അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്
undefined
അജ്മാനില്‍ വന്നിട്ടു വര്‍ഷങ്ങളായിരിക്കുന്നു. അന്നു തൊട്ടു സിറ്റി സെന്ററിലെ 'കേരി ഫോറി'ലാണു ജോലി. യു എ ഇ .യിലെ പ്രധാനപ്പെട്ട സൂപ്പര്‍മാര്‍ക്കറ്റ്. പണ്ടത്തെയപേക്ഷിച്ചു ഇന്ന് പരിസരമാകെ മാറിയിരിക്കുന്നു. വിപുലമായ വ്യാപാര സമുച്ചയമൊരുക്കുന്നതിന്റെ അറ്റകുറ്റപണികള്‍ തകൃതിയായി നടക്കുന്നുണ്ട്. കെട്ടിട നിര്‍മ്മാണ സാമഗ്രികളും അവശിഷ്ടങ്ങളും ചിതറിക്കിടക്കുകയും വിവിധ മേഖല തൊഴിലാളികളാകമാനം ചിതറി നടക്കുകയും ചെയ്യുന്നുണ്ട്.
ചുറ്റും വിശാലമായിക്കിടന്നിനിരുന്ന മരുഭൂമി അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കുന്നു. തോടുകീറി വിവിധ തരം പൈപ്പുകള്‍ കുഴിച്ചിട്ടു മണ്ണിട്ടുനികത്തിയിടത്തെല്ലാം പല രൂപത്തിലും നിറത്തിലും ആകൃതിയിലുമെല്ലാം പാകി നല്ലചന്തവും വരുത്തിയിരിക്കുന്നു. വാഹനങ്ങള്‍ നിര്‍ത്തിയിടാനുള്ള ഇടങ്ങളും വിശാലമായിത്തന്നെയുണ്ട്. ഓരോ ദിവസവും രാവിലെ ജോലിക്കു പോകുമ്പോഴും തിരിച്ചിറങ്ങുമ്പോഴും കാണുന്ന കാഴ്ചകള്‍ക്കു വേഗത കൂടിയ നിറഭേദങ്ങളേറെയാണ്.
ക്ലീനിംഗ് വിഭാഗത്തിലെ സതീശനു ഞങ്ങളുടെ കാന്റീനിലാണു സ്ഥിര ഡ്യൂട്ടി. വിവിധ ഭാഷാ ദേശ വാസികളായ ഞങ്ങളുടെയെല്ലാം പ്രീതി സമ്പാദിച്ചാണ് സതീശന് ജോലികളെല്ലാം ചെയ്തിരുന്നത്. അവനു തന്റെജോലി എന്നും ഒരു ആവേശമായിരുന്നു. തീര്‍ത്തും വിരസത തോന്നാത്ത ആവേശം.
തീരെ കുറഞ്ഞ വേതനത്തിനു ഇത്ര ആത്മാര്‍ത്ഥമായ ജോലി ചെയ്യുന്ന അവന്, ഉപദേശവും പരിഹാസവുമെല്ലാം ചിരിയോ
ടെ കേട്ടു. സ്വന്തം ജോലിയില്‍ വ്യാപൃതനായി അറബി തൊഴിലാളികളുടെ അകമഴിഞ്ഞ സഹായവും ശേഷിച്ചവരുടെ ദയാനുകമ്പ സമീപനവും അവന്റെ ആവശ്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സഹായകമായെന്ന് അവന് പലപ്പോഴും പറഞ്ഞു.
വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടാക്കിയതാണ് കാന്റീന്. തൊഴിലാളികളുടെ വര്‍ദ്ധനവിനനുസരിച്ചുള്ള സൗകര്യം ഇല്ലാതെയായപ്പോഴാണ് വിപുലീകരണാര്‍ത്ഥം അറ്റകുറ്റപണികള്‍ തുടങ്ങിയത്.
സതീശന് പാലക്കാട്ടുകാരനാണ്. പൊതുവെ മലയാളികള്‍ കുറവുള്ള ക്ലീനിംഗ് കമ്പനിയില്‍ അവന് എങ്ങനെയെത്തിപ്പെട്ടെന്നു ചോദിച്ചാല്‍ അതു വലിയൊരു കഥയാണെന്നു പറയുമവന്‍. ഇന്നുവരെയതു ആരുമായും പങ്കുവെച്ചതായി അറിവില്ല. മലയാളമൊഴികെ മറ്റു ഭാഷകള്‍ കൈകാര്യം ചെയ്യാനുള്ള നൈപുണ്യമില്ലായ്മ അതിലൊന്നാവണം. ഏതു ദേശക്കാരനോടു ആംഗലേയ ഭാഷയില്‍ സംസാരിച്ചാലും പാലക്കാടന്‍ ഗ്രാമീണച്ചുവയുള്ള മലയാളത്തിന്റെ അതിപ്രസരം മുന്നിട്ടുനില്ക്കും.
ഭക്ഷ്യാവശിഷ്ടങ്ങള്‍ കളയാന്‍ ചവറ്റു ബക്കറ്റിനുള്ളില്‍ ഇറക്കി വെക്കുന്ന കറുത്ത പ്ലാസ്റ്റിക്കു കവറുകളുടെ പായ്ക്കറ്റിനു സമീപം സ്റ്റാന്‍ഡിനു മേലെ വെച്ചിട്ടുള്ള ഇംഗ്ലീഷ് മലയാളം ഭാഷാ സഹായി ഇടയ്ക്കിടെ മറിച്ചു നോക്കിയിരിക്കാറുള്ള സതീശന് ഒരിക്കലും അവ സംബന്ധമായ സംശയ നിവാരണത്തിനായി ആരെയും സമീപിച്ചിരുന്നുമില്ല.
തിരക്കിട്ട ചായ കുടിയും സിഗരറ്റു വലിയും ഉച്ഛത്തിലുള്ള കലപില സംസാരങ്ങളും സജീവമായ കാന്റീനിലെ അന്തരീക്ഷത്തില്‍ റാപ്പിഡക്സ് ഇംഗ്ലീഷ് മലയാളം ഭാഷാ സഹായി മറിച്ചു നോക്കി ഭാഷ പഠിയ്ക്കാനുള്ള അവന്റെ ഇച്ഛാശക്തി അഭിനന്ദനീയര്ഹമായിരുന്നു. എങ്കിലും അതു പാഴ്ശ്രമമായിട്ടാണെനിയ്ക്കു തോന്നിയിരുന്നത്.
അറ്റകുറ്റ പണിക്കിടെ, ഭക്ഷ്യ ശീതീകരണ യന്ത്രങ്ങളും ചായ, കാപ്പി മെഷീനുകളും എടുത്തു മാറ്റുന്ന തിരക്കിനിടയിലാണ് സതീശനു അപകടം പിണഞ്ഞത് .
പ്ലൈവുഡും മരവും ചേര്ത്തടിച്ചുണ്ടാക്കിയ താല്‍ക്കാലിക ചുമരു പൊളിച്ചുനീക്കാന്‍ വന്നവരെ സഹായിക്കവെ പൊടുന്നനെ സതീശന് വലിയ വായില്‍ കരഞ്ഞു. പിന്നെ അസഹനീയമായ വേദനയാല്‍ നിലത്തു ചടഞ്ഞിരുന്നു. ചൂണ്ടുവിരല്‍ അമര്‍ത്തിപ്പിടിച്ചു ദയനീയമായി ചുറ്റുപാടും കണ്ണോടിച്ചു കൊണ്ട് മറ്റുള്ളവരെ നോക്കി ദയനീയമായി തേങ്ങിക്കരയാന്‍ തുടങ്ങി.
സൂപ്പര്‍വൈസര്‍ മറ്റു തിരക്കിലായതിനാല്‍ അയാളുടെ അഭ്യര്‍ത്ഥന മാനിച്ചു സതീശനെയും കൂട്ടി ഞാന്‍ വൈദ്യസഹായം തേടി പുറപ്പെട്ടു. വാഹനമോടിക്കുന്ന തിനിടയില്‍ അവന്റെ കാലുറയുടെ കീശയില്‍ നിന്നുമെടുത്ത ഹെല്‍ത്ത് കാര്‍ഡില്‍ കണ്ട ആസ്പത്രിയെ ലക്ഷ്യം വെച്ചു ഞാന്‍ വണ്ടി തിരിച്ചു. വേദന കടിച്ചമര്ത്താന് വിഷമിക്കുന്ന അവനെ റിസപ്ഷനു മുന്നിലിരുത്തി ഇന്ഷൂറന്സു കടലാസുകളെല്ലാം ഞാന്‍ തന്നെ ശരിയാക്കി . താമസിയാതെ ഡോക്ടറുടെ മുന്നില്‍ ഞങ്ങളിരുന്നു.
ഡോക്ടര്‍ ചെറുപ്പക്കാരനായിരുന്നു.
വേദന കടിച്ചമര്ത്തിയിരിക്കുന്ന സതീശനെ നോക്കി ഡോക്ടര്‍ ചിരിച്ചു കൊണ്ടു ചോദിച്ചു: 'വാട്ട് ഹാപ്പന്‍ഡ്?'
എനിയ്ക്കു സംസാരിക്കാന്‍ സമയം തരാതെ രോഗി തന്റെ ചൂണ്ടുവിരല്‍ ഡോക്ടറുടെ നേര്‍ക്കു നീട്ടി ഉടനെത്തന്നെ വിവരം പറഞ്ഞു
'വണ്‍ ഹു ഗോ സാര്‍'...
ഒരു നിമിഷം കാര്യം ഗ്രഹിക്കാനാകാതെ ഞാനും ഡോക്ടറും പരസ്പരം മുഖത്തു നോക്കി. പിന്നീട് അദ്ദേഹം സൗമ്യമായി മലയാളത്തില്‍ സതീശനോടു ചോദിച്ചു
'എന്താ പറഞ്ഞത് ?'
ഡോക്ടറുുടെ വായില്‍ നിന്നും മലയാളം കേട്ടയുടനെ ശ്വാസം നേരെ വീണ സതീശന് പറഞ്ഞു
'ഒരു ആര് പോയതാണ് സാറെ'
പകച്ചുപോയി ഞാനും ഡോക്ടറും. റാപ്പിഡക്സിനു നന്ദി പറഞ്ഞു സതീശനും!
ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!
അത്തറിന്റെ മണമുള്ള പുരാതന ഹജ്ജ് പാത
ജസ്റ്റിന് ബീബറിന്റെ നാട്ടിലെ ഷേക്സ്പിയര് അരയന്നങ്ങള്‍
കാനഡയിലെ കാട്ടുതീയില്‍നിന്ന് നാം പഠിക്കേണ്ട പാഠങ്ങള്‍
പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!
മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍ അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു
ഈ വീട്ടില്‍ 100 പേര് താമസിച്ചിരുന്നു!
ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്!
കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?
രമേശന് എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?
ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!
ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക് സ്വന്തം നാടുതൊടാന്‍!
ജിദ്ദയിലേക്കുള്ള കാറില്‍ ആ ബംഗാളിക്ക് സംഭവിച്ചത്
ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്!
വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്കിയ മറുപടി!
ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം
ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന് ടെസ്റ്റ്!
അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!
മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!
ആകാശത്തിനും ഭൂമിയ്ക്കുമിടയിലെ അരവയര്‍ ജീവിതം
ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!
ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?
റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!
ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി
ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!
ഇവിടെ ഉച്ചയ്ക്ക് സൂര്യന് ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!
അമേരിക്കയില്‍ ഒരു ഡ്രൈവിംഗ് പഠനം!
ദുബായില്‍ എന്റെ ഡ്രൈവിംഗ് ലൈസന്‍സ് പരീക്ഷണങ്ങള്‍
സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!
എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?
പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!
പ്രവാസിയുടെ മുറി; നാട്ടിലും ഗള്‍ഫിലും!
ബീരാക്കയോട് ഞാനെങ്ങനെ ഇനി മാപ്പു പറയും?
ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം
ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും ആപ്പിള്‍ പച്ചടിയും
പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!
അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്!
ഡാര്‍വിനും കൊയിലാണ്ടിക്കാരന് കോയക്കയും തമ്മിലെന്ത്?
മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്!
പൊള്ളുന്ന ചൂടില്‍, ആഡംബര കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍
കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍ ആര്‍ക്കാണ് സഹിക്കുക?
സൂസന് മാത്യു, എങ്ങനെയാണ് നീ മരിച്ചത്?
'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല, പ്രതീക്ഷയും സ്വപ്നവുമാണ്!'
ഒരൊറ്റ പനി മതി, ഒരു സ്വപ്നം കെടുത്താന്‍!
മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !
ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!
പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല
നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്
പ്രവാസികളുടെ കണ്ണീര് വീണ ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും
വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!
ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത് മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു
ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?
സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!
സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...
പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത്
ആര്‍ക്കു മറക്കാനാവും ഇതുപോലൊരു രാത്രി!
എല്ലാ ആണുങ്ങളെയും ഒരേ കണ്ണില്‍ കാണരുത്
നിധിപോലെ ഒരു പ്രവാസി സൂക്ഷിക്കുന്ന ആ കത്ത്!
ദുബായില്‍ എത്ര മാധവേട്ടന്മാര് ഉണ്ടാവും?
ആ കത്തിന് മറുപടി കിട്ടുംവരെ ഒരു പ്രവാസി എങ്ങനെ ഉറങ്ങും?
മരിക്കുംമുമ്പ് എനിക്കൊന്ന് ഇന്ത്യ കാണണം, കഴിയുമോ ബേട്ടാ...!
സിറിയയിലെ അബൂസാലയുടെ വീട്ടില്‍ ഇനി ബാക്കിയുള്ളത്!
ആ പാക്കിസ്താനിയും വിയറ്റ്നാംകാരും ഇല്ലെങ്കില്‍ പട്ടിണി കിടന്നുചത്തേനെ!
പെമ്പിള്ളേരെ പഠിപ്പിക്കേണ്ടെന്ന് വാശിപിടിച്ച ഇക്ക ഇനിയങ്ങനെ പറയില്ല!
മലയാളി വായിക്കാത്ത മറ്റൊരു ആടുജീവിതം!
ആ കാറും ആത്മഹത്യകളും തമ്മില്‍ എന്താണ് ബന്ധം?
'ഉമ്മ കല്യാണം കഴിക്കാതെ എനിക്കൊരു വിവാഹം വേണ്ട'
'ഞാന്‍ മരിച്ചാല്‍ നീയെന്ത് ചെയ്യും?'
ഒരു വേലി പോലുമില്ല, ലോകത്തെ ഏറ്റവും നീളം കൂടിയ ഈ രാജ്യാതിര്‍ത്തിക്ക്!