ക്രഞ്ചസ്, സിറ്റ്അപ്സ് തുടങ്ങിയ വ്യായാമ രീതിങ്ങളെക്കാൾ പ്ലാങ്ക് കൂടുതൽ ഫലപ്രദമാണ് ജേർണൽ ഓഫ് സ്ട്രെങ്ത് ആൻഡ് കണ്ടിഷനിംഗ് റിസേർച്ചിൽ നടത്തിയ പഠനത്തിൽ പറയുന്നു. കൂടുതൽ സമയം പൊസിഷൻ ഹോൾഡ് ചെയ്യുന്നതു വഴി മാംസ പേശികളും നാഡി വ്യവസ്ഥയും കൂടുതൽ കരുത്തുറ്റമാകുന്നു.
ശരീരം ഫിറ്റായിരിക്കാൻ നാം ദിവസവും വ്യായാമം ചെയ്യാറുണ്ട്. ആരോഗ്യത്തിനും വയർ കുറയ്ക്കുന്നതിനും സൗന്ദര്യത്തിനുമെല്ലാം സഹായിക്കുന്ന നിരവധി വ്യായാമങ്ങളുണ്ട്. അതിലൊന്നാണ് പ്ലാങ്ക്. കൈ മസ്സിലുകൾ, കാലുകളിലെ മസ്സിലുകൾ, നട്ടെല്ല്, വയറ്റിലെ പേശികൾ എന്നിവിടങ്ങൾക്ക് ഏറെ പ്രയോജനകരമായ വ്യായാമമാണ് പ്ലാങ്ക്.
പ്ലാങ്ക് ചെയ്യുമ്പോൾ തടി പെട്ടെന്ന് തന്നെ കുറയുകയും ചെയ്യുന്നു. മാത്രമല്ല കാലുകളിലെയും കൈകളിലെയും മസിലുകളെ ശക്തിപ്പെടുത്താനും സാധിക്കുന്നു. എത്ര നേരം കൂടുതൽ പ്ലാങ്ക് പൊസിഷൻ ഹോൾഡ് ചെയ്യാൻ സാധിക്കുന്നോ അത്രയും നമ്മുടെ ശരീരം കരുത്തുറ്റമാകുന്നു.
undefined
ക്രഞ്ചസ്, സിറ്റ്അപ്സ് തുടങ്ങിയ വ്യായാമ രീതിങ്ങളെക്കാൾ പ്ലാങ്ക് കൂടുതൽ ഫലപ്രദമാണ് ജേർണൽ ഓഫ് സ്ട്രെങ്ത് ആൻഡ് കണ്ടിഷനിംഗ് റിസേർച്ചിൽ നടത്തിയ പഠനത്തിൽ പറയുന്നു. കൂടുതൽ സമയം പൊസിഷൻ ഹോൾഡ് ചെയ്യുന്നതു വഴി മാംസ പേശികളും നാഡി വ്യവസ്ഥയും കൂടുതൽ കരുത്തുറ്റമാകുന്നു. പ്ലാങ്ക് തെറ്റായ രീതിയിൽ ചെയ്യുന്നത് കാരണം പലരിലും ഇത് വിപരീത ഫലങ്ങൾ ഉണ്ടാക്കാനിടയുണ്ട്.
നടുവേദന ഉള്ളവർ ദിവസവും അൽപം നേരം പ്ലാങ്ക് ചെയ്യുന്നത് ശീലമാക്കുക. പ്ലാങ്കിലൂടെ ശരീരത്തെ കൃത്യമായ രീതിയിൽ നിലനിർത്തുവാൻ സാധിക്കുന്നതിനാൽ നട്ടെല്ലിനെ ശരിയാക്കുവാനും ഇത് സഹായിക്കുന്നു.
സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ചെയ്യുവാൻ പറ്റുന്ന വ്യായാമമാണിത്. പ്ലാങ്ക് സ്ഥിരമായി ചെയ്യുന്നതിലൂടെ മസിൽസ് വളരുകയും കൂടുതൽ ബലപ്പെടുകയും ചെയ്യുന്നു. മറ്റൊന്ന് ശരിയായ ശരീരഘടന നേടിയെടുക്കുന്നതിനും പ്ലാങ്ക് വളരെയധികം സഹായിക്കുന്നുണ്ട്.
പുരുഷന്മാർക്കുള്ള നാല് മികച്ച ഡയറ്റ് പ്ലാനുകൾ ഏതൊക്കെയാണ്?