അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്
undefined
കണ്ണില്‍ കാണുന്ന പലതിലും വാര്‍ത്തകള്‍ തിരഞ്ഞ് ചികഞ്ഞ് നടക്കലാണ് ഒരു പ്രാദേശിക പത്രപ്രവര്‍ത്തകന്റെ ലോകം. അത്തരമൊരു നടത്തത്തിലാണ് അല്‍ വത്ത്ബയിലെ കുഞ്ഞന്‍ കാര്‍ കണ്ടെത്തിയത്. അല്‍ വത്ത്ബ ജദീദിലെ മുപ്പത്തിനാലാം നമ്പര്‍ സ്ട്രീറ്റില്‍ മുരിങ്ങയും വേപ്പുമരങ്ങളും അതിരിടുന്ന റോഡിന്റെ അരികുപറ്റി നിര്‍ത്തിയിട്ടിരിക്കുന്ന കുഞ്ഞന്‍ കാര്‍ അങ്ങനെ വാര്‍ത്തയായി.
ചില അടയാളങ്ങള്‍ കാലമെത്ര കഴിഞ്ഞാലും മനസ്സില്‍ നിന്ന് മായില്ല. ഓരോ വഴിക്ക് പോയ ഓര്‍മ്മകള്‍ ഒരു കൂടപ്പിറപ്പിനെപ്പോലെ തിരിച്ചെത്താറുണ്ട് പലപ്പോഴും. ഏഴോ, എട്ടോ വയസ്സു പ്രായമാണ് അന്നെനിക്ക്. നാട്ടുകാരനും, മദ്രാസിലോ, കോയമ്പത്തൂരിലോ മറ്റോ കച്ചവടക്കാരനുമായ അബ്ദുക്കയുടെ ഒരവധിക്കാല വരവില്‍ ഒരു കാറുണ്ടായിരുന്നു. കാറെന്നാല്‍ സാധാരണ കാണുന്ന തരത്തിലുള്ളതല്ല. പരിമിതമായ അറിവു വെച്ച് ആളുകള്‍ അതിനെ കാര്‍ എന്ന് വിളിച്ചതാവണം എന്ന നിഗമനം ഇപ്പോഴെനിക്കുണ്ട്. കുട്ടികള്‍ക്ക് മാത്രമല്ല; മുതിര്‍ന്നവര്‍ക്കും അതൊരു കൗതുകക്കാഴ്ചയായിരുന്നു.
രൂപം കൊണ്ടും, ശബ്ദം കൊണ്ടും മറ്റു പലതുകൊണ്ടും വേറിട്ടതായിരുന്നു അത്. ഒരു വികൃത ജീവിയെപ്പോലെ ജനങ്ങള്‍ അതിനെ നോക്കി. തൂണേരി,മുടവന്തേരി പ്രദേശത്ത് അക്കാലത്ത് കാര്‍ സ്വന്തമായുള്ളവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു.അത് ഓടിക്കാന്‍ കൊടുവള്ളിക്കാരായ ഡ്രൈവര്‍മാരെയും ശമ്പളത്തിന് നിര്‍ത്തിയിരുന്നു. മാസങ്ങള്‍ പിന്നിട്ടിട്ടും ആളുകളുടെ കൗതുകത്തിനപ്പുറം ഒരു വാഹനത്തിന് നിര്‍വ്വഹിക്കാന്‍ കഴിയുന്ന ദൗത്യങ്ങളൊന്നും അബ്ദുക്കയുടെ കാറിനെത്തേടിയെത്തിയില്ല. കാര്‍ ചെക്കായി മുക്കിലെ ഓല മേഞ്ഞ ഷെഡിലും, തിരിപ്പില്‍ മുക്കിലെ താനി മരച്ചോട്ടിലുംമാറി മാറി വിശ്രമിച്ചു.
ആയിടക്കാണ് നാട്ടില്‍ ഒരു ആത്മഹത്യ നടന്നത്. വരാനിരിക്കുന്ന വലിയ വിപത്തുകളുടെ നാന്ദിയായിരുന്നു അത്. മൃതദേഹം പോസ്റ്റു്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് എത്തിക്കേണ്ടതുണ്ട്. അന്ന് ആംബുലന്‍സുകള്‍ സുലഭമായി കിട്ടിയിരുന്ന കാലമായിരുന്നില്ല. ഒടുവില്‍ അബ്ദുക്കയുടെ കാറിനെ ചുറ്റിപ്പറ്റിയായി നാട്ടുകാരുടെ ചര്‍ച്ച. മനസ്സില്ലാ മനസ്സോടെയാണെങ്കിലും സമ്മതം മൂളുകയല്ലാതെ അദ്ദേഹത്തിന് മുമ്പില്‍ വേറെ വഴികളില്ലായിരുന്നു. ഒരാഴ്ച കഴിഞ്ഞില്ല വീണ്ടുമൊരു ആത്മഹത്യ. ആളുകള്‍ വീണ്ടും അബ്ദുക്കയെ തേടിയെത്തി. നാടിനെയാകെ ഞെട്ടിച്ചു കൊണ്ട് പിന്നീട് ആത്മഹത്യയുടെ നാളുകളായിരുന്നു.
ഗുണനപ്പട്ടിക ചൊല്ലുമ്പോലെ ആളുകള്‍ ഒന്നിനു പുറകെ ഒന്നായി ജീവിതത്തോട് വിട പറയാന്‍ തുടങ്ങി.നാട്ടില്‍ ആത്മഹത്യ ഒരു ദൈനംദിന വ്യവഹാരമായി മാറി. അന്നന്ന് അധ്വാനിച്ച് വയറടുപ്പുകളില്‍ തീ പുകച്ചിരുന്ന പാവങ്ങളായിരുന്നു മിക്കവരും. ആരോടും പരിഭവവും പരാതിയുമില്ലാതെ അരികുപറ്റി ജീവിച്ചവര്‍. ജീവിത മുദ്ര അധികമൊന്നും പതിപ്പിക്കാതെ നടന്നു തീര്‍ത്ത ചെറിയ ജീവിതങ്ങള്‍. ജീവിതത്തിലുടനീളം അനിവാര്യമാക്കേണ്ടി വന്ന മിതത്വം അവര്‍ ഒരുതുണ്ട് കയറില്‍ അടയാളപ്പെടുത്തിക്കൊണ്ട് മരണത്തോളം നീട്ടി നിര്‍ത്തി. അപ്പോഴേക്കും അബ്ദുക്കയുടെ കാര്‍ അയാള്‍ പോലുമറിയാതെ തന്നെ ശവക്കാര്‍ എന്ന് പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയിരുന്നു.
ജീവിക്കുന്നവരില്‍ നിന്ന് അബ്ദുക്കയുടെ കാര്‍ മരിച്ചവരിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ഏതാനും മണിക്കൂര്‍ മുമ്പുവരെ നമ്മെപ്പോലെ ദൈനംദിന കാര്യങ്ങളില്‍ മുഴുകിയവരുന്നരുടെ ശരീരങ്ങള്‍ കൈയോലപ്പായകളില്‍ പൊതിഞ്ഞു കെട്ടി കാറിനകത്തേക്ക് കയറ്റി. ആഴ്ചകള്‍ കൊണ്ട് തന്നെ ആത്മഹത്യയുടെ എണ്ണം ഒരക്കം കടന്ന് രണ്ടക്കമായപ്പോള്‍ ആളുകള്‍ വീണ്ടുമൊരിക്കല്‍ കൂടി അബ്ദുക്കയെ തേടിയെത്തി. ഇത്തവണ കാര്‍ നാട്ടില്‍ നിന്ന് മാറ്റിത്തരണമെന്നായിരുന്നു ആളുകളുടെ ആവശ്യം. വിധി നിശ്ചിതമെങ്കിലും അബ്ദുക്കയുടെ കാര്‍ ആളുകളുടെ ആത്മഹത്യകള്‍ക്ക് നിമിത്തമായെന്ന് ചിലരെങ്കിലും കണക്കുകൂട്ടിക്കാണണം. അദ്ദേഹം മറുത്തൊന്നും പറഞ്ഞില്ല. പിറ്റേ ദിവസം മുതല്‍ ചെക്കായി മുക്കിലെ ഓലമേഞ്ഞ ഷെഡില്‍ കാറുണ്ടായിരുന്നില്ല. അദ്ദേഹം തന്റെ കാര്‍ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് അറിയില്ല. കൊണ്ടുവന്നിടത്ത് തന്നെ കൊണ്ട് പോയി വിറ്റിരിക്കാം. ചിലപ്പോള്‍ നഷ്ടവും പറ്റിയിരിക്കാം.
കാലമേറെ കഴിഞ്ഞിരിക്കുന്നു. അബ്ദുക്ക ഇപ്പോള്‍ എണവള്ളൂര്‍ പള്ളിക്കാട്ടില്‍ തനിക്കായി അളന്നു വെച്ച ആറടി മണ്ണിലാണ്. ഒരു കാര്യം തീര്‍ത്തു പറയാം ആത്മഹത്യയുടെ ഒഴുക്കിന് അതോടെ കുറവ് വന്നു. ആശങ്കാകുലതകള്‍ നിറച്ച പായക്കെട്ടുകള്‍ അപത്യക്ഷമായിത്തുടങ്ങി. അപ്പോഴും ആളുകളുടെ ഉള്ളിന്റെയുള്ളില്‍ ചില ചോദ്യങ്ങള്‍ ബാക്കിയായി - എന്തുകൊണ്ടായിരിക്കാം ഇത്രയധികം ആളുകള്‍ ജീവിതത്തില്‍ നിന്ന് ഒളിച്ചോടിയത്?
ഇന്നത്തെപ്പോലെ ഉപഭോഗ സംസ്‌കാരം നാടിനെ ഗ്രസിച്ചിരുന്നില്ല. ഉള്ളവരെപ്പോലെ ജീവിക്കുന്ന ഇല്ലാത്തവനും അന്ന് ഉണ്ടായിരുന്നില്ല. സമ്പന്നര്‍ പോലും ഒരു പരിധി വരെ ദരിദ്യരെപ്പോലെ കഴിഞ്ഞു കൂടിയ കാലം. അവിടെമിവിടെയും അപവാദമുണ്ടാവാമെന്നത് വിസ്മരിച്ചു കൊണ്ടല്ല ഇത് പറയുന്നത്. എന്നിട്ടും എന്തിനവര്‍ കടുംകൈ ചെയ്തു...? കാറില്‍ സഞ്ചരിക്കുകയെന്ന ബാഹ്യജീവിതത്തില്‍ ലഭ്യമാവാത്ത സ്വപ്നം മരണാനന്തരമെങ്കിലും ആര്‍ജ്ജിച്ചെടുക്കാമെന്ന് സ്വപ്നം കണ്ടിരുന്നോ അവര്‍?
കോഴിക്കോട്ടേക്കുള്ള 'കുണ്ടാത്തൂരും 'വടകരയ്ക്കുള്ള 'ബുഷ്‌റ' യുമാണ് അന്നത്തെ പ്രധാന വാഹനങ്ങള്‍. വടകരക്ക് കൊപ്ര വില്‍ക്കാനും, മൊകേരിയില്‍ പപ്പു ഡോക്ടറെക്കാണാനും കോഴിക്കോട് 'കോയേന്റ ആസൂത്രി'യിലും പോയത് അതിലാണ്. ബാക്കിയുള്ളതെല്ലാം കേവലം കാല്‍നടക്കാലങ്ങള്‍ മാത്രമായിരുന്നു.
ജോലി കഴിഞ്ഞ് മഞ്ഞും നിലാവും പെയ്തിറങ്ങുന്ന അല്‍ വത്ത്ബ മുപ്പത്തിനാലാം നമ്പര്‍ സ്ട്രീറ്റിലൂടെ സഞ്ചരിക്കുമ്പോള്‍ അങ്ങു ദൂരെ എന്റെ നാടും അതിന്റെ ഭാവപ്പകര്‍ച്ചകളും ഋതുഭേദങ്ങളും കണ്ണില്‍ പ്രതിഫലിക്കും. പെട്ടെന്ന് ഒരു നിമിഷം എന്റെ സഞ്ചാരപഥം പേരോട്ട് നിന്ന് പാറക്കടവിലേക്കുള്ള റോഡായി പരിണമിക്കും .ഖലീഫ ബിന്‍ മുഹമ്മദ് പള്ളി പുളിയുള്ളതില്‍ സ്രാമ്പിയായും, തൊട്ടടുത്തുള്ള കാസര്‍ഗോട്ടുകാരന്റെ ബക്കാല ചെക്കായി പീടികയായും മാറും. റോഡരികിലെ കുഞ്ഞന്‍ കാര്‍ അബ്ദുക്കയുടെ ശവക്കാറായി രൂപാന്തരം പ്രാപിക്കും.
അപ്പോള്‍ സ്രാമ്പിയുടെ അകത്തു നിന്ന് വരയില്‍ ഖാദര്‍ മുസ്‌ല്യാരുടെ ഖുര്‍ആന്‍ പാരായണം മുഴങ്ങും.അത്തറും ചരടും വില്ക്കുന്ന തങ്ങളുടെ ഈണത്തിലുള്ള ദിക്‌റും അകത്തളങ്ങള്‍ ഭേദിക്കുമാറുച്ചത്തില്‍ ഉയരും. അബ്ദുക്കയുടെ കാറില്‍ കയറ്റിക്കൊണ്ടുപോയ പായക്കെട്ടുകളും ഒപ്പം പഴയൊരു നിഷ്‌കളങ്കമായ കുട്ടിക്കാലപ്പേടിയുടെ ഓളങ്ങളും മനസ്സിനകത്തെവിടെയോ അലയടിക്കും. പല കാലങ്ങളില്‍ പലനാളുകളില്‍ ആരാഞ്ഞു കൊണ്ടിരിക്കുന്ന അതേ ചോദ്യങ്ങള്‍ മനസ്സില്‍ അപ്പോഴേക്കും വിരുന്നു വരും. എന്തുകൊണ്ടാണ് അന്ന് എന്റെ നാട്ടുകാരായ നിഷ്‌കളങ്കരായ ആളുകള്‍ ഒന്നിന് പിറകെ ഒന്നായി ആത്മഹത്യ ചെയ്തത്....? ഒരു പക്ഷേ, എന്നെപ്പോലെ എന്റെ തലമുറയിലെ പലരും ആ ചോദ്യം ചോദിക്കുന്നുണ്ടാവണം.
ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!
അത്തറിന്റെ മണമുള്ള പുരാതന ഹജ്ജ് പാത
ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍
കാനഡയിലെ കാട്ടുതീയില്‍നിന്ന് നാം പഠിക്കേണ്ട പാഠങ്ങള്‍
പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!
മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍ അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു
ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!
ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!
കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?
രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?
ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!
ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക് സ്വന്തം നാടുതൊടാന്‍!
ജിദ്ദയിലേക്കുള്ള കാറില്‍ ആ ബംഗാളിക്ക് സംഭവിച്ചത്
ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!
വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!
ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം
ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!
അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!
മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!
ആകാശത്തിനും ഭൂമിയ്ക്കുമിടയിലെ അരവയര്‍ ജീവിതം
ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!
ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?
റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!
ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി
ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!
ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!
അമേരിക്കയില്‍ ഒരു ഡ്രൈവിംഗ് പഠനം!
ദുബായില്‍ എന്റെ ഡ്രൈവിംഗ് ലൈസന്‍സ് പരീക്ഷണങ്ങള്‍
സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!
എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?
പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!
പ്രവാസിയുടെ മുറി; നാട്ടിലും ഗള്‍ഫിലും!
ബീരാക്കയോട് ഞാനെങ്ങനെ ഇനി മാപ്പു പറയും?
ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം
ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും ആപ്പിള്‍ പച്ചടിയും
പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!
അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!
ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?
മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!
പൊള്ളുന്ന ചൂടില്‍, ആഡംബര കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍
കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍ ആര്‍ക്കാണ് സഹിക്കുക?
സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?
'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല, പ്രതീക്ഷയും സ്വപ്‌നവുമാണ്!'
ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!
മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !
ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!
പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല
നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍
പ്രവാസികളുടെ കണ്ണീര് വീണ ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും
വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!
ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത് മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു
ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?
സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!
സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...
പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത്
ആര്‍ക്കു മറക്കാനാവും ഇതുപോലൊരു രാത്രി!
എല്ലാ ആണുങ്ങളെയും ഒരേ കണ്ണില്‍ കാണരുത്
നിധിപോലെ ഒരു പ്രവാസി സൂക്ഷിക്കുന്ന ആ കത്ത്!
ദുബായില്‍ എത്ര മാധവേട്ടന്‍മാര്‍ ഉണ്ടാവും?
ആ കത്തിന് മറുപടി കിട്ടുംവരെ ഒരു പ്രവാസി എങ്ങനെ ഉറങ്ങും?
മരിക്കുംമുമ്പ് എനിക്കൊന്ന് ഇന്ത്യ കാണണം, കഴിയുമോ ബേട്ടാ...!
സിറിയയിലെ അബൂസാലയുടെ വീട്ടില്‍ ഇനി ബാക്കിയുള്ളത്!
ആ പാക്കിസ്താനിയും വിയറ്റ്‌നാംകാരും ഇല്ലെങ്കില്‍ പട്ടിണി കിടന്നുചത്തേനെ!
പെമ്പിള്ളേരെ പഠിപ്പിക്കേണ്ടെന്ന് വാശിപിടിച്ച ഇക്ക ഇനിയങ്ങനെ പറയില്ല!
മലയാളി വായിക്കാത്ത മറ്റൊരു ആടുജീവിതം!