#MeToo: ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ട്!

By Web Team  |  First Published Oct 14, 2018, 6:16 PM IST

തൊഴിലിടത്തായാലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലായാലും, സ്വന്തം വീട്ടിലാണെങ്കിലും അധികാര സ്ഥാനത്തിലിരിക്കുന്നവർ ലൈംഗിക അക്രമത്തിനു മുതിരുമ്പോൾ അവളുടെ നിലനിൽപ്പ് തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്.


എന്നാണ് നമ്മുടെ സമൂഹം സ്ത്രീ, പുരുഷനു വേണ്ടിയല്ല, അവൾക്കു വേണ്ടിയാണെന്ന് മനസ്സിലാക്കുന്നത്? അവൾക്ക് ഒരു വ്യക്തിത്വവും നിലപാടും ഉണ്ടെന്ന് അംഗീകരിക്കുന്നത്? അനുവാദമില്ലാതെ ഒരു സ്ത്രീയുടെ ശരീരത്ത് സ്പർശിക്കുന്നതുപോലും ഹീനമായ കുറ്റമാണെന്ന് മനസ്സിലാക്കുന്നത്? 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള പെൺകുട്ടികളെയും സ്ത്രീകളെയും കണ്ടാൽ അയ്യപ്പന്റെ ബ്രഹ്മചര്യവും പുരുഷ അയ്യപ്പ ഭക്തരുടെയും ബ്രഹ്മചര്യവ്രതവും ഉടഞ്ഞു വീഴുമെന്നും പറ‍ഞ്ഞ് തെരുവിലിറങ്ങുന്നവരുടെ നാടല്ലേ ഇന്ന് കേരളം?

Latest Videos

undefined

2017 സ്ത്രീകളുടെ വർഷമെന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. തുടക്കം കേരളത്തിൽ നിന്നായിരുന്നു. കേരളത്തിൽ പ്രമുഖ നടിക്കെതിരെയുള്ള ആക്രമണം നടന്നത് 2017 ഫെബ്രുവരിയിലായിരുന്നു. അക്രമണം മൂടി വെക്കാതെ ആ പെൺകുട്ടി പൊലീസിൽ പരാതിപ്പെട്ടു. അവളുടെ കുടുംബം, ജീവിത പങ്കാളി, സുഹൃത്തുക്കൾ, സമൂഹ മനസ്സാക്ഷി ഒന്നടങ്കം അവളെ പിൻതുണച്ചു. പുഴുക്കുത്തുകളുടെയും വിഷജീവികളുടെയും ഇടയിൽ അവളും സുഹൃത്തുക്കളും ധീരമായി പോരാടി, WCC എന്ന കൂട്ടായ്മ ഉണ്ടായി. താര രാജാക്കൻമാരുടെ മുഖംമൂടി അഴിഞ്ഞുവീണു. ‘അമ്മ’ സംഘടന ഇന്ന് ജനങ്ങൾക്ക് A.M.M.A മാത്രം ആയി ചുരുങ്ങി. അക്രമത്തെ അതിജീവിച്ചവൾ സംഘടനയ്ക്ക് പുറത്തു പോകേണ്ടി വന്നു. പ്രതി ഇന്നും സംഘടനയ്ക്കകത്തും പുതിയ സിനിമകളുമായി മുന്നോട്ടും. WCC ഇന്നും അതിജീവിച്ചവൾക്കായി പോരാടിക്കൊണ്ടിരിക്കുന്നു.

WCC കേരളത്തിൽ പിറന്നതിന് ശേഷമാണ് ഹോളിവുഡിൽ 'me too campaign' തുടക്കം കുറിച്ചത്. ഹാർലി വെയ്ൻസ്റ്റൈനിൽ തുടങ്ങി പല പ്രമുഖരുടെയും മുഖംമൂടികൾ അഴിഞ്ഞുവീണ്, അവർ നിയമനടപടികൾ നേരിടുന്നു. സ്ത്രീകളെ ഉപഭോഗ വസ്തുക്കളായി കാണുന്നവർക്ക് ഇവിടെ സ്ഥാനമില്ല, അവരെ സഹജീവികളായി കാണുന്നവർക്കേ സ്ഥാനമുള്ളെന്ന് ഹോളിവുഡ് ഉറക്കെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇപ്പോൾ ബോളിവു‍ഡിലും മാധ്യമ രംഗത്തും 'me too campaign' മുന്നേറിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകളോട് അക്രമം കാണിക്കുന്നവരുടെ കൂടെ ഇനി സിനിമ ചെയ്യില്ലെന്ന് പ്രമുഖ നടൻമാരായ അമീർഖാനും അക്ഷയ് കുമാറും പ്രഖ്യാപിച്ചു കഴിഞ്ഞു. Me too campaign നോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കുറ്റാരോപിതരോടുകൂടി ജോലി ചെയ്യാനില്ലെന്ന് പറഞ്ഞ് തുടങ്ങിവെച്ച പദ്ധതികളിൽ നിന്നും പല പ്രമുഖ വ്യക്തികളും കമ്പനികളും പിൻമാറി. കേന്ദ്ര മന്ത്രിസഭയിലെ എം.ജെ അക്ബറിനെതിരെ തുറന്നുപറച്ചിലിന്റെ പരമ്പര ഉണ്ടായപ്പോൾ വനിത മന്ത്രിമാർ me too campaign നെയാണ് പിന്തുണച്ചത്, സഹമന്ത്രിയെ അല്ല. ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനവും സ്ത്രീകളോടുള്ള ലൈംഗിക അതിക്രമങ്ങളോടു പോരാടുന്നവർക്കാണ്. പക്ഷെ, പ്രബുദ്ധ കേരളത്തിലെ മഹാനടൻമാർ ആർക്കൊപ്പമാണ്? എന്തുകൊണ്ടാണ് WCCക്ക് AMMA executive committee ക്കെതിരെ പത്രസമ്മേളനം നടത്തേണ്ടി വന്നത്?

സ്ത്രീകൾക്കെതിരെ അക്രമമോ അതിനുള്ള പരിശ്രമമോ ഇല്ലാത്ത ഒരു തൊഴിലിടവും ഇല്ല

തനിക്കെതിരെ നടന്ന അക്രമം ഒരു സ്ത്രീക്കോ പെൺകുട്ടിക്കോ തുറന്നു പറയേണ്ടി വരുമ്പോൾ അവൾ അനുഭവിക്കേണ്ടി വരുന്ന മാനസിക സംഘർഷങ്ങൾ കേരള സമൂഹം മനസ്സിലാക്കുന്നുണ്ടോ? എന്നാണ് നമ്മുടെ സമൂഹം സ്ത്രീ, പുരുഷനു വേണ്ടിയല്ല, അവൾക്കു വേണ്ടിയാണെന്ന് മനസ്സിലാക്കുന്നത്? അവൾക്ക് ഒരു വ്യക്തിത്വവും നിലപാടും ഉണ്ടെന്ന് അംഗീകരിക്കുന്നത്? അനുവാദമില്ലാതെ ഒരു സ്ത്രീയുടെ ശരീരത്ത് സ്പർശിക്കുന്നതുപോലും ഹീനമായ കുറ്റമാണെന്ന് മനസ്സിലാക്കുന്നത്? 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള പെൺകുട്ടികളെയും സ്ത്രീകളെയും കണ്ടാൽ അയ്യപ്പന്റെ ബ്രഹ്മചര്യവും പുരുഷ അയ്യപ്പ ഭക്തരുടെയും ബ്രഹ്മചര്യവ്രതവും ഉടഞ്ഞു വീഴുമെന്നും പറ‍ഞ്ഞ് തെരുവിലിറങ്ങുന്നവരുടെ നാടല്ലേ ഇന്ന് കേരളം?

Me too  campaign നെ പരിഹസിക്കുന്നവർ ചോദിക്കുന്നത് ഇതൊക്കെ ഇപ്പോഴാണോ പറയുന്നത്? അന്ന് പ്രതികരിക്കാതെ ഇപ്പോ പറഞ്ഞിട്ട് എന്തു കിട്ടാനാണ്? സ്ത്രീകൾക്കെതിരെ അക്രമമോ അതിനുള്ള പരിശ്രമമോ ഇല്ലാത്ത ഒരു തൊഴിലിടവും ഇല്ല. സ്വന്തം വീടുകളിൽപ്പോലും സ്ത്രീകൾ അക്രമം നേരിടുന്നു. നിരത്തുകളിൽ, വാഹനങ്ങളിൽ എല്ലായിടത്തും നേരിടുന്നു. ചിലർ പ്രതികരിക്കുന്നു, ചിലർ സഹിക്കുന്നു, പലരും മാനസിക അടിമകളായി അല്ലെങ്കിൽ വിശ്വാസത്തിന്റെ അടിമകളായി കഴിയുന്നു. സമൂഹ മാധ്യമങ്ങളിലും അതിക്രമങ്ങൾ നേരിടുന്നു.

തൊഴിലിടത്തായാലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലായാലും, സ്വന്തം വീട്ടിലാണെങ്കിലും അധികാര സ്ഥാനത്തിലിരിക്കുന്നവർ ലൈംഗിക അക്രമത്തിനു മുതിരുമ്പോൾ അവളുടെ നിലനിൽപ്പ് തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്. അതിൽ സാമ്പത്തികമുണ്ട്, അതിജീവനമുണ്ട്. കൂടാതെ ഞങ്ങളോടൊന്നുമില്ലോ, പിന്നെ നിന്നോടു മാത്രമെന്താണെന്ന ചോദ്യങ്ങളുമുണ്ട്.

വീടും വീട്ടുകാരിൽ നിന്നും അകലെ കരിയറിന്റെ തുടക്കത്തിൽ ഇങ്ങനത്തെ അതിക്രമങ്ങൾ നേരിടേണ്ടി വരുമ്പോൾ, പ്രതികരണം അവരുടെ നിലനിൽപ്പ് തന്നെ തകർക്കും. പലർക്കും പ്രതികരിക്കാൻ ധൈര്യമുണ്ടായെന്ന് വരില്ല. അടിച്ചമർത്തപ്പെട്ടു വളർന്നു വന്നവർ, പുരുഷ മേധാവിത്വത്തിനു കീഴിൽ വളർന്നവർ, ജീവിക്കാൻ മറ്റു മാർഗ്ഗമില്ലാത്തവർ,  ഇവരൊക്കെ എങ്ങനെയാണ് പ്രതികരിക്കുന്നത്? സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനമെടുക്കാൻ ഇന്നും സ്ത്രീകളിൽ എത്ര പേർക്ക് കഴിയുന്നുണ്ട്? Me too വിൽ എല്ലാ സ്ത്രീകൾക്കും തുറന്നുപറച്ചിലിന് അനുഭവങ്ങളുണ്ട്. മാനസികമായും ശാരീരികമായുമുള്ള അതിക്രമങ്ങൾ അനുഭവിക്കാത്ത സ്ത്രീകളില്ല.

ഈ തുറന്നു പറച്ചിലിനെ ഗൗരവത്തോടുകൂടി കാണണം

ലൈംഗിക അതിക്രമവും ഭീഷണികളും ഭയന്ന് സ്വന്തം തൊഴിലോ തൊഴിലിടമോ ഉപേക്ഷിച്ചോ നിഷേധിക്കപ്പെട്ടോ പോകുന്നവർ അനുഭവിച്ച വേദനയും മാനസിക സംഘർഷവും എല്ലാവർക്കും മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരില്ല. ഈ തുറന്നു പറച്ചിലിനെ ഗൗരവത്തോടുകൂടി കാണണം. അതിക്രമം ചെയ്തവനോ അതിന് ശ്രമിച്ചവനോ ആണ് തല കുനിക്കേണ്ടത്, എന്റെ തൊഴിലോ തൊഴിലിടമോ ഇല്ലാതാക്കിയവൻ ആണ് തല കുനിക്കേണ്ടത്, അതിജീവിച്ച ഞാനല്ല എന്ന് ഉറക്കെ പറയുകയാണ്. നമ്മുടെ പെൺമക്കൾക്കെങ്കിലും അന്തസ്സോടെ ശ്വസിക്കാൻ കഴിയണം. അതിജീവിച്ചവർ ഈ തുറന്നുപറച്ചിലിൽ പോലും എത്രമാത്രം വേദന അനുഭവിക്കുന്നെന്ന് അനുഭവിച്ചവർക്കേ മനസ്സിലാവൂ. ഈ അതിക്രമികളുടെ നോട്ടം പോലും എത്ര മാത്രം അറപ്പുളവാക്കുന്നതാണ്. ഇതൊക്കെ വർഷങ്ങൾക്ക് ശേഷം തുറന്നു പറയുമ്പോഴും വീണ്ടും ആ അവസ്ഥകളിലൂടെ കടന്നുപോകുന്നതുപോലെയാണ്. അതിക്രമികൾ തുറന്നുകാട്ടപ്പെടണം. ഇനീ ഒരു പെൺകുട്ടിക്കും ഇങ്ങനത്തെ അവസ്ഥ ഉണ്ടാവരുത്.

നിർഭയക്ക് ശേഷം വധശിക്ഷ ഉറപ്പാക്കുന്ന നിയമ പരിരക്ഷ കിട്ടിയിട്ടും ബലാൽസംഗങ്ങളും കൂട്ട അതിക്രമങ്ങളും അനുദിനം വർധിച്ചു വരികയാണ്. അതിനാൽ സ്ത്രീയോടുള്ള മനോഭാവത്തിന് മാറ്റം വരണം, സ്ത്രീയെയും ഒരു മനുഷ്യനായി കാണാൻ കഴിയുന്നിടത്തേ ഈ അതിക്രമങ്ങൾ അവസാനിക്കൂ.

click me!