ബാംഗ്ലൂര്‍: ബ്ലോക്ക്ചെയ്ന്‍ മേഖല നാളെയുടെ തൊഴില്‍ പ്രതിസന്ധികള്‍ക്ക് മികച്ച പരിഹാരമെന്ന് ഓണ്‍ലൈന്‍ തൊഴില്‍ പോര്‍ട്ടലായ ഇന്‍ഡീഡ് ഡേറ്റാ റിപ്പോര്‍ട്ട്.
ക്രിപ്റ്റോകറന്‍സികള്‍ക്കും മറ്റ് ഡിജിറ്റല്‍ ഇടപാടുകള്‍ക്കുമായുളള ഡിജിറ്റല്‍ ലെഡ്ജറാണ് ബ്ലോക്ക്ചെയ്ന്‍. ഇവയുടെ നിര്‍മ്മാണവും കൈകാര്യവുമാണ് ബ്ലോക്ക്ചെയ്ന്‍ തൊഴില്‍ മേഖലയുടെ അടിസ്ഥാനം. ഇന്ത്യയില്‍ പോസ്റ്റ് ചെയ്തിട്ടുളള ബ്ലോക്ക്ചെയ്ന്‍ തൊഴിലുകളുടെ 36 ശതമാനവും ബാംഗ്ലൂര്‍ മേഖലയിലാണ്. ഹൈദരാബാദ്, ചെന്നൈ, പൂനെ തുടങ്ങിയവയാണ് ബ്ലോക്ക്ചെയ്ന്‍ തൊഴിലുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മറ്റ് നഗരങ്ങള്‍.
undefined
സാമ്പത്തിക മേഖലയില്‍ ഉയര്‍ന്നുവരുന്ന ബ്ലോക്ക്ചെയ്നിന്‍റെ സ്വാധീനം കണ്ടറിഞ്ഞ് നിതീ ആയോഗ് തന്നെ ഈ മേഖലയില്‍ ഇന്ത്യാചെയിന്‍ എന്ന പോരില്‍ വിപുലമായ ശൃംഖലതന്നെ രൂപീകരിച്ചിരിക്കുകയാണ്. ഇത്തരം നടപടികള്‍ ബ്ലോക്ക്ചെയ്ന്‍ ടെക്ക്നേളജി, ബ്ലോക്ക്ചെയ്ന്‍ ഡെവലപ്പര്‍ തുടങ്ങിയ തൊഴിലുകളെ പ്രോത്സാഹിപ്പിക്കും.
ബ്ലോക്ക്ചെയ്ന്‍ തൊഴിലുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നഗരങ്ങള്‍ ദക്ഷിണേന്ത്യയിലായതിനാല്‍ ഈ നഗരങ്ങളിലെ പ്രഫഷണലുകള്‍ക്ക് അവസരങ്ങള്‍ വിപുലമാണ്.