സ്റ്റോക്ക്‌ഹോം: ഈ വര്‍ഷത്തെ സാമ്പത്തികത്തിനുളള നൊബേല്‍ സമ്മാനത്തിന് അമേരിക്കന്‍ എക്കണോമിസ്റ്റായ റിച്ചാര്‍ഡ് എച്ച് തെയ്ലറിന്. സാമ്പത്തിക വിനിയോഗത്തിനു പിന്നിലെ മനഃശാസ്ത്രത്തെക്കുറിച്ച് നടത്തിയ
പഠനത്തിനാണ് ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലെ പ്രൊഫസറായ റിച്ചാര്‍ഡിന് നൊബേല്‍ ലഭിച്ചത്.
വ്യക്തികളുടെ സാമ്പത്തിക തീരുമാനങ്ങളെ സ്വാധീനിക്കുന്ന മനഃശാസ്ത്ര, സാമൂഹിക, വൈകാരിക ഘടകങ്ങളുമായി ബന്ധപ്പെട്ട ബിഹേവിയറല്‍ ഫിനാന്‍സ് സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവാണ് റിച്ചാര്‍ഡ്. ഏഴ് കോടിയോളം രൂപയാണ് സമ്മാനമായി ലഭിക്കുക.
undefined