ഇന്ത്യ കരകയറും ചൈന മോശമാവും: ഐഎംഎഫ്

By Web Desk  |  First Published Apr 19, 2018, 4:25 PM IST
  • ഇന്ത്യ ചൈനയ്ക്ക് കടുത്ത വെല്ലുവിളി
  • 2017ല്‍ ഇന്ത്യയുടെ കടബാധ്യത ജിഡിപിയുടെ 70 ശതമാനമായിരുന്നുവെന്ന് ഐ,എം.എഫ്.

ദില്ലി: ആളോഹരി വളര്‍ച്ചനിരക്കിനെ ജിഡിപി നിരക്ക്) ഉയര്‍ന്ന കടബാധ്യത തളര്‍ത്തുന്നെങ്കിലും ഇന്ത്യന്‍ സര്‍ക്കാരിന്‍റെ നല്ല നയങ്ങള്‍ അത് കുറയ്ക്കാന്‍ ഉപകാരപ്പെടുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്).  

ഇന്ത്യന്‍ സര്‍ക്കാരിന്‍റെ കടബാധ്യത 2017ല്‍ ജിഡിപിയുടെ 70 ശതമാനമായിരുന്നുവെന്ന് ഐ,എം.എഫിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കടത്തിന്‍റെ കാര്യത്തില്‍ ഇന്ത്യ താരത്മ്യന്മേന അപകടകരമായ അവസ്ഥയിലാണെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ പക്ഷേ ഇന്ത്യന്‍ സര്‍ക്കാരിന്‍റെ നയങ്ങളെ പുകഴ്ത്തുന്നുണ്ട്. 

Latest Videos

undefined

ചൈനയ്ക്കും ഇന്ത്യ നേരിടുന്ന സമാനസാഹചര്യമായ കടബാധ്യത തന്നെയാണ് വിലങ്ങുതടിയായുളളത്. ചൈനീസ് സര്‍ക്കാരിന്‍റെ 85 ശതമാന വരുമാനവും തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നാണ്. പക്ഷേ ചൈനയില്‍ കുമിഞ്ഞുകൂടുന്ന കടബാധ്യതയെ നിയന്ത്രിക്കാനുളള നയപരമായ നീക്കങ്ങള്‍ ചൈനീസ് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല. ഇത് നിയന്ത്രച്ചില്ലങ്കില്‍ ചൈനയുടെ നിലപരുങ്ങലിലാവും. 

എന്നാല്‍ ചൈനയുടെ വളര്‍ച്ചയില്‍ ഇത് തടസ്സം സൃഷ്ടിക്കാനുളള സാധ്യത കുറവാണെന്ന് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇന്ത്യ ചൈനയ്ക്ക് കടുത്ത വെല്ലുവിളിയുമായി വളരുന്ന സമ്പത്തിക വ്യവസ്ഥയായി മുന്നോട്ട് പോകുമെന്ന്  സൂചനകള്‍ നല്‍കി റിപ്പോര്‍ട്ട് അവസാനിക്കുന്നു.

click me!