യുവതലമുറ ഇപ്പോള്‍ സിക്സ് പാക്കിന്‍റെ പുറകെയാണ്. ശരീരത്തിലെ മസിലുകള്‍ പെരുപ്പിക്കാനായി കഠിന പരിശ്രമത്തിലാണ് പലരും. അതിനായി ഭക്ഷണം വലിച്ചുവാരി കഴിക്കുന്നവരുമുണ്ട്.
യുവതലമുറ ഇപ്പോള്‍ സിക്സ് പാക്കിന്‍റെ പുറകെയാണ്. ശരീരത്തിലെ മസിലുകള്‍ പെരുപ്പിക്കാനായി കഠിന പരിശ്രമത്തിലാണ് പലരും. അതിനായി ഭക്ഷണം വലിച്ചുവാരി കഴിക്കുന്നവരുമുണ്ട്. എന്നാല്‍ ആരോഗ്യമുളള മസിലുകള്‍ ഉണ്ടാവാന്‍ അമിതമായി ഭക്ഷണം കഴിക്കുക അല്ല വേണ്ടത്. മറിച്ച് പോഷകാഹാരം അടങ്ങിയ ആഹാരമാണ് കഴിക്കേണ്ടത്. ഈ ഭക്ഷണങ്ങള്‍ നിങ്ങള്‍ക്ക് ആരോഗ്യമുളള മസില്‍ നല്‍കും
1. മുട്ട..
undefined
മുട്ട കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. വളരെ ആരോഗ്യമുളള ഭക്ഷണം കൂടിയാണ് മുട്ട. പ്രോട്ടീന്‍ അടങ്ങിയ ഏറ്റവും അനിയോജ്യമായ ആഹാരമാണ് മുട്ട. മുട്ടയില്‍ മസില്‍ പെരുപ്പിക്കാനും ശക്തി വെക്കാനും സഹായിക്കുന്ന ഘടകം പ്രോട്ടീന്‍ മാത്രമല്ല. മുട്ടയില്‍ ധാരാളം വൈറ്റമിന്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ കാല്‍സ്യം, അയണ്‍, സിങ്ക് എന്നിവയുമുണ്ട്. പൂര്‍ണമായി ഇവ മസില്‍ പെരുപ്പിക്കാന്‍ സഹായിക്കും.
2. പാല്‍ ഉല്‍പ്പനങ്ങള്‍..
പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുളള പാല്‍ ഉല്‍പ്പനങ്ങള്‍ കഴിക്കുന്നത് മസിലുകള്‍ പെരുപ്പിക്കാന്‍ സഹായിക്കും. ചീസ് അഥവാ പനീറില്‍ കാല്‍സ്യം, വിറ്റമിന്‍സ്, മിനറല്‍സ് എന്നിവ അടങ്ങിയിട്ടുണ്ട്. ചീസ് 28 ഗ്രാം പ്രതിദിനം കഴിക്കുന്നത് നല്ലതാണ്. വലിയ ഗ്ലാസില്‍ പാല്‍ ദിവസവും കുടിക്കുന്നതും മസില്‍ വളരാന്‍ സഹായിക്കും.
3. മത്സ്യം..
മത്സ്യം എല്ലാവരും ദിനവും കഴിക്കുന്ന ഒരു ഭക്ഷണമാണ്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയവയാണ് മത്സ്യം. 20 ഗ്രാം പ്രോട്ടീണും ഇതില്‍ അടങ്ങിയിട്ടുണ്ട്. മത്സ്യം നന്നായി കഴിക്കുന്നത് മസില്‍ വെക്കാന്‍ സഹായിക്കും.
4. ഓട്സ്..
ഫൈബര്‍, പ്രോട്ടീന്‍, മിനറല്‍, വൈറ്റമിന്‍ എന്നിവ അടങ്ങിയ ഭക്ഷണമാണ് ഓട്ട്സ്. ഫാറ്റ് കുറക്കാനും മസില്‍ വെക്കാനും സഹായിക്കും.
ഓട്സില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റില്‍ നിന്നും ഊര്‍ജ്ജവും ലഭിക്കും.
5. ബദാം..
പ്രോട്ടീണും ഫാറ്റും ആവശ്യത്തിന് അടങ്ങിയിട്ടുണ്ട്. പക്ഷേ ബദാമിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ E മസിലുകളുടെ വളര്‍ച്ചയെ ഏറെ സഹായിക്കും . ആന്‍റി ഓക്സിഡന്‍സ് അടങ്ങിയിട്ടുണ്ട്. ബദാം 10 എണ്ണം ദിവസവും കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.
6. മത്സ്യം..
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയവയാണ് മത്സ്യം. 20 ഗ്രാം പ്രോട്ടീണും ഇതില്‍ അടങ്ങിയിട്ടുണ്ട്. മത്സ്യം നന്നായി കഴിക്കുന്നത് മസില്‍ വെക്കാന്‍ സഹായിക്കും.