ദില്ലി: തല കീഴായി മരം കയറി ഗിന്നസ് ബുക്കില്‍ ഇടം പിടിക്കണം. ഹരിയാനയിലെ 32 കാരന്‍ മുകേഷ് കുമാറിന്റെ ആഗ്രഹം ഇതാണ്. അതിലേക്കുള്ള ശ്രമങ്ങളിലാണ് അദ്ദേഹം.
മരം കയറുക എന്നത് ഒരു സാധാരണ കാര്യമാണ്. കുറച്ചു നാളത്തെ പരിശീലനം കൊണ്ട് അത് സാദ്ധ്യമാവും. എന്നാല്‍, തല കീഴായി മരം കയറുക അങ്ങനെയല്ല. അതിത്തിരി കടുപ്പമാണ്. ഏറെ നാള്‍ കൊണ്ട് ആ അസാധ്യതയെ കീഴടക്കുകയാണ് മുകേഷ് കുമാര്‍.
undefined
13 വയസ്സിലാണ് തല കീഴായി മരം കയറാന്‍ തുടങ്ങിയതെന്ന് മുകേഷ് പറയുന്നു. എല്ലാവരും മരം കയറുന്നു. എന്തു കാണ്ട് തല കീഴായി കയറിക്കൂടാ, അതാണ് ഞാന്‍ ആലോചിച്ചത്. അങ്ങനെയാണ് തല കീഴായി മരം കയറാന്‍ തുടങ്ങിയത്'-മുകേഷ് പറയുന്നു.
എളുപ്പമായിരുന്നില്ല അത്. എത്രയോ തവണ അപകടമുണ്ടായി. പരിക്കേറ്റു. എന്നിട്ടും ശ്രമം നിര്‍ത്തിയില്ല മുകേഷ്. ആദ്യമൊക്കെ രണ്ടു മൂന്നടി വരെ മാത്രമേ കയറാന്‍ കഴിഞ്ഞിരുന്നുള്ളൂ. എന്നാല്‍, നിരന്തര ശ്രമങ്ങള്‍ക്കൊടുവില്‍ വലിയ മരങ്ങള്‍ കീഴടക്കാനായി. 'വലിയ മരങ്ങളാണ് എനിക്കിഷ്ടം. അതു കീഴടക്കുമ്പോഴാണ് ഹരം'-മുകേഷ് പറയുന്നു.
പതിയെപ്പതിയെയാണ് മുകേഷ് മരങ്ങള്‍ കീഴടക്കി തുടങ്ങിയത്. അമ്പതടി നീളമുള്ള ഒരു മരം കീഴടക്കാന്‍ ഇപ്പോള്‍ അഞ്ചു മിനിറ്റ് മതിയെന്നാണ് മുകേഷ് പറയുന്നത്. ഇനി കീഴടക്കാനുള്ളത് വലിയ മരങ്ങള്‍. ഒപ്പം ഗിന്നസ് റെക്കോര്‍ഡും. അതാണ് മുകേഷ് ഇപ്പോള്‍ ഉറ്റു നോക്കുന്നത്.
കാണാം, മുകേഷിന്റെ മരം കേറല്‍:
Video Courtesy: Caters Clips