പ്രശസ്ത ജ്യോതിഷി ശാന്ത വിജയന്റെ സഹായത്തോടെ നമുക്ക് ആറു വര്‍ഷത്തിന്റെ വ്യത്യാസത്തില്‍ ഒരേ ദിവസം ജനിച്ചവര്‍ തമ്മിലുള്ള സാമ്യവൈജാത്യങ്ങള്‍ ഒന്ന് വിശദമായി പരിശോധിക്കാം. ഇതിനായി രണ്ടു പേരുടെയും ഗ്രഹനിലകള്‍ വച്ച് ശാന്ത വിജയന്‍ ഗണിച്ചു തയ്യാറാക്കിയ വിവരങ്ങളിലൂടെ നമുക്കൊന്ന് യാത്ര ചെയ്യാം.
പ്രശസ്ത ജ്യോതിഷി ശാന്ത വിജയന്റെ സഹായത്തോടെ നമുക്ക് ആറു വര്‍ഷത്തിന്റെ വ്യത്യാസത്തില്‍ ഒരേ ദിവസം ജനിച്ചവര്‍ തമ്മിലുള്ള സാമ്യവൈജാത്യങ്ങള്‍ ഒന്ന് വിശദമായി പരിശോധിക്കാം. ഇതിനായി രണ്ടു പേരുടെയും ഗ്രഹനിലകള്‍ വച്ച് ശാന്ത വിജയന്‍ ഗണിച്ചു തയ്യാറാക്കിയ വിവരങ്ങളിലൂടെ നമുക്കൊന്ന് യാത്ര ചെയ്യാം. സുനിതാ ദേവദാസ് എഴുതുന്നു
undefined
രഞ്ജിനിയും ശ്വേതയുമാണ് ഈ ആഴ്ച എലിമിനേഷനില്‍ ഉള്ളത്. രഞ്ജിനിയും ശ്വേതയും തമ്മില്‍ പ്രകടമായ ഒരു കെമിസ്ട്രിയും ഉണ്ട്. അവര്‍ എലിമിനേഷനില്‍ പരസ്പരം ഏറ്റു മുട്ടുമ്പോള്‍ അവര്‍ തമ്മിലുള്ള കെമിസ്ട്രിയും ബോണ്ടിങ്ങും സാമ്യവൈജാത്യങ്ങളും നമുക്കൊന്ന് നോക്കാം. ആരു ജയിക്കും? ആര് പുറത്താകും? ആരാണ് ശക്തയായ മത്സാരാര്‍ത്ഥി? ബിഗ് ബോസ് വീട്ടിലെ രസകരമായ ഒരു അതീന്ദ്രീയ സംവേദനത്തിന്റെ കഥയാണ് അത്.
രഞ്ജിനിയുടെയും ശ്വേതയുടെയും ജനന തീയതി ഏപ്രില്‍ 23 ആണ്. രണ്ടു പേരുടെയും അച്ഛന്മാര്‍ എയര്‍ ഫോഴ്‌സിലായിരുന്നു. രഞ്ജിനി മിസ് കേരളയായിരുന്നു. ശ്വേത ഏഷ്യ പസഫിക് മിസ് ഇന്ത്യയായിരുന്നു. ഇവരുടെ സ്വഭാവത്തിലുമുണ്ട് ചില സാമ്യങ്ങള്‍.
പ്രശസ്ത ജ്യോതിഷി ശാന്ത വിജയന്റെ സഹായത്തോടെ നമുക്ക് ആറു വര്‍ഷത്തിന്റെ വ്യത്യാസത്തില്‍ ഒരേ ദിവസം ജനിച്ചവര്‍ തമ്മിലുള്ള സാമ്യവൈജാത്യങ്ങള്‍ ഒന്ന് വിശദമായി പരിശോധിക്കാം. ഇതിനായി രണ്ടു പേരുടെയും ഗ്രഹനിലകള്‍ വച്ച് ശാന്ത വിജയന്‍ ഗണിച്ചു തയ്യാറാക്കിയ വിവരങ്ങളിലൂടെ നമുക്കൊന്ന് യാത്ര ചെയ്യാം.
മേടം 10 നാണ് രണ്ടു പേരും ജനിച്ചത്. 365 ദിവസങ്ങളുള്ളതില്‍ സൂര്യന്‍ ഏറ്റവും ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന ദിവസമാണ് അത്. അതിനാല്‍ ആഴത്തില്‍ നോക്കുമ്പോള്‍ രണ്ടാളുടേയും വ്യക്തിത്വം തമ്മില്‍ ഒരുപാട് സാമ്യങ്ങളുണ്ട്. സൂര്യനെ രാജാവായാണ് നാം കണക്കാക്കുന്നത്. അതിനാല്‍ ഇരുവര്‍ക്കും രാജഗുണങ്ങളായ ഇച്ഛാശക്തി, ആജ്ഞാ ശക്തി, ആത്മപ്രഭാവം, അഹംബോധം, മറ്റുള്ളവരെ സംരക്ഷിക്കാനുള്ള ഒരു ത്വര, പൊതുവിഷയങ്ങളില്‍ ഇടപെടാനുള്ള മടിയില്ലായ്മ, മറ്റുള്ളവരുടെ വിഷമം കണ്ടാല്‍ അലിവുണ്ടാകല്‍, ജന്മനായുള്ള നേതൃഗുണം എന്നിവയുണ്ട്. രണ്ടു പേരും ഡോമിനേറ്റിങ് വ്യക്തിത്വങ്ങളാണ്.
സൂര്യനും ചൊവ്വയും തമ്മില്‍ ബന്ധമുള്ളതിനാല്‍ ഇവരെ കണ്ടാല്‍ തന്നെ എടുത്തുചാട്ടക്കാരായി തോന്നും. തലക്കനമുള്ളവരും മനുഷ്യരോട് വൈകാരികമായ അടുപ്പമില്ലാത്തവരുമായും തോന്നും. അതിനാല്‍ ഇവരോട് പെട്ടന്ന് അടുക്കാന്‍ ആളുകള്‍ ഒന്ന് മടിക്കും. ഒറ്റ നോട്ടത്തില്‍ അഹങ്കാരി എന്ന് വിളിക്കാനും തോന്നും.
ഇതേ ആഗ്‌നേയഗ്രഹങ്ങളുടെ സ്വാധീനം കൊണ്ട് ഇവരെ കടുത്ത മത്സാര്‍ത്ഥികളാക്കും. ദൃഢനിശ്ചയം ഇവരുടെ പ്രത്യേകതയാണ്. എന്നാല്‍ അടിസ്ഥാനപരമായി ഇവരുടെ ഗ്രഹനിലയിലുള്ള വ്യത്യാസം കൊണ്ട് രഞ്ജിനിയുടെ അത്രയും സ്ഥിരതയുള്ള വ്യക്തിയല്ല ശ്വേത. രഞ്ജിനിക്ക് എപ്പോഴും യുദ്ധക്കളത്തില്‍ നില്‍ക്കാനാണ് ഇഷ്ടം. യുദ്ധങ്ങളും മത്സരങ്ങളുമാണ് രഞ്ജിനിയെ ഊര്‍ജസ്വലയാക്കുന്നത്. എന്നാല്‍ ശ്വേത അടിസ്ഥാനപരമായി ഉള്ളില്‍ ശാന്തഭാവമുള്ള വ്യക്തിയാണ്.
ശ്വേതയില്‍ സ്വാത്വിക ഭാവവും രഞ്ജിനിയില്‍ രാജസഭാവവുമാണു കൂടുതലുള്ളത്.
ശനിയും ചൊവ്വയും ചേര്‍ന്ന് നില്‍ക്കുന്നതിനാല്‍ രണ്ടു പേരും ഒരുപോലെ സമൂഹം കല്‍പിക്കുന്ന വിലക്കുകളും നിയമങ്ങളും എല്ലാം ചോദ്യം ചെയ്യുന്നവരും തട്ടിത്തകര്‍ത്തു മുന്നോട്ട് പോകുന്നവരുമാണ്. തങ്ങള്‍ക്ക് യോജിക്കാത്തവയുമായി ഒത്തുപോകില്ലെന്നു മാത്രമല്ല, അതിനെ എതിര്‍ത്തും തിരുത്തിയും മുന്നോട്ട് പോകും. എല്ലാത്തിനെയും ചോദ്യം ചെയ്യാനുള്ള ഒരു ത്വര രണ്ടാളിലും പ്രകടമാണ്.
ഇങ്ങനെയൊക്കെ ആണെങ്കിലും ഇവര്‍ തമ്മില്‍ ചില വ്യത്യാസങ്ങളുമുണ്ട്. പ്രധാന വ്യത്യാസം ശ്വേതക്ക് അംഗീകാരവും അതിനോടൊപ്പം അല്‍പ്പം സ്‌നേഹവും കരുതലും കൂടി വേണം. എന്നാല്‍ രഞ്ജിനിക്ക് അംഗീകാരം മാത്രം കിട്ടിയാല്‍ തൃപ്തിയാവും. സ്‌നേഹം സ്വീകരിക്കാനും കൊടുക്കാനും വെമ്പുന്ന ഒരു വൈകാരികതലം ശ്വേതയുടെ വ്യക്തിത്വത്തില്‍ ഉണ്ട്. രഞ്ജിനിയില്‍ ആ വൈകാരികതലം വളരെ നേര്‍ത്തതാണ്. ഇതിന്റെ കാരണം ശ്വേതയില്‍ വ്യാഴവും ശുക്രനും ചേര്‍ന്ന് നില്‍ക്കുമ്പോള്‍ രഞ്ജിനിയുടെ ജാതകത്തില്‍ വ്യാഴത്തിനൊപ്പം ശനിയും രാഹുവും ചൊവ്വയുമാണുള്ളത്.
ശ്വേതയില്‍ സൂര്യനും ചന്ദ്രനും മേടം രാശിയില്‍ നില്‍ക്കുന്നതിനാല്‍ ശ്വേതയുടെ വൈകാരികതലം വളരെ സെന്‍സിറ്റീവ് ആണ്. ശ്വേതയുടെ അഹംബോധം കുറ്റപ്പെടുത്തലൊന്നും സഹിക്കില്ല. അഭിമാനബോധമാണ് ശ്വേതയെ നയിക്കുന്നത്. എത്ര ആഗ്രഹിച്ചാലും, എന്ത് നേട്ടങ്ങള്‍ക്ക് വേണ്ടിയാണെങ്കിലും ശ്വേതക്ക് ഒരു പരിധിയില്‍ കൂടുതല്‍ താഴാനൊന്നും കഴിയില്ല. അഭിമാനക്ഷതം ഒരിക്കലും പൊറുക്കില്ല. ശ്വേതയുടെ വികാരപ്രകടനങ്ങള്‍, പ്രത്യേകിച്ചും സ്‌നേഹം നിരുപാധികമാണ്.
എന്നാല്‍ രഞ്ജിനി ഇക്കാര്യത്തില്‍ വളരെ വ്യത്യസ്തയാണ്. നിരുപാധികമായ ഒന്നും രഞ്ജിനിക്കില്ല. ഉപാധികളോടെയുള്ള, ലോജിക്കല്‍ രീതികളാണ് രഞ്ജിനിയുടെ രീതി.
രഞ്ജിനി ഒരു കാര്യം തീരുമാനിച്ചാല്‍ അത് നേടിയെടുക്കാനും യാഥാര്‍ഥ്യമാക്കാനും വേണ്ടി ഏതറ്റം വരെയും പോകും. സൂര്യനും ചൊവ്വയും രണ്ടാളിലും ഒത്തു ചേരുന്നുണ്ടെങ്കിലും രഞ്ജിനിയില്‍ ആ ഫയര്‍ എലമെന്റ് വളരെ കൂടുതലാണ്.
അടിസ്ഥാനപരമായി ഒരു പോരാളിയാണ് രഞ്ജിനി. കൂടുതല്‍ ചിന്തകളും ലോജിക്കലാണ്. വൈകാരികമല്ല. ദൃഢനിശ്ചയം, പൊരുതി നില്‍ക്കാനുള്ള കരുത്ത്, പ്രായോഗികമായ ചിന്തകള്‍ എന്നിവ രഞ്ജിനിയെ ശ്വേതയെക്കാള്‍ മികച്ച മത്സരാര്‍ത്ഥിയാക്കും. പ്രതിസന്ധികളില്‍ ശ്വേത വൈകാരികമായി പ്രതികരിക്കുമ്പോള്‍ രഞ്ജിനി വീണ്ടുവിചാരത്തോടെ പൊരുതും. കൗശലം കൂടുതലാണ്. പ്രശ്‌നങ്ങളും വഴക്കും പ്രതിസന്ധികളും പോരാട്ടങ്ങളുമൊക്കെ രഞ്ജിനിക്ക് ഇഷ്ടമാണ്. ഒന്നുമില്ലെങ്കില്‍ സ്വന്തമായി ഒരു പ്രശ്‌നത്തിന് തുടക്കമിടാനും രഞ്ജിനി തുനിയും. തുനിഞ്ഞിറങ്ങിയാല്‍ എന്തും ചെയ്യുകയും ചെയ്യും. ഇതിനു കാരണം ചൊവ്വ , ശനി , രാഹു എന്നിവ വ്യാഴത്തിനൊപ്പം നില്‍ക്കുന്നതിനാലും ചന്ദ്രന് പക്ഷബലം കൂടുതല്‍ ആയതിനാലുമാണ് .
രണ്ടു പേരുടെയും ഒരേരാശിയില്‍ നില്‍ക്കുന്ന ഗ്രഹം ബുധനാണ്. ആശയവിനിമയത്തിന്റെ അധിപനാണ് ബുധന്‍. ഇവരെ രണ്ടു പേരെയും രണ്ടുതരത്തില്‍ കുഴപ്പത്തില്‍ ചാടിക്കുന്നത് ബുധനാണ്. ശ്വേതയെ കൊണ്ട് ഈ ബുധന്‍ വേണ്ടത് വേണ്ട സമയത്ത് പറയിപ്പിക്കാതിരിക്കും. എന്നാല്‍ രഞ്ജിനിയെ കൊണ്ട് ഇതേ ബുധന്‍ വേണ്ടതും വേണ്ടാത്തതും മുഴുവന്‍ പറയിപ്പിക്കും. ഫലത്തില്‍ രണ്ടു പേരും സംസാരം കൊണ്ട് കുഴപ്പങ്ങളില്‍ ചെന്ന് ചാടും. ശത്രുക്കളെ ഉണ്ടാക്കും. തെറ്റിദ്ധാരണ ഉണ്ടാക്കും. ജീവിതത്തില്‍ കിട്ടാവുന്ന നേട്ടങ്ങള്‍ക്ക് കുറവ് വരുത്തും. കൃത്യമായ ആശയവിനിമയം രണ്ടു പേര്‍ക്കും ഒരുപരിധി വരെ പ്രയാസമാണ്. വിവേകവും പലപ്പോഴും കുറഞ്ഞു പോകും.
ശ്വേതയില്‍ രാജകീയ ഗ്രഹങ്ങളായ സൂര്യനും ചന്ദ്രനും മേടത്തില്‍ നില്‍ക്കുന്നത് കൊണ്ടും വ്യാഴത്തിന് ശുഭബന്ധം മാത്രമുള്ളത് കൊണ്ടും അവര്‍ കുറച്ചു നോബിള്‍ ആണ്. ഉള്ളിന്റെ ഉള്ളിലും കഴിഞ്ഞ ജന്മത്തിലും അവര്‍ ഒരു രാജകീയ പെരുമാറ്റവും രീതികളുമുള്ള ആത്മാവിന്റെ ഉടമയാണ്. വലിയ കുഴപ്പക്കാരിയൊന്നുമല്ല. എന്നാല്‍ പലപ്പോഴും അതിഭയങ്കരമായ തെറ്റിദ്ധരിക്കപ്പെട്ടു പോകും.
സൂര്യനും ചൊവ്വയും വ്യാഴവും പുരുഷരാശികളില്‍ നില്‍ക്കുന്നതിനാല്‍ ഇരുവര്‍ക്കും സ്ത്രീസഹജമായ സ്വഭാവത്തിനൊപ്പം ചില പുരുഷഗുണങ്ങളും കാണാം. ഉദാഹരണത്തിന് സ്ത്രീഗുണം മാത്രമുള്ളവര്‍ പ്രതികരിക്കുകയാണ് (reactive) ചെയ്യുക. എന്നാല്‍ ഇവര്‍ ആക്ട് (active) ചെയ്യുകയും ചെയ്യും. മറ്റുള്ളവരെ പ്രതികരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.
ശുക്രനും വ്യാഴവും ചേര്‍ന്ന് നില്‍ക്കുന്നതിനാല്‍ ശ്വേതയെ സന്തോഷിപ്പിക്കാന്‍ എളുപ്പമാണ്. ചെറിയ കാര്യങ്ങളില്‍ പോലും ശ്വേതക്ക് നിറവ് അനുഭവപ്പെടും. എന്നാല്‍ രഞ്ജിനിക്ക് അങ്ങനെയൊരു നിറവ് ഉള്ളില്‍ ഇല്ല. പോരാളിയാണ് എപ്പോഴും. ശ്വേതാ വളരെ നേരെ വാ , നേരെ പോ പ്രകൃതത്തിന്റെ ആളും രഞ്ജിനി കൗശലക്കാരിയുമാണ്.
അതേസമയം രണ്ടു പേരും സാഹസികരും തരളിതഹൃദയരുമാണ്. ശ്വേതയുടെ അഹംബോധം പുറം ചട്ടയില്‍ മാത്രം ആയതു കൊണ്ട് വളരെ പെട്ടന്ന് വൈകാരികമായി തകര്‍ക്കാന്‍ കഴിയും. രഞ്ജിനിയെ എളുപ്പത്തില്‍ പ്രകോപിപ്പിക്കാന്‍ കഴിയുമെങ്കിലും മാനസികമായി തകര്‍ക്കാനും തളര്‍ത്താനും എളുപ്പമല്ല. രഞ്ജിനി പതറണമെങ്കില്‍ അതെ തരത്തില്‍ വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുന്ന ഒരാള്‍ എതിരെ നിന്ന് മത്സരിക്കണം. തന്നെക്കാള്‍ ശക്തനാണ് അയാളെന്നു രഞ്ജിനിക്ക് തോന്നണം. അങ്ങനെ വന്നാല്‍ ആ ഒരു നിമിഷത്തില്‍ തീരുമാനം എടുക്കാനാവാത്ത ഒന്ന് പതറും. കാരണം അതിനെ മറികടക്കാന്‍ കൗശലം കൊണ്ട് ആയിരം വഴികള്‍ രഞ്ജിനി കണ്ടതില്‍ നിന്നും കൃത്യമായത് തെരെഞ്ഞെടുക്കുന്നതിനുള്ള ആലോചനയാണ് ആ പതറല്‍. ശുക്രന്‍ ശക്തനായത് കൊണ്ട് രണ്ടു പേര്‍ക്കും ഭാഗ്യമുണ്ട്. സൗന്ദര്യവുമുണ്ട്.
ഇവര്‍ തമ്മിലുള്ള അടുപ്പം സൂര്യന്‍ ഉണ്ടാക്കുന്നതാണ്. ആത്മബന്ധം തോന്നുന്നത് അതിനാലാണ്. ആഴത്തില്‍ വ്യക്തിത്വങ്ങള്‍ തമ്മിലുള്ള ഒരു സംവേദനം ഇവര്‍ക്ക് പരസ്പരം എളുപ്പമാണ്. ഒരേ കളിമണ്ണ് കൊണ്ട് രണ്ടു തരത്തില്‍ നിര്‍മിക്കപ്പെട്ട രണ്ടു ശില്പങ്ങളാണ് ഇവര്‍. കാണാന്‍ പുറമെയുള്ളത്ര വ്യത്യാസം ആത്മാവുകള്‍ തമ്മിലില്ല. ആ ആത്മപ്രഭാവമാണ് അവര്‍ തമ്മിലുള്ള സംവേദനം സാധ്യമാക്കുന്നത്. ചേര്‍ച്ച ഉണ്ടാക്കുന്നത്. പറയാതെയും ചോദിക്കാതെയും ആഴത്തില്‍ ആശയസംവേദനം സാധ്യമാക്കുന്നത് ഗ്രഹനിലയുടെ പ്രത്യേകതകളാണ്. ഓരോ ജന്മം മാറി മാറി വരുമ്പോഴും ശരീരം മാത്രമാണ് മാറുന്നത്. മനസ്സ് മാറുന്നില്ല. ആത്മാവ് ഒന്നുതന്നെയാണ് കൈമാറി വരുന്നത്. ശ്വേത ജന്മങ്ങളായി ഒരു ശാന്തമായ സൗമ്യമായ സത്വയ്ക ആത്മാവുമാണ്, രഞ്ജിനി രാജസ ഗുണമുള്ള ആത്മാവുമാണ് എന്നതാണ് ഇവര്‍ തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം.
ഇവര്‍ പരസ്പരം ഏറ്റു മുട്ടുമ്പോള്‍ ആരു ജയിക്കും? ആരു പുറത്താകും?
രണ്ടുപേരുടെയും ജനന തീയതി ഏപ്രില്‍ 23 എന്ന് കണ്ട കൗതുകത്തിനാണ് ഗ്രഹനില ഒന്ന് ഗണിച്ചു നോക്കിയാലോ എന്ന തോന്നലുണ്ടായത്. ആരുടെ ജനനത്തീയതികളാണ് എന്ന് പറയാതെയാണ് ശാന്ത വിജയിനെ അവ ഏല്‍പ്പിച്ചതും. എന്നാല്‍ ശാന്ത വിജയ് ഗണിച്ചു നോക്കി കണ്ടെത്തിയ വിവരങ്ങള്‍ എനിക്ക് തന്നപ്പോള്‍ അത്ഭുതമാണുണ്ടായത്. അത്രമാത്രം പ്രകടമായ സാമ്യമാണ് കുറിപ്പുകളും വ്യക്തികളും തമ്മില്‍ ഉണ്ടായിരുന്നത്. ജ്യോതിഷത്തിലും ജാതകത്തിലുമൊന്നും അത്ര വിശ്വസിക്കുന്ന ആളല്ല ഞാന്‍. പക്ഷെ ഇത്രയും രസകരമായ ഈ കണ്ടെത്തലുകള്‍ നിങ്ങളുമായി ഷെയര്‍ ചെയ്തില്ലെങ്കില്‍ അതെങ്ങനെ ശരിയാവും?
ഗ്രഹനില ഗണിച്ചു വിവരങ്ങള്‍ കണ്ടെത്തിയത്: ജ്യോതിഷി ശാന്ത വിജയ്