ന്യൂയോര്‍ക്കിലെത്തിയ ലെഗര്‍ ട്വിറ്ററില്‍ കുറിച്ചു, 'ലോകത്ത് ഏറ്റവും കൂടുതല്‍ വനിതാ പൈലറ്റുമാരുള്ളത് ഇന്ത്യയിലാണ്. ലക്ഷ്യസ്ഥാനത്ത് ഞങ്ങള്‍ കുറച്ചുനേരത്തെ തന്നെ എത്തി. സുഖകരമായ യാത്രയ്ക്കു ശേഷം ലാന്‍ഡിങ്ങും സുഗമമായിരുന്നു. ജയ് ഹിന്ദ്.'
ദില്ലി: ഇന്ത്യയിലെ വനിതകളെ കുറിച്ച് ഒരു വിദേശവനിത എഴുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. അമേരിക്കയിലെ ഗവേഷകയും ടെക്സസ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞയുമാണ് ഡോ.ക്രിസ്റ്റിന്‍ ലെഗര്‍. അമേരിക്കയില്‍ നിന്നും ദില്ലിയിലേക്കുള്ള തന്‍റെ യാത്രയുടെ അനുഭവത്തിലാണ് ലെഗര്‍ ആ സ്ത്രീകളെ കുറിച്ചെഴുതിയത്. ആ വിമാനം പറത്തിയിരുന്നത് വനിതാ പൈലറ്റുകളാണ്. കൂടെയുണ്ടായിരുന്നത് വനിതാ ജീവനക്കാരും.
ന്യൂയോര്‍ക്കിലെത്തിയ ലെഗര്‍ ട്വിറ്ററില്‍ കുറിച്ചു, 'ലോകത്ത് ഏറ്റവും കൂടുതല്‍ വനിതാ പൈലറ്റുമാരുള്ളത് ഇന്ത്യയിലാണ്. ലക്ഷ്യസ്ഥാനത്ത് ഞങ്ങള്‍ കുറച്ചുനേരത്തെ തന്നെ എത്തി. സുഖകരമായ യാത്രയ്ക്കു ശേഷം ലാന്‍ഡിങ്ങും സുഗമമായിരുന്നു. ജയ് ഹിന്ദ്.'
undefined
സ്ത്രീകളെ ചില ജോലിക്കൊന്നും കൊള്ളില്ലെന്ന വിശ്വാസത്തെയാണ് ലെഗര്‍ തന്‍റെ പോസ്റ്റിലൂടെ ചോദ്യം ചെയ്തിരിക്കുന്നത്. പലരും വനിതാ പൈലറ്റുമാര്‍ക്കെതിര സംസാരിക്കുന്നിടത്താണ് ലെഗറിന്‍റെ ഈ പോസ്റ്റ്. ഒരാള്‍ എഴുതിയിരിക്കുന്നത് വനിതാ പൈലറ്റുമാരാണ് എന്നറിഞ്ഞാല്‍ ഞാന്‍ സീറ്റില്‍ തന്നെ ഇരുന്ന് മരിച്ചുപോകും, അവരെ വിശ്വസിക്കാനാകില്ല എന്നുമാണ്.
ഏതായാലും രണ്ട് പൈലറ്റുമാരുടെ കോക് പിറ്റില്‍ നിന്നുള്ള ചിത്രത്തോടൊപ്പം ലെഗര്‍ പങ്കുവെച്ച ഈ അഭിനന്ദന കുറിപ്പ് ഇന്ത്യയിലെ എല്ലാ സ്ത്രീകള്‍ക്കും അഭിമാനിക്കാനുള്ളതും പുരുഷന്മാര്‍ക്ക് ചിന്തകള്‍ ഒന്നു മാറ്റിപ്പിടിക്കാനുള്ളതുമാണ്.
Flew from NY to Delhi today on Air India with a female pilot and an all female flight crew. Turns out that India has the largest number of female pilots in the world. And yes, we arrived at our destination early after a smooth flight and perfect landing. Jai Hind! pic.twitter.com/wkgdMHMVWD
— Cristine Legare (@CristineLegare)