പ്രവാസിയുടെ ഗൃഹാതുരത!

By സിജി വൈലോപ്പിള്ളി  |  First Published Jan 10, 2018, 5:43 PM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

Latest Videos

undefined

How often have I lain beneath rain on a tsrange roof, thinking of home.'

William Faulkner

വിസ്മയപ്പെടുത്തിട്ടുണ്ട് പ്രവാസിയുടെ ഗൃഹാതുരത!

Nostalgia എന്ന ഇംഗ്ലീഷ് വാക്കിനൊരു തണുപ്പുണ്ട്, വിഴുങ്ങിയ ഐസ് കഷ്ണം പോലെ തൊണ്ടയില്‍ നിന്ന് ആമാശയത്തിലേക്ക് കൊളുത്തുന്ന ഉശിര്. 

'വീടൊരു ചിതല്‍പ്പുറ്റാണ്,നമ്മള്‍ അതില്‍ ഇഴയുന്നു'. എന്നെപ്പറ്റിയുള്ള ഓര്‍മ്മകള്‍ ഞാന്‍ തന്നെ അയവിറക്കുന്നത്, ഞാന്‍ എന്നെത്തന്നെ അഗാധമായി പ്രണയിക്കുന്നത്! 

പ്രവാസികളുടെ ഗൃഹാതുരതക്ക് ഒരു പ്രത്യേകതയുണ്ട് അവര്‍ കാലത്തിന്റെ മാറ്റങ്ങളോട് മല്ലിടുന്നവരാണ്. അമ്മയുടെ സാരിയുടെ മണം മുതല്‍ അപ്പൂപ്പന്റെ ലങ്കോട്ടിയുടെ മണംവരെ അവര്‍ അടച്ച് വെക്കുന്നു.ഗ്രൈന്ററും മിക്‌സിയുമുണ്ടെങ്കിലും അമ്മിയേയും അമ്മിക്കുഴയേയും സ്‌നേഹിക്കുന്നു. ഇരുപത്തിയഞ്ച് കിലോ ലഗേജില്‍ പഴയ ദോശക്കല്ലും, പത്തിരിപ്രസ്സും കുത്തിക്കയറ്റുന്നു. അമ്മിയും ഉരലും കെട്ടിച്ചുമന്ന് തീവണ്ടി കയറിയ ഒരു ചേച്ചിയെ അറിയാം.ബോംബയിലെ 450 സ്‌ക്വയര്‍ ഫീറ്റ് ഫ്‌ളാറ്റിനുള്ളില്‍ അതിനെയിട്ട് താലോലിക്കുന്നു! പതിനെട്ട് സ്‌ക്വയര്‍ ഫീറ്റില്‍ നടുനിവര്‍ത്താന്‍ ആളുകള്‍ നെട്ടോട്ടമോടുന്ന ബോബെയിലാണ് ഇതെന്നോര്‍ക്കണം. വെണ്ണപോലെ നാളികേരം അരച്ചെടുക്കുന്ന മീന്‍ കറിയും, ചതച്ചെടുക്കുന്ന ചമ്മന്തിയും ഗൃഹാതുരതയുടെ ആരോപണങ്ങള്‍ക്ക് വിധേയമാകുന്നു. 

ഇത് കേരളത്തിന് മാത്രമുള്ളത് എന്ന് കരുതരുത്.

ഇങ്ങ് അമേരിക്കയിലും കണ്ടിട്ടുണ്ട് മൂക്കത്ത് വിരല്‍വെക്കുന്ന ഗൃഹാതുരത്വം. ഇത് കേരളത്തിന് മാത്രമുള്ളത് എന്ന് കരുതരുത്. നമ്മുടെ മഴയും പച്ചപ്പും, കായലും,കുളവുമൊന്നുമില്ലെങ്കിലും ഗോതമ്പ് പാടങ്ങളും,കടുക് പൂക്കുന്ന കാലവും,മഞ്ഞുമലകളും അവര്‍ക്കുമുണ്ട്. 

ഒരിക്കല്‍ ഒരു രാജസ്ഥാനി സുഹൃത്തിന്റെ വീട്ടില്‍ ചെന്നപ്പോള്‍ ഒരു ഭീമന്‍ കല്ല് അടുക്കളയിലിരിക്കുന്നു ചോദിച്ചപ്പോള്‍ അവളുടെ അമ്മൂമ്മ പാക്ക് ഇടിച്ചിരുന്നത്  ഈ കല്ലിലാണ്. നമ്മുടെ കണ്ണില്‍ റോഡുവക്കില്‍ നിന്നും പൊക്കിയെടുത്ത കരിങ്കല്ല്! അവള്‍ക്കതില്‍ അമ്മൂമ്മയെക്കാണാം വെറ്റിലയില്‍ ഗുല്‍ക്കണ്ടും, കരയാമ്പൂവും, നാളികേരക്കൊത്തും വെച്ച് അവള്‍ക്കായി പ്രത്യേകം ഉണ്ടാക്കിയിരുന്ന മീട്ടാ പാന്‍...ഇരുപത്‌കൊല്ലത്തെ പ്രവാസത്തിന് ശേഷവും 'പക്കാ മറാട്ടി' എന്ന് ഞങ്ങള്‍ വിളിക്കുന്ന ദീപികയുടെ വീട്ടില്‍ പൂരന്‍ബോളിയുണ്ടാക്കുന്ന മുളയില്‍ തീര്‍ത്ത പ്രത്യേകം വടിയുണ്ട് അവളത് മൃദുവായി പരത്തുമ്പോള്‍ അമ്പത്‌കൊല്ലത്തെ ഹുങ്ക് കണ്ണുകളില്‍ നിറയും. ബാക്രിയും കുഴഞ്ഞ ദാലും വെച്ച് വിരുന്നൂട്ടുമ്പോ ചേരുവകള്‍ ഇനിയും പറയാതെ അമ്മ കൊടുത്തു വിടുന്ന ബാജ്‌റപൊടിയുടെ മണത്തില്‍ മഹാരാഷ്ട്രയിലെ വയലുകള്‍ തലയുയര്‍ത്തി നില്‍ക്കും! 

പ്രവാസിയുടെ ഗൃഹാതുരത്വം ബെല്ലും ബ്രേക്കുമില്ലാത്ത സെക്കിള്‍ പോലെയാണ്.

ഏറ്റവും അമ്പരപ്പിച്ചത് മലയാളി അമ്മാവനാണ്. മുപ്പത്തിമൂന്ന് വര്‍ഷത്തെ അമേരിക്കന്‍ പ്രവാസം എന്ന അഹങ്കാരം ചുമട് പോലെ പേറി നടക്കുന്ന ഒരു കുട്ടി സായിപ്പ്. മലയാളം അസ്സലായി അറിയാമെങ്കിലും അമേരിക്കന്‍ ഉച്ചാരണമുള്ള ഇംഗ്ലിഷ് പറഞ്ഞ് പ്രകമ്പനം കൊള്ളിക്കും. അറുപത്തിയൊമ്പതാം വയസ്സിലും നരിച്ചീറ് പോലെ പാഞ്ഞ് നടക്കുന്നു. എന്റെ കണ്ണില്‍ ഗൃഹാതുരത നീന്തുന്നത് തിരിച്ചറിഞ്ഞിട്ടാകണം അദ്ദേഹം ഇരുപത്തിമൂന്ന് പേര്‍ വന്ന പാര്‍ട്ടിയില്‍ നിന്ന് എന്നെ വിളിച്ച് അദ്ദേഹത്തിന്റെ വീട്ടിലെ ബേസ്‌മെന്റിലേക്ക് കൊണ്ടുപോയത്. 

ബേസ്‌മെന്റ് ചിലര്‍ക്ക് പാര്‍ട്ടി നടത്താനുള്ള ഇടവും മറ്റുള്ള ചിലര്‍ക്ക് പുറം ലോകത്ത് നിന്നകന്ന് സ്വന്തം ഇഷ്ടങ്ങളിലേക്ക് ചുളുങ്ങിയിരിക്കാനുള്ള ഇടവുമാണ്. വീടിന്റെ മണ്ണിനടിയിലുള്ള സ്വകാര്യ അറ. 

അവിടെയെത്തിയ ഞാന്‍ ഞെട്ടിപ്പോയി. തിരുവിതാംകൂര്‍ രാജവംശത്തെ മൊത്തത്തില്‍ പൊക്കിയെടുത്തിട്ടുണ്ട്. മുത്തച്ഛന്റെ തൊപ്പി, മുത്തിയുടെകിണ്ടി, മുറം, വിശറികള്‍, ഓട്ടുപാത്രങ്ങള്‍, കോളാമ്പി, ഭസ്മത്തട്ട്, കല്‍വിളക്ക്, രവിവര്‍മ്മ ചിത്രങ്ങള്‍, പലതരം പാട്ടിന്റെ സി.ഡികള്‍, ചലച്ചിത്ര കാസറ്റ്, ഇന്ദുലേഖമുതല്‍ ഖസാക്ക് വരെള്ള പുസ്തകങ്ങള്‍. ഏറ്റവും അത്ഭുതപ്പെടുത്തിയത് ഒരു പടവാളും ചുരികയുമാണ്, സംഗതി ഒറിജിനല്‍ ആണ്. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് ഇതെങ്ങിനെ ഇവിടെയെത്തിച്ചു എന്ന ചോദ്യത്തിന് ഒരു കള്ളച്ചിരിയായിരുന്നു മറുപടി. 

പ്രവാസിയുടെ ഗൃഹാതുരത്വം ബെല്ലും ബ്രേക്കുമില്ലാത്ത സെക്കിള്‍ പോലെയാണ്. സ്വന്തം ഞെരമ്പുകളിലൂടെ അത് വഴി വെട്ടുന്നു. കുണ്ടില്‍ ചാടുന്നു കുന്നുകളില്‍ പറക്കുന്നു. പിന്നിലേക്ക് പറക്കുന്ന ഭൂതകാലത്തിലെ പക്ഷികള്‍!

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?​

'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല,  പ്രതീക്ഷയും സ്വപ്‌നവുമാണ്!'

ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!

മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !

ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!

മരുഭൂമിയിലെ മൂന്നാര്‍!

പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല

നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍

പ്രവാസികളുടെ കണ്ണീര് വീണ  ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും

വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!

ഇസ്തംബൂളിലെ കേരള സാരി!

ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത്  മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു

ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?

സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!

നവാസിക്കയുടെ മകന്‍!

സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...

പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത്

വാഴ്ത്തണം ഈ സൗദി പൗരനെ!

ആര്‍ക്കു മറക്കാനാവും ഇതുപോലൊരു രാത്രി!

എല്ലാ ആണുങ്ങളെയും  ഒരേ കണ്ണില്‍ കാണരുത്

നിധിപോലെ  ഒരു പ്രവാസി സൂക്ഷിക്കുന്ന ആ കത്ത്!

ദുബായില്‍ എത്ര മാധവേട്ടന്‍മാര്‍ ഉണ്ടാവും?

click me!