ശബരിമല: സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാന്‍ ആവശ്യമെങ്കില്‍ ആര്‍മിയെത്തന്നെ വിളിക്കണം

By Web Team  |  First Published Oct 16, 2018, 2:31 PM IST

സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുക എന്നതും, അവര്‍ക്ക് കടന്നുപോകുവാനുള്ള സാഹചര്യമുണ്ടാക്കുക എന്നതും ഇനി സര്‍ക്കാരിന്‍റെ ജോലിയാണ്. ഈ ഗുണ്ടകളെ അവിടെ നിന്നും മാറ്റണം. 


തിരുവനന്തപുരം: നാളെ ശബരിമല നട തുറക്കാനിരിക്കെ നിലയ്ക്കലില്‍ നിന്നു തന്നെ എല്ലാ സ്ത്രീകളെയും തടയുകയാണ് ഒരു സംഘം. സ്ത്രീകള്‍ ഏറെയുമടങ്ങുന്ന സംഘമാണ് വിവിധ വാഹനങ്ങള്‍ പരിശോധിക്കുന്നതും സ്ത്രീകളെ വാഹനത്തില്‍ നിന്ന് വലിച്ചിറക്കുന്നതും.  തടയപ്പെടുന്നവരില്‍ സാധാരണ സ്ത്രീകളും, മാധ്യമപ്രവര്‍ത്തകരും എല്ലാമുണ്ട്. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് വിധി വന്നതിനു പിന്നാലെയാണ് ഈ അതിക്രമങ്ങള്‍. 

ഇങ്ങനെ തെരുവില്‍ സ്ത്രീകളെ തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് എഴുത്തുകാരി ജെ.ദേവിക. സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുക എന്നതും, അവര്‍ക്ക് കടന്നുപോകുവാനുള്ള സാഹചര്യമുണ്ടാക്കുക എന്നതും ഇനി സര്‍ക്കാരിന്‍റെ ജോലിയാണ്. ഈ ഗുണ്ടകളെ അവിടെ നിന്നും മാറ്റണം. ആവശ്യമെങ്കില്‍ ആര്‍മിയെത്തന്നെ വിളിക്കണം. ഇങ്ങനെ തടയുന്നവരെ കൃത്യമായി കണ്ടെത്താന്‍ ആവശ്യമായത്ര ക്യാമറകള്‍ സജ്ജമാക്കണം. ക്യാമറകള്‍ സജ്ജമാണോ എന്ന് ഉറപ്പിക്കുകയും വേണമെന്നും ജെ.ദേവിക ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

Latest Videos

click me!