മുംബൈ: ഇന്ത്യന്‍ ജിഡിപി ഈ സാമ്പത്തിക വര്‍ഷം 7.4 ലേക്ക് ഉയരുമെന്നും. ഇന്ത്യ വളര്‍ച്ചയുടെ പാതയില്‍ യാത്ര തുടരുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ അറിയിച്ചു. 2018 -19 ല്‍ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ സംബന്ധിച്ചുളള പ്രതീക്ഷകള്‍ ഇന്‍റര്‍നാഷണൽ മോണിറ്ററി ഫിനാൻസ് കമ്മിറ്റിയില്‍ (ഐ.എം.എഫ്.സി) പങ്ക് വയ്ക്കുകയായിരുന്നു ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍.
2017-18 ല്‍ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥ അസ്ഥിരമായിരുന്നു. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം ഈ പ്രതിസന്ധി ഘട്ടങ്ങളെയെക്കെ ഇന്ത്യ തരണം ചെയ്യും. 2017 ജൂലൈയില്‍ നിലവില്‍ വന്ന ചരക്ക് സേവന നികുതി ഇന്ത്യയുടെ പരോക്ഷ നികുതി സംവിധാനത്തെ ശുദ്ധീകരിച്ചു. ഇതിന്‍റെ പ്രതിഫലനം ഈ സാമ്പത്തിക വര്‍ഷത്തിണ്ടാവും. നികുതി വരുമാനം വര്‍ദ്ധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
2018- 19 ല്‍ കയറ്റുമതി വളരും അതുമൂലം പുതിയ നിക്ഷേപകരായി ഒരുപാട് പേര്‍ ഉയര്‍ന്നുവരും ഇത് ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയില്‍ നവേന്മേഷം കൊണ്ടുവരുമെന്നും അദ്ദേഹം ഐ.എം.എഫ്.സിയെ അറിയിച്ചു. ആര്‍ബിഐ ഗവര്‍ണറുടെ പ്രഖ്യാപനങ്ങളെ വലിയ പ്രതീക്ഷയോടെയാണ് വ്യവസായ - വാണിജ്യ - സംരംഭകത്വ ലോകം കാണുന്നത്.