ദേശാന്തരത്തില്‍ ശ്രീനി ശശി
അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.
undefined
പ്രവാസജീവിതത്തിലെ രണ്ടാമത്തെ വര്‍ഷം. പല പല നാടുകളില്‍ നിന്നും വന്ന പല മതത്തില്‍ പെട്ട ആളുകളുമായുള്ള ആദ്യ സഹവാസം. ഒരു കുടുംബം പോലെ.. അതായിരുന്നു പ്രവാസം.
ഒരു വെള്ളിയാഴ്ച റൂമിലെ എല്ലാവരും അവരവരുടേതായ തിരക്കുകളില്‍ മുഴുകി ഇരിക്കുകയായിരുന്നു. റൂമിലെ 'ഇക്ക', അല്‍പം തുറന്നു പറയട്ടെ, സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ഏതോ വീഡിയോ ക്ലിപ്പ് കാണുകയായിരുന്നു. കാണുന്നതിനിടയ്ക്ക് അദ്ദേഹം പുലഭ്യം പറയുന്നുമുണ്ട്. ഇത് കേട്ട് വേറെ ഒരു ചങ്ങാതി ചോദിച്ചു.
'എന്താ ഇക്ക പ്രശ്‌നം? കുറച്ചു നേരമായല്ലോ തെറി വിളി തുടങ്ങീട്ട്?'
'ഈ ഡാഷ് മക്കള്‍ക്കൊക്കെ എന്തിന്റെ കേടാണ്. കണ്ടില്ലേ ഓരോന്ന് കാട്ടിക്കൂട്ടണത്?'
'എന്താ ഇക്കാ?'
'സ്‌കൂളില്‍ പഠിക്കണ പിള്ളേര്‍ ആണെടാ. ഇവളുമാര്‍ക്കൊക്കെ അഹങ്കാരമാ.സ്‌കൂളില്‍ പോകുന്നതിന്‍ൈറ. അതോണ്ടാ ഇങ്ങനെ ഒക്കെ. ആരേം പേടിയില്ല. വീട്ടുകാരേം.. 'ഇവളെ ഒക്കെ പഠിപ്പ് നിര്‍ത്തി കെട്ടിച്ചു വിടണം. അല്ലേലും പെമ്പിള്ളേര്‍ ഒന്നും അധികം പഠിക്കേണ്ട ആവശ്യം ഇല്ല'-ഇക്ക അങ്ങ് ഉറഞ്ഞു തുള്ളുകയാണ്
അതുവരെ മിണ്ടാതിരുന്ന ഞാന്‍ പെട്ടെന്ന് ചോദിച്ചു:' അതെന്താ ഇക്കാ അങ്ങനെ പറഞ്ഞേ? പിള്ളേരെ പിന്നെ സ്‌കൂളില്‍ വിടണ്ടേ?'
'എന്തിനാ സ്‌കൂളില്‍ വിട്ടിട്ട്? ഇതേ പോലെ കാണിക്കാനോ? എല്ലാത്തിനേം പിടിച്ചു കെട്ടിച്ചു വിടണം. എന്റെ കൊച്ചിനെ പതിനഞ്ചു വയസ്സാകുമ്പോഴേക്കും ഞാന്‍ കെട്ടിച്ചു വിടും.
'ഒന്നോ രണ്ടോ പെണ്‍കുട്ടികള്‍ ഇങ്ങനെ പോയി എന്ന് വെച്ച് എല്ലാ കുട്ടികളെയും അങ്ങനെ കാണുന്നത് മോശമാണ് ഇക്കാ'
'നിനക്ക് അങ്ങനെ ഒക്കെ പറയാം.നമ്മടെ ഒരു ഫ്രണ്ടിന്റെ പെങ്ങളുടെ മോള്. പതിനഞ്ചു വയസ്സേ ഉള്ളു.പക്ഷെ വല്ല്യ പെണ്ണായി. ഒരുമാതിരി ബനിയന്‍ ഒക്കെ ഇട്ടു കുറെ ചെക്കന്മാരുടെ കൂടെ നടക്കുന്നു. ഞാന്‍ അതെ പോലെ തന്നെ അവനോടു പറഞ്ഞു.പഠിപ്പ് നിര്‍ത്തി പിറ്റേ ആഴ്ച അവളുടെ കല്യാണം നടത്തി...'
'പതിനഞ്ചു വയസ്സിലോ? ആ കൊച്ചിന്റെ ജീവിതം കൂടി നശിപ്പിച്ചു അല്ലെ?'
'ഇപ്പൊ അവള്‍ സുഖമായി ജീവിക്കുന്നു. അല്ലേലും ഈ പെമ്പിള്ളേര്‍ എന്തിനാ പഠിക്കുന്നത്? എന്തായാലും കല്യാണം കഴിച്ചു വിടാന്‍ ഉള്ളതാണ്. എത്രയും വേഗം നടത്തി അയക്കണം. അല്ലാതെ പടിപ്പിക്കാനോക്കെ നോക്കിയാല്‍ ഇതേ പോലെ മൊബൈലില്‍ ഒക്കെ കാണേണ്ടതായി വരും. മ്മടെ കുട്ടീനെ എത്രയും വേഗം കെട്ടിച്ചു വിടും...'
'ഇക്കയുടെ മോളെ എപ്പോ വേണെമെങ്കിലും ഇക്കാക്ക് കെട്ടിച്ചു വിടാം.. അതൊക്കെ ഇക്കയുടെ ഇഷ്ടമാണ്. അത്യാവശ്യ വിദ്യാഭ്യാസം എങ്കിലും ആ കൊച്ചിന് കൊടുക്കുകയെങ്കിലും ചെയ്യ് ഇക്ക..'- എന്ന് പറഞ്ഞു ഞാന്‍ നിര്‍ത്തി..
പിന്നെ ഇക്കയോട് ഞാന്‍ എന്ത് പറഞ്ഞിട്ടും കാര്യമില്ലായിരുന്നു. എത്ര പറഞ്ഞിട്ടും ആള്‍ സമ്മതിക്കുകയും ഇല്ല. ആ കുട്ടിയുടെ യോഗം എന്ന് കരുതി ഞാന്‍ പിന്നെ ഒന്നും മിണ്ടിയില്ല. വിവാഹത്തെക്കാളും അത്യാവശ്യം വിദ്യാഭ്യാസം ആണെന്ന് ആളെ പറഞ്ഞു മനസ്സിലാക്കിക്കാന്‍ പറ്റിയില്ലല്ലോ എന്നോര്‍ത്തപ്പോള്‍ എന്തോ പോലെ തോന്നി. ഇങ്ങനെ മറ്റുള്ളവരോട് സംസാരിച്ചു തോല്‍ക്കുമ്പോള്‍, അതൊരു നല്ല കാര്യത്തിനു വേണ്ടി ആയിട്ടും, ഞാന്‍ പിന്നെ അത് വിട്ടുകളഞ്ഞു.
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഞാന്‍ ഡ്യൂട്ടി കഴിഞ്ഞു റൂമിലെത്തിയപ്പോള്‍ ഇക്കയും വേറെ ഒരു സുഹൃത്തും ഉണ്ടായിരുന്നു അവിടെ. ഇക്ക കലപിലാന്നു സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. കയ്യില്‍ ഒരു മൊബൈലും ഉണ്ടായിരുന്നു. എന്തോ ഒരു തമാശ വഴക്ക് പോലെ.
ഞാന്‍ ചോദിച്ചു: 'എന്താ ഇക്ക ഇന്നത്തെ പ്രശനം?'
'ഞാന്‍ ഇവനോട് ഈ മെസേജ് എങ്ങനെയാ എഴുതുന്നത് എന്ന് ചോദിച്ചിട്ട് പറഞ്ഞു തരണില്ല ഡാ'
ഞാന്‍ കൂട്ടുകാരനോട് ചോദിച്ചു: 'എന്തെടാ നീ ഇക്കാക്ക് സ്‌പെല്ലിംഗ് പറഞ്ഞു കൊടുക്കാതെ?'
'അങ്ങേര്‍ക്ക് വല്ല്യ ജാഡ ആണെടാ. നമ്മ പറഞ്ഞു കൊടുത്താല്‍ അപ്പൊ പറയും എനിക്കറിയാമായിരുന്നു. പിന്നെ ചുമ്മാ ചോദിച്ചൂന്നെ ഉള്ളു എന്ന്. അങ്ങനെ അറിയാവുന്ന ആളാണേല്‍ അങ്ങ് തനിയെ എഴുതിക്കോട്ടെ...'
ഇത് കേട്ടപ്പോള്‍ ഇക്ക ഇടയില്‍ കയറി പറഞ്ഞു.
'അവന്‍ ഡിഗ്രി വരെ പഠിച്ചതല്ലേ... അതുകൊണ്ടാ അവനോടു ചോദിച്ചേ. നമ്മള് എഴാം ക്ലാസ്സു വരെ പഠിച്ചിട്ടുള്ളൂ. വിദ്യാഭ്യാസമൊന്നും ഇല്ലാത്ത ആളാണ്.അപ്പോ പഠിച്ചവര്‍ അല്ലെ പറഞ്ഞു തരേണ്ടത്?'
ഇക്ക അങ്ങനെ അവനെ പറഞ്ഞു വെറുപ്പിക്കുകയാണ്. ഞാന്‍ ഈ സംസാരം കേട്ട് കുറച്ചു നേരം മിണ്ടാതെ ഇരുന്നു. പെട്ടെന്ന് ഞാന്‍ ഇക്കയോടായി പറഞ്ഞു...
'ഇക്കാ ഇക്കയുടെ ഈ അവസ്ഥ ഭാവിയില്‍ ഇക്കയുടെ മക്കള്‍ക്ക് ഉണ്ടാകാതെ ഇരിക്കട്ടെ. പ്രത്യേകിച്ച് പെണ്‍കുട്ടിക്ക്...'
'ഏതു അവസ്ഥ?'
'ഇപ്പോ കണ്ടില്ലേ? ഈ ഒരു കുഞ്ഞു മെസ്സേജ് എഴുതാന്‍ വേണ്ടി വേറെ ഒരാളുടെ സഹായം വേണ്ടി വന്നു.. എന്നിട്ട് ഇക്കാക്ക് അത് കിട്ടിയോ? അതും ഇല്ല... നാണം കെട്ടു എന്നല്ലാതെ വേറെ ഗുണം ഒന്നും ഉണ്ടായില്ല. ഭാവിയില്‍ അവള്‍ക്കും ഇതേപോലെ എന്തേലും എഴുതേണ്ട അവസ്ഥ വരുമ്പോ ഇതേപോലെ വേറെ ഒരാളോട് ചോദിക്കേണ്ടി വരരുത് ഇക്ക. അത് വളരെ മോശമാണ്. എന്തെങ്കിലും വായിച്ചു മനസ്സിലാക്കാനോ എഴുതാനോ മറ്റൊരാളുടെ സഹായം തേടുന്നത്, അതും സ്‌കൂളുകളും മറ്റും ഇത്ര അധികം ഉള്ള ഈ കാലത്ത്....'
'നീ ആ പറഞ്ഞത് കാര്യമാ'
'ഞാന്‍ അന്ന് പറഞ്ഞതും കാര്യമാ ഇക്കാ. ഇക്കാക്ക് അന്ന് മനസ്സിലായില്ല. അന്ന് ഇക്ക എന്തൊക്കെയോ പറഞ്ഞു.ഇക്കാ, ഇക്കയുടെ കുഞ്ഞോളേ അത്യാവശ്യം ഡിഗ്രി വരെ എങ്കിലും പഠിപ്പിക്ക് ഇക്കാ. അവര്‍ക്ക് നല്ലൊരു ജോലി ആവട്ടെ, സ്വന്തം കാലില്‍ നിക്കട്ടെ അതിനു ശേഷം എന്താണെന്നു വെച്ചാല്‍ ആയിക്കോ. ഒന്നും പറ്റിയില്ലെങ്കില്‍ സ്വന്തം കുട്ടികള്‍ക്ക് എന്തെങ്കിലും പറഞ്ഞു കൊടുക്കാനുള്ള വിദ്യാഭ്യാസമെങ്കിലും കിട്ടട്ടെ. അല്ലാതെ പതിനഞ്ചു വയസ്സാകുമ്പോഴേക്കും കെട്ടിച്ചു വിടാതെ...'
പിന്നെ ഇക്ക ഒന്നും പറഞ്ഞില്ല.
ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!
അത്തറിന്റെ മണമുള്ള പുരാതന ഹജ്ജ് പാത
ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍
കാനഡയിലെ കാട്ടുതീയില്‍നിന്ന് നാം പഠിക്കേണ്ട പാഠങ്ങള്‍
പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!
മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍ അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു
ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!
ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!
കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?
രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?
ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!
ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക് സ്വന്തം നാടുതൊടാന്‍!
ജിദ്ദയിലേക്കുള്ള കാറില്‍ ആ ബംഗാളിക്ക് സംഭവിച്ചത്
ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!
വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!
ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം
ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!
അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!
മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!
ആകാശത്തിനും ഭൂമിയ്ക്കുമിടയിലെ അരവയര്‍ ജീവിതം
ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!
ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?
റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!
ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി
ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!
ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!
അമേരിക്കയില്‍ ഒരു ഡ്രൈവിംഗ് പഠനം!
ദുബായില്‍ എന്റെ ഡ്രൈവിംഗ് ലൈസന്‍സ് പരീക്ഷണങ്ങള്‍
സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!
എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?
പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!
പ്രവാസിയുടെ മുറി; നാട്ടിലും ഗള്‍ഫിലും!
ബീരാക്കയോട് ഞാനെങ്ങനെ ഇനി മാപ്പു പറയും?
ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം
ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും ആപ്പിള്‍ പച്ചടിയും
പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!
അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!
ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?
മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!
പൊള്ളുന്ന ചൂടില്‍, ആഡംബര കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍
കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍ ആര്‍ക്കാണ് സഹിക്കുക?
സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?
'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല, പ്രതീക്ഷയും സ്വപ്‌നവുമാണ്!'
ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!
മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !
ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!
പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല
നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍
പ്രവാസികളുടെ കണ്ണീര് വീണ ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും
വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!
ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത് മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു
ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?
സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!
സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...
പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത്
ആര്‍ക്കു മറക്കാനാവും ഇതുപോലൊരു രാത്രി!
എല്ലാ ആണുങ്ങളെയും ഒരേ കണ്ണില്‍ കാണരുത്
നിധിപോലെ ഒരു പ്രവാസി സൂക്ഷിക്കുന്ന ആ കത്ത്!
ദുബായില്‍ എത്ര മാധവേട്ടന്‍മാര്‍ ഉണ്ടാവും?
ആ കത്തിന് മറുപടി കിട്ടുംവരെ ഒരു പ്രവാസി എങ്ങനെ ഉറങ്ങും?
മരിക്കുംമുമ്പ് എനിക്കൊന്ന് ഇന്ത്യ കാണണം, കഴിയുമോ ബേട്ടാ...!
സിറിയയിലെ അബൂസാലയുടെ വീട്ടില്‍ ഇനി ബാക്കിയുള്ളത്!
ആ പാക്കിസ്താനിയും വിയറ്റ്‌നാംകാരും ഇല്ലെങ്കില്‍ പട്ടിണി കിടന്നുചത്തേനെ!