സ്വര്‍ണ വില കുതിക്കുന്നു. പവന് 120 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്. ഒരു പവന് ഇന്നത്തെ വില 23,160 രൂപയാണ്. ഒരു ഗ്രാമിന് 2,895 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് മെയ് 22 നായിരുന്നു. അതിന് ശേഷം സ്വര്‍ണ്ണ നിരക്ക് പടിപടിയായി ഉയരുകയായിരുന്നു. ഗ്രാമിന് 2,875 രൂപയായിരുന്നു മെയ് 22 ലെ നിരക്ക്.