ആ പാക്കിസ്താനിയും വിയറ്റ്‌നാംകാരും ഇല്ലെങ്കില്‍ പട്ടിണി കിടന്നുചത്തേനെ!

By മന്‍സൂര്‍ പെരിന്തല്‍മണ്ണ  |  First Published Mar 19, 2018, 10:23 PM IST
  • ദേശാന്തരത്തില്‍ മന്‍സൂര്‍ പെരിന്തല്‍മണ്ണ


അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.


നിതാഖാത്തിന് മുമ്പാണ്.  ഇവിടെ സൗദിയില്‍ നിങ്ങളുടെ വിസയിലുള്ള ജോലി തന്നെ എടുക്കണമെന്ന് വലിയ നിര്‍ബന്ധമൊന്നുമില്ല. നമ്മള്‍ പാറിപ്പറന്ന് ജോലിയെടുക്കുന്ന സമയം. ഒരു മാസത്തില്‍ തന്നെ രണ്ടോ മൂന്നോ തരം ജോലികള്‍. ഡ്രൈവിംഗ് പോലുമറിയാതെ ഹൗസ് ഡ്രൈവര്‍ വിസയിലെത്തിയതായിരുന്നു ഞാന്‍. ചിലപ്പോള്‍ ഒരു ജോലിയില്‍ ഒരു മാസം നില്‍ക്കും അല്ലെങ്കില്‍ അതിന് മുമ്പ് തന്നെ ചാടും. ഇക്കരെ നില്‍ക്കുമ്പോള്‍ അക്കര പച്ച. അപ്പോള്‍ അവിടേക്ക്. അവിടെ ചെന്നാലെ അവിടത്തെ അവസ്ഥ അറിയൂ.. അപ്പോഴേക്കും വേറെ ആരെങ്കിലും പറയും. വേറെ ഒരു ജോലിയെ പറ്റി. സത്യം പറഞ്ഞാല്‍ ജോലിയുണ്ട്. കാശില്ല. കാരണം ചിലപ്പോള്‍ ഒരു മാസം പൂര്‍ത്തിയാക്കുന്നതിന് മുമ്പായി തന്നെ ആ ജോലി വിട്ടിരിക്കും. ശമ്പളം കിട്ടിയിട്ടുണ്ടാകില്ല. ഇനി കിട്ടിയാല്‍ തന്നെ ഒരു ജോലി വിട്ട് മറ്റൊരു ജോലിയില്‍ കയറുന്നതിന്നിടയിലുള്ള ഇടവേളകളില്‍ അത് കഴിഞ്ഞിട്ടുണ്ടാകും.

Latest Videos

undefined

അങ്ങനെ ഇരിക്കുന്ന സമയത്താണ് പത്രത്തില്‍ ആ പരസ്യം കണ്ടത്. യെമനുമായി അതിര്‍ത്തി പങ്കിടുന്ന ജീസാനില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലേക്ക് ആളെ ആവശ്യമുണ്ട്. മണിക്കൂറിന് പതിനഞ്ചു റിയാല്‍. താമസം ഭക്ഷണം എല്ലാം ഫ്രീ. ഒരു ദിവസം  പത്ത് മണിക്കൂര്‍ പണിയെടുത്താല്‍ 150 റിയാല്‍  അപ്പോള്‍ ഒരു മാസത്തില്‍ കിട്ടുന്ന തുക. മനക്കോട്ടകള്‍.. പിന്നെ ഒന്നും നോക്കിയില്ല. വെച്ചുപിടിച്ചു ജിസാനിലേക്ക്. റിയാദില്‍ നിന്ന് പതിനേഴ് മണിക്കൂര്‍ ബസ് യാത്ര. കൂടെ നാട്ടുകാരായ മൂന്ന്  കൂട്ടുകാരും പിന്നെ മണ്ണാര്‍ക്കാട്ടുകാരന്‍ ഒരു സലീംക്കയും.

അങ്ങനെ അവിടെ എത്തി. ഒരു മരുഭൂമിക്ക് ഉള്ളിലാണ് സൈറ്റ്. ഗവണ്‍മെന്റ് വക പട്ടാളക്കാര്‍ക്കാണെന്ന് തോന്നുന്നു നൂറ് കണക്കിന് വില്ലകളുടെ നിര്‍മ്മാണം.. കമ്പനിയില്‍ നിന്നും സബ് കോണ്‍ട്രാക്റ്റ് എടുത്ത കോട്ടക്കല്‍ക്കാരന്‍ ഒരു അഷ്‌റഫിന്റെ കീഴില്‍ ഞങ്ങള്‍ ജോലി തുടങ്ങി. തേപ്പ് പണിയായിരുന്നു ഞങ്ങള്‍ക്ക് കിട്ടിയത്. (ന്യൂജന്‍ തേപ്പ് അല്ല ഇത് വേറെ തേപ്പ്).. അതിന് അണക്ക് തേപ്പ് പണി അറിയോന്ന്  ആരും ചോദിക്കണ്ട...

അങ്ങനെ മാസാവസാനം കയ്യില്‍ വരാന്‍ പോകുന്ന കനത്ത ശമ്പളത്തിന്റെ കാര്യവും ഓര്‍ത്ത് ഞങ്ങള്‍ ആ പൊരിവെയിലത്ത് കഷ്ടപ്പെട്ട് പണി തുടര്‍ന്നു. മാസം അവസാനം ശമ്പളം കിട്ടാന്‍ ഒരു വഴിയുമില്ല. നാളെ മറ്റന്നാള് എന്ന് പറഞ്ഞ് മൂപ്പര് കളിപ്പിക്കുന്നു. അവസാനം നാളെ എന്തായാലും തരാമെന്ന് പറഞ്ഞ ദിവസം രാവിലെ അഷ്‌റഫിനെ കാണാനില്ല.. തേപ്പ് പണിയെടുത്ത ഞങ്ങളെ നൈസായിട്ട് തേച്ചിട്ട് മൂപ്പര് മുങ്ങി..

കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ ശമ്പളം മൂപ്പര് വാങ്ങിയിരിക്കുന്നു. എന്തും ചെയ്യും എന്ന് ഒരു പിടിയുമില്ല. കയ്യിലുള്ള പണം ഒക്കെ കഴിഞ്ഞിരിക്കുന്നു. ഭക്ഷണ സാധനങ്ങളൊക്കെ ഓരോന്ന് കഴിഞ്ഞ് കൊണ്ടിരുന്നു. ആയ കാലത്ത് ആര്‍ഭാടമായി കഴിച്ചിരുന്നതാ. ഒരു ദിവസം മുന്നോ നാലോ കോഴിയൊക്കെ വാങ്ങി കറിയുണ്ടാക്കി കഴിച്ചിരുന്നു ഞങ്ങള്‍ അഞ്ചു പേര്‍. ക്യാംപിനുള്ളിലെ പാകിസ്താനിയുടെ ബഖാലയില്‍ നിന്നായിരുന്നു പറ്റ്. കാശ് കുറെ കൊടുക്കാനായിരിക്കുന്നു. ഇങ്ങനെ പോയാല്‍ ഈ പറ്റ് ഒരു പറ്റിക്കല്‍ ആകുമോ എന്ന് പേടിച്ച് കടക്കാരന് ഒരു പേടി.

അതിന്നിടയില്‍ ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന പഴഞ്ചൊല്ല് ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചു.അന്ന് ഒരു ദിവസം ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് കളിയുണ്ടായി. കളിയില്‍ ഇന്ത്യ ജയിച്ചത് കണ്ട എന്റെ മുഖത്ത് ചെറിയ ,ഒരു ചിരി വന്നു. കഷ്ടകാലത്തിന് അതാ കടക്കാരന്‍ പാകിസ്താനി കണ്ടു.അതോട് കൂടി സാധനങ്ങള്‍ കടം തരലും നിന്നു. തടിയും നീളവും ഉണ്ട് എന്നേ ഒള്ളൂ. പക്ഷെ വിവരം തൊട്ടു തീണ്ടിയിട്ടില്ല ഈ പഹയന്‍മാര്‍ക്ക്...

വല്ലാത്തൊരു അവസ്ഥ. അന്തം വിട്ടു കുന്തം മുണുങ്ങിയ പോലെയായി. ഇവിടെ നിന്ന് റിയാദിലേക്ക് എത്തണമെങ്കിലും വേണം ഒരു സംഖ്യ. ക്യാംപിലാണെങ്കില്‍ മലയാളികളായിട്ട് ഞങ്ങള്‍ മാത്രം. ആരോടു ചോദിക്കും.. നമ്മടെ മണ്ണാര്‍ക്കാട്ടുകാരന്‍ സലീംക്കയുടെ കാര്യമായിരുന്നു വലിയ കഷ്ടം. മൂപ്പരെ വീട്ടിലുണ്ടാക്കുന്ന ചോറ് തികയാഞ്ഞിട്ട് വീട്ടുകാര്‍ വിസയെടുത്ത് പറഞ്ഞയച്ചതാണ് എന്ന് പോലും തോന്നിയിട്ടുണ്ട്. അമ്മാതിരി തീറ്റയാണ്. രാവിലെ ഞങ്ങളെല്ലാം എണീക്കുന്നതിന് മുമ്പുതന്നെ ബാക്കിയുള്ള ചോറും കറിയുമൊക്കെ മൂപ്പര് അടിച്ച് മാറ്റിയിട്ടുണ്ടാകും.

ഭക്ഷണത്തിന് ഇനിയെന്ത് എന്ന ഞങ്ങളുടെ അന്വേഷണം ക്യാംപിന്റെ ഒരു ഭാഗത്ത് വിയറ്റ്‌നാമുകാര്‍ നട്ട് വളര്‍ത്തുന്ന ചീരയില്‍ എത്തിപ്പെട്ടു. രാത്രി എല്ലാവരും ഉറങ്ങിക്കഴിഞ്ഞാല്‍ പോയി നുളളിക്കൊണ്ടുവന്ന് കറിവെക്കും. കുബ്ബൂസും ചീരയും. അന്ന് അതും നല്ല രുചിയായിരുന്നു.

ഒരു ദിവസം എന്നെ വിയറ്റ്‌നാമുകാര്‍ തൊണ്ടിമുതലോടെ പിടിച്ചു.. ലോകപോലീസായ അമേരിക്കയുടെ മുന്നില്‍ പോലും അടിപതറാതെ പിടിച്ചു നിന്നവരാണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്.. ഞാന്‍ ആകെ പേടിച്ചു വിറച്ചു. അവര്‍ എന്തൊക്കെയോ പറഞ്ഞു. എനിക്കൊന്നും മനസ്സിലായില്ല... ഞാന്‍ പറഞ്ഞത് അവര്‍ക്കും. എന്തായാലും ആ സംഭവത്തോട് കൂടി പിറ്റെ ദിവസം മുതല്‍ പാവം വിയറ്റ്‌നാമുകാര്‍ ചീര ഞങ്ങള്‍ക്കും തരാന്‍ തുടങ്ങി. കഥകളെല്ലാം അറിഞ്ഞിട്ടാണെന്ന് തോന്നുന്നു. അതോ ഇനി നമ്മുടെ ദേശീയ പുഷ്പമായ താമര തന്നെയാണ് വിയറ്റ്‌നാമിന്‍േറതും എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. അതാണോ...... ഏയ്...

ഇപ്പോള്‍ നമ്മുടെ പാകിസ്താനി കടക്കാരനും ചെറിയ ഒരു അനുകമ്പ ഞങ്ങളോട്. ചില്ലറ സാധനങ്ങളൊക്കെ തരാന്‍ തുടങ്ങി.  നാട്ടുകാരന്‍ പറ്റിച്ച ഞങ്ങള്‍ക്ക് ഇപ്പോള്‍ എവിടെയോ കിടക്കുന്ന കണ്ട പാകിസ്താനികളും വിയറ്റ്‌നാമുകാരുമൊക്കെയാണ് തുണ. ഒരു വിഷമം വരുമ്പോള്‍ ആരില്‍ നിന്നാണ് സഹായം കിട്ടുക എന്ന്  പറയാന്‍ പറ്റില്ല. 

ഇതിന്നിടയില്‍ ആരുടെയെങ്കിലുമൊക്കെ ഫോണില്‍ നിന്ന് (കാര്‍ഡ് കടക്കാരന്‍ കടം തരില്ല) നാട്ടിലേക്ക് വിളിക്കുമ്പോഴാണ് രസം. പതിവ് പരാതികളും പരിഭവങ്ങളും. നമ്മുടെ അവസ്ഥ അവരെ അറിയിച്ചിട്ടില്ലല്ലോ. നമ്മുടെ സലീംക്കയുടെ കാര്യമായിരുന്നു കഷ്ടം.ജീവിതം ഒരു ആഘോഷമായി കൊണ്ടു നടന്നിരുന്നതാ മൂപ്പര്. എപ്പോഴും കളിയും ചിരിയും ആയിരുന്നു. പക്ഷെ ഇപ്പോള്‍ ആകെ മാറി.ഇന്നലെയാണ് പറഞ്ഞത്. സ്‌കൂള്‍ തുറക്കാനായി. നാലു കുട്ടികള്‍ സ്‌കൂളില്‍ പോകുന്നുണ്ട്.. ഒരു സംഖ്യ വേണം. എന്ത് ചെയ്യും.

എനിക്കും ഒരു പാട് സങ്കടമുണ്ടാക്കിയ ഒരു സംഭവം ഉണ്ടായി. രാത്രി സലീംക്ക വീട്ടിലേക്ക് വിളിച്ചു. ഭാര്യ ഭയങ്കരമായി  ചൂടാകുന്നു.അല്ലെങ്കിലും നിങ്ങളെ കൊണ്ടു എന്തിന് കൊള്ളാം. എനിക്കും കുട്ടികള്‍ക്കും ഒരു കാര്യവുമില്ല നിങ്ങളെ കൊണ്ടു എന്നൊക്കെ പറഞ്ഞു കത്തിക്കയറുകയാണ്. പാവം അയാള്‍ ഒന്നും മിണ്ടാതെ എല്ലാം കേട്ടു നില്‍ക്കുന്നു.. ഇനി ഈ കാര്യങ്ങളെല്ലാം വീട്ടുകാരോട് പറഞ്ഞ് അവരെ വിഷമിപ്പിക്കണ്ട എന്ന് കരുതിയിട്ടാകും. ഇങ്ങനെയും ഉണ്ട് ചില ഭാര്യമാര്‍. എത്രയോ കാര്യങ്ങള്‍ അവര്‍ക്ക് ചെയ്ത് കൊടുത്തിട്ടുണ്ടാകും. എന്നാല്‍ ഏതെങ്കിലും ഒരു കാര്യം ചിലപ്പോള്‍ കഴിയാത്തതിന്റെ പേരില്‍ കുറച്ചു താമസിച്ചാല്‍ പോലും ഇങ്ങനെയൊക്കെ പറയുന്നു ചിലര്‍.

എന്തായാലും ആ നരകജീവിതം ഒരു മാസത്തോളം തുടര്‍ന്നു. അവസാനം ബഖാലയിലേക്ക് സാധനങ്ങള്‍ ഇറക്കാന്‍ വന്ന ഒരു മലയാളി ഡ്രൈവറെ കണ്ടുമുട്ടി. അങ്ങനെ അയാളോട് കാര്യങ്ങളെല്ലാം പറഞ്ഞു. അയാള്‍ പറഞ്ഞതിന്റെ പേരില്‍ വന്ന പ്രവാസി സംഘടന പ്രവര്‍ത്തകര്‍ ഞങ്ങളെ തേടി വരുന്നത് വരെ. 

ഇന്നും അതെല്ലാം ഓര്‍ക്കുമ്പോള്‍ ചിരിയും സങ്കടവു ഒരുമിച്ച് വരും.. ഞങ്ങളെ സഹായിച്ച ആ വിയറ്റ്‌നാമുകാര്‍ക്കും ആ പാകിസ്താനിക്കും നല്ലത് വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളെ തേച്ചിട്ട് പോയ മൊയലാളി അഷ്‌റഫിനും. ആ പഹയനൊക്കെ ഇപ്പാള്‍ ഉണ്ടോ ആവോ. അതോ ഞങ്ങളുടെ പ്രാക്ക് കാരണം വല്ല പാണ്ടി ലോറിയും കയറി തീര്‍ന്നോ?

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?​

'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല,  പ്രതീക്ഷയും സ്വപ്‌നവുമാണ്!'

ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!

മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !

ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!

മരുഭൂമിയിലെ മൂന്നാര്‍!

പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല

നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍

പ്രവാസികളുടെ കണ്ണീര് വീണ  ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും

വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!

ഇസ്തംബൂളിലെ കേരള സാരി!

ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത്  മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു

ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?

സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!

നവാസിക്കയുടെ മകന്‍!

സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...

പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത്

വാഴ്ത്തണം ഈ സൗദി പൗരനെ!

ആര്‍ക്കു മറക്കാനാവും ഇതുപോലൊരു രാത്രി!

എല്ലാ ആണുങ്ങളെയും  ഒരേ കണ്ണില്‍ കാണരുത്

നിധിപോലെ  ഒരു പ്രവാസി സൂക്ഷിക്കുന്ന ആ കത്ത്!

ദുബായില്‍ എത്ര മാധവേട്ടന്‍മാര്‍ ഉണ്ടാവും?

പ്രവാസിയുടെ ഗൃഹാതുരത!

ആ കത്തിന് മറുപടി കിട്ടുംവരെ  ഒരു പ്രവാസി എങ്ങനെ ഉറങ്ങും?

മരിക്കുംമുമ്പ് എനിക്കൊന്ന് ഇന്ത്യ കാണണം, കഴിയുമോ ബേട്ടാ...!

സൗദിയിലെ ആ നല്ല മനുഷ്യര്‍!

സിറിയയിലെ അബൂസാലയുടെ വീട്ടില്‍ ഇനി ബാക്കിയുള്ളത്!

click me!