളര്‍ച്ച കാണിക്കുന്നു. ക്യാപിറ്റല്‍ ഗുഡ്സ് ഉത്പാദനത്തില്‍ 24.9 ശതമാനം ഇടിവു കാണിക്കുന്നു. ഉപഭോക്തൃ ഉത്പന്ന മേഖലയില്‍ 1.2 ശതമാനത്തിന്റെയും കണ്‍സ്യൂമര്‍ നോണ്‍-ഡ്യൂറബിള്‍ മേഖലയില്‍ 9.7 ശതമാനത്തിന്റെയും ഇടിവുണ്ടായി.

Latest Videos

click me!