പ്രവാസം മിക്കവര്‍ക്കും ഇങ്ങനെ തന്നെയാവും!

By Sahad Bnu Abdulla  |  First Published May 25, 2018, 8:34 PM IST
  • ദേശാന്തരത്തില്‍ സഹദ് ബ്‌നു അബ്ദുല്ല

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

Latest Videos

undefined

പ്രവാസമെന്നത് അനുഭവിച്ചറിയേണ്ട ഒരു അനുഭൂതി തന്നെയാണ്. പ്രതേകിച്ചു അറബ് നാടുകളില്‍. ഇവിടെ കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ മുത്തും പവിഴവും വാരിയവരുണ്ട്. ഒരായുസ്സ് മുഴുവന്‍ അദ്ധ്വാനിച്ചിട്ടും ജീവിതം പച്ച പിടിക്കാത്തവരുമുണ്ട്. ഞാന്‍ പ്രവാസം തുടങ്ങിയിട്ട് വളരെ കുറഞ്ഞ കാലമേ ആയിട്ടുള്ളൂ, എങ്കിലും എണ്ണിയാലൊടുങ്ങാത്ത ദുരനുഭവങ്ങളുടെ തീച്ചൂളകള്‍ എന്നെ പൊള്ളിച്ചിട്ടുണ്ട്. പക്വത കൈവരിക്കും മുമ്പേ പ്രവാസത്തിലേക്ക് പറിച്ചു നടുന്ന ഒരു അവസ്ഥ മലബാര്‍ മേഖലയില്‍ സര്‍വ്വസാധാരണമാണല്ലോ.

അതുപോലെ വിധി എന്റെ ജീവിതത്തിലും പ്രവാസത്തിന്റെ വിത്ത് നട്ടു. പ്രിയപ്പെട്ടവരെയും നാടും വീടുമൊക്കെ വിട്ട്  വൈവിധ്യങ്ങളുടെ മറ്റൊരു നാട്ടിലേക്ക്.

ഏതൊരാളെപ്പോലെയും തുടക്കത്തിലെ ബുദ്ധിമുട്ടുകള്‍ എന്നെയും തളര്‍ത്തി. കൂടാതെ 18-20 മണിക്കൂര്‍ ജോലി, അതും എന്നോട് പറഞ്ഞ ജോലിയല്ല. ശമ്പളമില്ല, നേരത്തിന് ഭക്ഷണം കഴിക്കാനോ അലക്കാനോ കുളിക്കാനോ ഒന്നിനും സമയം അനുവദിക്കാത്ത തനി കാട്ടാളത്തം.  മൂന്നു നാലു മാസം പിടിച്ചു നിന്നു. അതിനിടയിലെല്ലാം നാട്ടിലേക്ക് തിരിച്ചയക്കാന്‍ ഞാന്‍ പറയുന്നുണ്ട്. അവരത് കേള്‍ക്കാത്ത മട്ടും. മണിക്കൂറുകളോളം നിന്നുകൊണ്ട് ജോലി ചെയ്യുന്നതിനാല്‍ കാലിനും നട്ടെല്ലിനും വേദന വന്നുതുടങ്ങിയിരുന്നു .ഇഖാമയോ മെഡിക്കല്‍ കാര്‍ഡോ അവര്‍ എനിക്ക് തന്നിരുന്നില്ല. അതിനാല്‍ തന്നെ ഹോസ്പിറ്റലില്‍ പോകാനോ വെളിയിലിറങ്ങാനോ എനിക്കനുമതിയില്ലായിരുന്നു. ഞാന്‍ നിയമ നടപടികളുമായി മുന്നോട്ട് പോയെങ്കിലും അതെവിടെയും ചെന്നവസാനിച്ചില്ല. 

അങ്ങനെ ഒളിച്ചോടി പണിയെടുക്കാനുള്ള ഒരു തീരുമാനത്തിലെത്തി ഞാന്‍. ഒരു കൂട്ടുകാരനെ വിളിച്ചു ജോലിയും തരപ്പെടുത്തി. നല്ല രീതിയില്‍ ആ ജോലിയുമായി മുന്നോട്ടു പോകുമ്പോഴാണ് സൗദിയില്‍ ആദ്യമായി നിതാഖാത് (സ്വദേശിവല്‍ക്കരണം) നടപ്പിലാക്കുന്നത്. അങ്ങനെ ആ ജോലിയും പോയി. 

പിന്നീട് ഞാന്‍ ബന്ധപ്പെട്ടത് എന്റെ അയല്‍വാസിയും ഉപ്പയുടെ സുഹൃത്തുമായ ഒരാളെയാണ്. വിളിച്ചയുടനെ അയാള്‍ പറഞ്ഞത് ജോലിയുണ്ടെന്നും പെട്ടെന്ന് വരണമെന്നുമായിരുന്നു. കൂടാതെ ജോലിചെയ്യേണ്ട സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ ചെറിയൊരു വിശദീകരണവും. അത് ഇങ്ങനെയാണ്. ചെറിയ വെള്ളടാങ്കര്‍ ഓടിക്കലാണ് ജോലി. തോട്ടങ്ങളിലും ആട്-മാട്-ഒട്ടകം എന്നിവയുടെ ഫാമിലേക്കും വെള്ളമെത്തിക്കണം. കുവൈറ്റ് ബോര്‍ഡറിലെ മരുഭൂമിയാണത്. ആ ഏരിയയില്‍ 16 പേര്‍ മാത്രമേയുള്ളൂ. പുറമേ നിന്നുള്ള വേറൊരാളെ കാണണമെങ്കില്‍  12 കിലോമീറ്റര്‍ താണ്ടണം. ഒരു കടയിലേക്ക് പോകണമെങ്കില്‍ 14 കിലോമീറ്റര്‍ പോകണം. സിറ്റിയിലേക്ക് 20 കിലോമീറ്ററോളം ദൂരം പോകണം. പിന്നെ പകലൊക്കെ പൊള്ളുന്ന ചൂടും..

അങ്ങനെ ഒളിച്ചോടി പണിയെടുക്കാനുള്ള ഒരു തീരുമാനത്തിലെത്തി ഞാന്‍.

അദ്ദേഹം വിശദമായി കാര്യങ്ങള്‍ പറഞ്ഞു തന്നു.  ആരെയും പേടിപ്പിക്കുന്ന കാര്യങ്ങള്‍. 

എന്തായാലും ഞാന്‍ പോകാന്‍ തീരുമാനിച്ചു. പുള്ളി പറഞ്ഞ പ്രകാരം ഞാന്‍ ഒരു സിറ്റിയില്‍ ചെന്നു പുള്ളിയെ ഫോണ്‍ ചെയ്തു. 'അര മണിക്കൂറിനുള്ളില്‍ ഒരു ടാങ്കര്‍ അവിടെയെത്തും. പാക്കിസ്ഥാനിയാണ്, അവന്റെ കൂടെ കേറിക്കോ. അവന്‍ നിന്നെ ഇവിടെയെത്തിക്കും'. 

പറഞ്ഞതു പോലെ അരമണിക്കൂറിനു മുമ്പേ അയാളെത്തി. അങ്ങനെ ഞങ്ങള്‍ എന്റെ പുതിയ മേച്ചില്‍പുറത്തേക്കുള്ള യാത്ര തുടങ്ങി. ആറേഴ് കിലോമീറ്റര്‍ റോഡുണ്ട്. പിന്നീടങ്ങോട്ട് റോഡില്ല. മണലാണ്. വണ്ടികള്‍ പോയി ഒരു പാത കാണാം. അതിലേ 13-14 കിലോ മീറ്റര്‍ യാത്ര ചെയ്തു അവിടെയെത്തി. നാട്ടുകാരനാണെങ്കിലും വര്‍ഷങ്ങള്‍ക്ക് മുമ്പേ കണ്ടതാണ് മൂപ്പരെ. പക്ഷെ, ഒരു മാറ്റവും അയാള്‍ക്കില്ല. 

പിറ്റേന്ന് അദ്ദേഹം അയാള്‍ എനിക്കുള്ള വണ്ടി കാണിച്ചു തന്നു. ജോലിയുടെ രീതിയും പറഞ്ഞു തന്നു. പതിയെ പതിയെ ഞാനവിടെ നിലയുറപ്പിച്ചു. ജോലി സുഖമുള്ളതാണ്. വണ്ടിയോടിച്ചാല്‍ മതി. ഫാമുകളിലേക്കും തോട്ടങ്ങളിലേക്കും. ആരുടെയും അടിമയല്ല, നമ്മുടെ ഇഷ്ടത്തിന് പതിയെ ചെയ്താല്‍ മതി. ആകെയൊരു പ്രശ്‌നം, തൊട്ടടുത്തു അങ്ങാടിയൊന്നുമില്ല. ചെറിയ ബേക്കറികളോ ജ്യൂസ് കടകളോ മറ്റോ വേണമെങ്കില്‍ 14 കിലോ മീറ്റര്‍ ദൂരത്തേക്ക് പോകണം. പിന്നെയൊരു പ്രശ്‌നം  വണ്ടി മണലില്‍ പുതയുന്നതാണ്. അത് സാധാരണമാണ്. റോഡില്ലല്ലോ! വേറെയും വണ്ടിക്കാരുണ്ട്,പരസ്പര സഹായമാണ് ആകെ ആശ്രയം. 

അവിടെ ഞാനടക്കം മൂന്ന് മലയാളികളെയുള്ളൂ. പിന്നെയുള്ളത് ഉത്തരേന്ത്യക്കാരും പാക്കിസ്ഥാനികളുമാണ്. എല്ലാവരും സൗഹാര്‍ദ്ദപരമായിട്ടാണ് കഴിയുന്നത്. 
ആഴ്ചയിലൊരിക്കല്‍ വെള്ളിയാഴ്ച്ച പള്ളിയിലേക്ക് പോകുന്നത് ഒരു രസമാണ്. 14 കിലോ മീറ്റര്‍ അപ്പുറത്താണ് പള്ളിയും കടകളുമെല്ലാം. ഈ 16 പേരും കൂടി മൂന്നാല് ടാങ്കറുകളിലായി അള്ളിപ്പിടിച്ചു പോകും. വെള്ളിയാഴ്ചയാണ് എല്ലാവരും സാധനങ്ങള്‍ വാങ്ങുന്നതും മുടിവെട്ടുന്നതുമെല്ലാം. ഒരാഴ്ചത്തേക്കുള്ള സാധനങ്ങള്‍ ഒരുമിച്ചു വാങ്ങും. പിന്നെ അടുത്ത വെള്ളിയാഴ്ചയേ സാധനം വാങ്ങാനൊക്കൂ... ഇതാണ് രീതി. 

ജോലിയുമായി സുഖമായി മുന്നോട്ടു പോകുമ്പോഴാണ് സൗദി സുരക്ഷാ വകുപ്പിന്റെ ചെക്കിംഗ്. അനധികൃതമായി ജോലി ചെയ്യുന്ന ചിലരുണ്ടായിരുന്നു ഞങ്ങളുടെ കൂട്ടത്തില്‍. അവരെയെല്ലാം പിടിച്ചുകൊണ്ടുപോയി. എന്റെ കൈയിലും രേഖകള്‍ ഉണ്ടായിരുന്നില്ല. പക്ഷെ, ചെക്കിംഗിന് പോലീസ് വന്ന സമയത്തു ഞാനവിടെ ഇല്ലായിരുന്നു. അതിനാല്‍ എന്നെ പിടിച്ചില്ല. എങ്കിലും കൂടുതല്‍ കാലം അവിടെ നില്‍ക്കാന്‍ എനിക്കായില്ല. അവിടെ നിന്നും പോകേണ്ടി വന്നു. 

അന്ന് ഒരു തീരുമാനമെടുത്തു. ഇനിമേലില്‍ ഗള്‍ഫിലേക്കില്ല എന്ന്.

പിന്നീട് പലയിടങ്ങളിലും അലഞ്ഞു നടന്നു അവസാനം പഴയ മുതലാളിയുടെ കീഴില്‍ തന്നെ എത്തിച്ചേര്‍ന്നു. പണി പഴയതു തന്നെ. 17-18 മണിക്കൂര്‍ ജോലി. നാട്ടിലേക്ക് വിടണമെന്ന എന്റെ ആവശ്യം അയാള്‍ ചെവി കൊണ്ടില്ല. ആദ്യമൊക്കെ എതിര്‍ത്തിരുന്ന അയാള്‍ പിന്നീട് സൗമ്യനായി. പണം കൊടുത്താല്‍ വിടാമെന്നായി. പണമില്ലെന്ന് പറഞ്ഞപ്പോള്‍ വിടില്ല എന്നായി. അവസാനം പണം കിട്ടില്ല എന്നറിഞ്ഞിട്ടാണോ എന്തോ അയാളെന്നെ നാട്ടിലേക്ക് കയറ്റിവിട്ടു. 

അന്ന് ഒരു തീരുമാനമെടുത്തു. ഇനിമേലില്‍ ഗള്‍ഫിലേക്കില്ല എന്ന്.

അങ്ങനെ നാട്ടില്‍ മണല്‍ വാരലും മറ്റുമായി  മുന്നോട്ടു പോകുമ്പോഴാണ് ഒരു ബന്ധുവഴി വീണ്ടും ഒരു വിസ കിട്ടുന്നത്. മണല്‍ മാഫിയ എന്ന പേരില്‍ പോലീസുകാരുടെ വേട്ടയാടലും നാട്ടിലെ പോക്രിത്തരങ്ങളും കാരണം നാട്ടിലെ ചുറ്റുപാട് മോശമായതിനാല്‍ ആ വിസ എനിക്ക് സ്വീകരിക്കേണ്ടി വന്നു. സുഖമുള്ള ജോലി തരക്കേടില്ലാത്ത ശമ്പളം. ഡ്രൈവര്‍ ജോലിയായതിനാല്‍ സൗദിയുടെ പലഭാഗങ്ങളിലും ചെന്നെത്താറുണ്ട്. എങ്കിലും തോട്ടങ്ങളും ചെറിയ ടാങ്കര്‍ ലോറികളുമൊക്കെ കാണുമ്പോള്‍ എന്നെത്തന്നെ ഓര്‍മ്മവരും.

പ്രവാസം ചിലരെ സമ്പന്നരാക്കും, ചിലരെ മരണത്തിലേക്കെത്തിക്കും. വേറെ ചിലരെ ഇപ്പോഴത്തെ സാഹചര്യം പോലെ തന്നേ നയിക്കും. ദരിദ്രനും പണക്കാരനുമാക്കാതെ.  നമ്മളിലധികവും അങ്ങനെത്തന്നെയാവും. അല്ലേ...

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?​

'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല,  പ്രതീക്ഷയും സ്വപ്‌നവുമാണ്!'

ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!

മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !

ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!

മരുഭൂമിയിലെ മൂന്നാര്‍!

പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല

നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍

പ്രവാസികളുടെ കണ്ണീര് വീണ  ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും

വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!

ഇസ്തംബൂളിലെ കേരള സാരി!

ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത്  മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു

ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?

സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!

നവാസിക്കയുടെ മകന്‍!

സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...

പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത്

വാഴ്ത്തണം ഈ സൗദി പൗരനെ!

ആര്‍ക്കു മറക്കാനാവും ഇതുപോലൊരു രാത്രി!

എല്ലാ ആണുങ്ങളെയും  ഒരേ കണ്ണില്‍ കാണരുത്

നിധിപോലെ  ഒരു പ്രവാസി സൂക്ഷിക്കുന്ന ആ കത്ത്!

ദുബായില്‍ എത്ര മാധവേട്ടന്‍മാര്‍ ഉണ്ടാവും?

പ്രവാസിയുടെ ഗൃഹാതുരത!

ആ കത്തിന് മറുപടി കിട്ടുംവരെ  ഒരു പ്രവാസി എങ്ങനെ ഉറങ്ങും?

മരിക്കുംമുമ്പ് എനിക്കൊന്ന് ഇന്ത്യ കാണണം, കഴിയുമോ ബേട്ടാ...!

സൗദിയിലെ ആ നല്ല മനുഷ്യര്‍!

സിറിയയിലെ അബൂസാലയുടെ വീട്ടില്‍ ഇനി ബാക്കിയുള്ളത്!

ആ പാക്കിസ്താനിയും വിയറ്റ്‌നാംകാരും ഇല്ലെങ്കില്‍ പട്ടിണി കിടന്നുചത്തേനെ!

പെമ്പിള്ളേരെ പഠിപ്പിക്കേണ്ടെന്ന് വാശിപിടിച്ച ഇക്ക ഇനിയങ്ങനെ പറയില്ല!

മലയാളി വായിക്കാത്ത  മറ്റൊരു ആടുജീവിതം!

മരുഭൂമിയിലെ ആ നന്‍മമരങ്ങള്‍!

കാശുണ്ടെങ്കിലേ കൂട്ടുള്ളൂ!

ആ കാറും ആത്മഹത്യകളും തമ്മില്‍ എന്താണ് ബന്ധം?

അബൂദാബിയിലെ തടവറ!

പിന്നെയവര്‍ മലയാളമേ മറന്നു!

'ഉമ്മ കല്യാണം കഴിക്കാതെ  എനിക്കൊരു വിവാഹം വേണ്ട'

'ഞാന്‍ മരിച്ചാല്‍ നീയെന്ത് ചെയ്യും?'

പ്രവാസിയുടെ ബസ്!

ഒരു വേലി പോലുമില്ല,  ലോകത്തെ ഏറ്റവും  നീളം കൂടിയ ഈ രാജ്യാതിര്‍ത്തിക്ക്!

ഒമാനിലെ മാധവേട്ടന്‍

ഒറ്റയ്ക്ക് ഒരമ്മ!

പകച്ചുപോയി, ഞാനും ഡോക്ടറും!

അംഗോളയിലെ 'തേന്മാവിന്‍ കൊമ്പത്ത്'

ഉമര്‍ ഇപ്പോഴും പ്രാര്‍ത്ഥനയിലാണ്!

ഒരു കാന്താരി മുളക് കൊടുത്ത പണിയേ!
 

click me!