എന്തായിരുന്നിരിക്കും ആ കണ്ണിലെ തിളക്കം? നിരാസകലയുടെ രാജകുമാരീ, എങ്ങനെയാവും നീ ശിഷ്യരെ പഠിപ്പിച്ചിരിക്കുക? ഏതുതരം ഗുരുനാഥയായിരുന്നിരിയ്ക്കും അന്നപൂര്‍ണ്ണാദേവി?
ഹരിപ്രസാദ് ചൗരസ്യ എന്ന അന്നപൂര്‍ണയുടെ പ്രിയശിഷ്യന്‍ ഗുരുനാഥയെക്കുറിച്ച് എഴുതിയൊരോര്‍മ്മക്കുറിപ്പിലെ വാചകം എന്നുമോര്‍ക്കും: 'ചന്ദ്രകൗസ് പഠിപ്പിക്കുമ്പോള്‍ ആ കണ്ണുകളില്‍ ജീവിതത്തിലിന്നോളം ഞാനൊരു കണ്ണിലും കാണാത്ത തിളക്കമുണ്ടായിരുന്നു. വേണമെന്നതിനേക്കാള്‍ വേണ്ടെന്നു വെക്കാന്‍ കരുത്തുള്ളവരുടെ തിളക്കം'. എന്തായിരുന്നിരിക്കും ആ കണ്ണിലെ തിളക്കം? നിരാസകലയുടെ രാജകുമാരീ, എങ്ങനെയാവും നീ ശിഷ്യരെ പഠിപ്പിച്ചിരിക്കുക? ഏതുതരം ഗുരുനാഥയായിരുന്നിരിയ്ക്കും അന്നപൂര്‍ണ്ണാദേവി?
undefined
അന്നപൂര്‍ണ്ണാ ദേവിയെ അറിയില്ലെങ്കില്‍ അതിനൊരു കാരണമുണ്ട്; സംഗീതലോകത്തെ പുരുഷാധിപത്യം!
അന്നപൂര്‍ണദേവി എന്ന യുഗം അവസാനിച്ചു. ഇന്ത്യ കണ്ട ഏറ്റവും വലിയ സംഗീതപ്രതിഭയാണ് കടന്നുപോയിരിക്കുന്നത്. ഒരു വാഴ്ത്തുപാട്ടും കേള്‍ക്കാനില്ല. അധികമാരും അറിഞ്ഞിട്ടുപോലുമില്ല. ഒരു മരവിപ്പ് വന്നു വലയം ചെയ്യുന്നു.
ജെന്‍ഡറിനെപ്പറ്റി ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നവര്‍ക്ക് പോലും അന്നപൂര്‍ണ അജ്ഞാതയാണ്. ഭാരതീയപുരുഷാധിപത്യത്തിന്റെ ഇരയാക്കപ്പെട്ട ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിഭയാണ് അന്നപൂര്‍ണദേവി.
പണ്ഡിറ്റ് രവിശങ്കര്‍ എന്ന ലോകമറിയുന്ന മഹാസംഗീതജ്ഞന്റെ പാണ്ഡിത്യം അന്നപൂര്‍ണ എന്ന ഭാര്യയെ തുറുങ്കിലിട്ട് നിര്‍മ്മിച്ചതായിരുന്നു. വിവാഹശേഷം ഭാര്യയെ പൊതുവേദികളിലെ സംഗീതത്തില്‍ നിന്നു വിലക്കിയ രവിശങ്കറില്‍ നിന്നാണ് അന്നപൂര്‍ണ എന്ന മഹാസംഗീതജ്ഞയുടെ മരണം, അല്ല കൊലപാതകം തന്നെ-സംഭവിച്ചത്. പിന്നീട് അന്നപൂര്‍ണ്ണയുടെ സുര്‍ ബാഹര്‍ ഉണര്‍ന്നതേയില്ല.
ആരെയും കാണാത്ത അജ്ഞാതജീവിതത്തിലേക്ക് വലിഞ്ഞ അന്നപൂര്‍ണ പിന്നീട് ഹിന്ദുസ്ഥാനി സംഗീതം കണ്ട മഹാപ്രതിഭകളെ സൃഷ്ടിക്കുക മാത്രം ചെയ്തു. ഇന്നിപ്പോള്‍ കടന്നു പോകുമ്പോഴെങ്കിലും നാമോര്‍ക്കണം, ഇന്ത്യന്‍ സംഗീതം തിരുത്തിയെഴുതുമായിരുന്ന സംഗീതമാണ് വീട്ടിലടക്കപ്പെട്ടത്.
അന്നു മുതലിന്നോളം ഹിന്ദുസ്ഥാനിസംഗീതം ഒരിക്കലും, ഒരുകാലത്തും അന്നപൂര്‍ണയുടെ പ്രതിഭാശേഷിയുള്ള ഒരു സംഗീതജ്ഞയേയും സംഗീതജ്ഞനേയും കണ്ടിട്ടില്ല. തഴുതിട്ട തടവറയില്‍ ഇപ്പോള്‍ അണഞ്ഞുപോയ വെളിച്ചം ഇന്ത്യന്‍ സംഗീതത്തിന്റെ ഒരു നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ വെളിച്ചമാണ്.
ഹരിപ്രസാദ് ചൗരസ്യ എന്ന അന്നപൂര്‍ണയുടെ പ്രിയശിഷ്യന്‍ ഗുരുനാഥയെക്കുറിച്ച് എഴുതിയൊരോര്‍മ്മക്കുറിപ്പിലെ വാചകം എന്നുമോര്‍ക്കും :
'ചന്ദ്രകൗസ് പഠിപ്പിക്കുമ്പോള്‍ ആ കണ്ണുകളില്‍ ജീവിതത്തിലിന്നോളം ഞാനൊരു കണ്ണിലും കാണാത്ത തിളക്കമുണ്ടായിരുന്നു. വേണമെന്നതിനേക്കാള്‍ വേണ്ടെന്നു വെക്കാന്‍ കരുത്തുള്ളവരുടെ തിളക്കം'
എന്തായിരുന്നിരിക്കും ആ കണ്ണിലെ തിളക്കം? നിരാസകലയുടെ രാജകുമാരീ, എങ്ങനെയാവും നീ ശിഷ്യരെ പഠിപ്പിച്ചിരിക്കുക? ഏതുതരം ഗുരുനാഥയായിരുന്നിരിയ്ക്കും അന്നപൂര്‍ണ്ണാദേവി?
അന്നപൂര്‍ണ്ണയുടെ തഴുതിട്ട മുറിയില്‍ ചെന്നു സംഗീതം പഠിച്ച അപൂര്‍വ്വം മഹാഭാഗ്യവാന്‍/വതികള്‍ക്കല്ലാതെ ആര്‍ക്കും അതറിയില്ല.
ഹരിപ്രസാദിന്റെ ഈ വാക്കുകളിലുണ്ട് അന്നപൂര്‍ണ്ണാദേവിയുടെ ജീവിതസാരം. വേണമെന്നു വെക്കുന്നതിലും മൂര്‍ച്ചയുള്ള വേണ്ടെന്നുവെക്കലിന് ഇന്നു ജീവിച്ചിരിക്കുന്നവരില്‍ അന്നപൂര്‍ണ്ണയോളം വലിയ മറ്റൊരു സാക്ഷ്യവും ലോകത്തില്ല.
പത്മഭൂഷണ്‍ വരെയുള്ള പുരസ്‌കാരങ്ങള്‍ കൊണ്ടുചെന്നപ്പോള്‍ പോലും മലബാര്‍ ഹില്ലിലെ അന്നപൂര്‍ണ്ണയുടെ വാതില്‍ തുറക്കാനായില്ല. അതിനുമപ്പുറം, മുനകൂര്‍ത്ത ഈ നിരാസത്തിന്റെ കാരണക്കാരന്‍ - സിത്താര്‍ മാന്ത്രികന്‍ രവിശങ്കറിന്റെ മരണത്തിനു പോലും. സേനിയ മെയ്ഹാര്‍ ഖരാനയുടെ നാദം ബാംസുരിയിലൂടെ ഹരിപ്രസാദും നിത്യാനന്ദുമൊക്കെ ലോകത്തിനു കേള്‍പ്പിക്കുമ്പോള്‍ ഗുരുനാഥയായ അന്നപൂര്‍ണ്ണയുടെ കണ്ണുകള്‍ തിളങ്ങിയിട്ടുണ്ടാവില്ലേ? അതോ ... എനിക്ക് അറിയില്ല.
പക്ഷേ ഒന്നറിയാം - ഹരിപ്രസാദ് ചൗരസ്യയും നിത്യാനന്ദ് ഹല്‍ഡിപൂരും ആശിഷ് ഖാന്‍ ദേബ് ശര്‍മ്മയും ബിരെന്‍ ബാനര്‍ജിയും ഹേമന്ത് ദേശായിയും സന്ധ്യ ആപ്‌തെയും ഉമ ഗുപ്തയുമടക്കം എണ്ണം പറഞ്ഞ ശിഷ്യഗണങ്ങളില്‍ തിളങ്ങുന്ന ആ ഗുരുനാഥയുടെ തിളക്കത്തിന്റെ മൂര്‍ച്ചയാണ് ഇന്ന് ഇന്ത്യന്‍ സംഗീതം. ഇന്ന് ഇറക്കിക്കിടത്തപ്പെട്ടത് ഇന്ത്യയുടെ സംഗീതമാണ്. ആരുമറിയുന്നുണ്ടാവില്ല. ചാനലുകള്‍ക്കും പത്രങ്ങളും അന്നപൂര്‍ണയെ ആഘോഷിക്കേണ്ടി വരില്ല. പക്ഷേ ഇന്ന് താന്‍സനില്‍ നിന്നു തളിര്‍ത്തുയര്‍ന്ന മഹാപാരമ്പര്യമവകാശപ്പെടുന്നൊരു സംഗീതം ഈ നാട്ടിലുണ്ടെങ്കില്‍, ആ ഇന്ത്യന്‍ സംഗീതത്തിനു തിരശ്ശീല വീണു.