ഓർഡർ ചെയ്തത് റോൾ, പാഴ്‍സൽ എത്തിയതും പൊലീസിനെ വിളിച്ച് യുവതി, ‍പരിശോധിച്ചപ്പോൾ കണ്ടത്

By Web Team  |  First Published Nov 29, 2024, 4:20 PM IST

പാഴ്സൽ കാറിൽ വച്ച് ഓർഡർ ചെയ്തയാൾക്കെത്തിക്കാൻ ഡ്രൈവ് ചെയ്യുകയായിരുന്നു യുവതി. കാറിലാകെ ഒരു പ്രത്യേകതരം മണം പടരുന്നതായി യുവതിക്ക് മനസിലായി. എന്നാൽ, അത് ഏതെങ്കിലും വിഭവത്തിന്റെ മണമായിരുന്നില്ല. 


ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്തു. എന്നാൽ, എത്തിയത് തീരെ പ്രതീക്ഷിക്കാത്ത ഒന്നാണെങ്കിൽ എന്തായിരിക്കും അവസ്ഥ. എന്തിനേറെ പറയുന്നു, ഓർഡർ ചെയ്ത ഭക്ഷണത്തിന് പകരം മറ്റൊരു വിഭവമാണ് എത്തുന്നതെങ്കിൽ പോലും ആകെ അസ്വസ്ഥരാവുന്നവരാവും നമ്മൾ. എന്നാൽ, ഈ ഊബർ ഈറ്റ്സ് ഡ്രൈവർക്കുണ്ടായ അനുഭവം അതുക്കും മേലെയാണ്. 

യുഎസ്സിലാണ് സംഭവം. ഊബർ ഈറ്റ്സിൽ ഒരാൾ ബുറിറ്റോയാണ് ഓർഡർ ചെയ്തിരുന്നത്. എന്നാൽ, ഈ ബുറിറ്റോയിൽ സംശയം തോന്നിയ ഡ്രൈവർ പൊലീസിനെ വിളിച്ചതോടെ സംഭവം ആകെ മാറിമറിയുകയായിരുന്നു.

Latest Videos

undefined

കാംഡൻ കൗണ്ടിയിലെ ലിൻഡൻവോൾഡിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഒരു ബുറിറ്റോ, ഒരു സൂപ്പ്, ഒരുകുപ്പി വെള്ളം എന്നിവയാണ് ഒരാൾ ഓർഡർ ചെയ്തത്. എന്നാൽ, ഓർഡർ കയ്യിലെത്തി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ഡ്രൈവറായ യുവതിക്ക് ആകെ അപാകത തോന്നി. പാഴ്സൽ കാറിൽ വച്ച് ഓർഡർ ചെയ്തയാൾക്കെത്തിക്കാൻ ഡ്രൈവ് ചെയ്യുകയായിരുന്നു യുവതി. കാറിലാകെ ഒരു പ്രത്യേകതരം മണം പടരുന്നതായി യുവതിക്ക് മനസിലായി. എന്നാൽ, അത് ഏതെങ്കിലും വിഭവത്തിന്റെ മണമായിരുന്നില്ല. 

അതിന് കഞ്ചാവിന്റെ മണമാണ് എന്ന് തോന്നിയതോടെ യുവതി നേരെ പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. കവർ തുറന്നപ്പോൾ കണ്ടത് ബുറിറ്റോയ്ക്ക് പകരം കഞ്ചാവാണ്. വാഷിംഗ്ടൺ ടൗൺഷിപ്പ് പോലീസ് ഉടനടി തന്നെ സംഭവത്തിൽ അന്വേഷണം തുടങ്ങുകയും ചെയ്തു. 

പൊലീസ് പിന്നീട് ഇതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു. ഒരു റോൾ പോലെ തോന്നിക്കുന്നതിന് വേണ്ടി എങ്ങനെയാണ് കഞ്ചാവ് പൊതിഞ്ഞിരിക്കുന്നത് എന്ന് പൊലീസ് ഷെയർ ചെയ്ത ചിത്രങ്ങളിൽ കാണാം. ഇതിന് പിന്നിലുള്ളവർ ഊബർ ഈറ്റ്സിലെ സൗകര്യങ്ങൾ ഇത് കടത്താൻ വേണ്ടി ഉപയോ​ഗിച്ചിരിക്കാം എന്നാണ് പൊലീസ് പറയുന്നത്. 

അതേസമയം, ഊബർ മയക്കുമരുന്ന്, മദ്യം എന്നിവ തങ്ങളുടെ സർവീസ് ഉപയോ​ഗപ്പെടുത്തി വിതരണം ചെയ്യുന്നത് കർശനമായി വിലക്കുന്നുണ്ട്. 

അറിയാത്ത നമ്പറിൽ നിന്നും വാട്ട്സാപ്പിൽ കോൾ, പിന്നെ വിളിച്ചത് ഐപിഎസ് ഓഫീസർ, സ്ത്രീക്ക് നഷ്ടപ്പെട്ടത് 3.8 കോടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!