അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ
undefined
നാലിനും എട്ടിനും ഇടയില്‍ പ്രായമുള്ള മൂന്നുകുട്ടികള്‍ അവരുടെ മുത്തച്ഛനോടൊപ്പം പന്തുകളിക്കുകയാണ്. അരണ്ടു പിരണ്ട് ഓടുന്നതിനിടയില്‍ അവര്‍ ഇടയ്ക്കിടെ വിളിച്ചു പറഞ്ഞു, 'ഓപാ, ഇനി ഇങ്ങോട്ട്'
മറ്റു തണുപ്പുരാജ്യങ്ങളിലെപ്പോലെ ജര്‍മ്മനിയിലും വേനല്‍ക്കാലം ഒരു ഉത്സവം തന്നെയാണ്. കമ്പിളിക്കുപ്പായങ്ങളും തുകല്‍ക്കോട്ടുകളുമില്ലാതെ പുറത്തിറങ്ങാനാകുന്ന മൂന്നോ നാലോ മാസങ്ങള്‍. അവയുടെ മധുരം ഒരു മിഠായി നുണയുന്നതുപോലെ ആസ്വദിക്കുകയാണ് ആളുകള്‍, വസ്ത്രധാരണത്തിലും ദിനചര്യയിലും പരിപൂര്‍ണ്ണ സ്വാതന്ത്ര്യം പ്രഖ്യാപിച്ച്. കുട്ടികള്‍ രാത്രി വളരെ വൈകുന്നതുവരെ കളിച്ചു നടക്കുന്നു, മുതിര്‍ന്നവര്‍ സൂര്യപ്രകാശത്തിന്റെ ഓരോ അംശവും ആഗിരണം ചെയ്യാനായി പുല്‍ത്തകിടികളില്‍ മലന്നുകിടക്കുന്നു. എല്ലാവരുടെയും മുഖത്ത് പുഞ്ചിരി..
ഓപ തന്റെ പ്രായത്തെ വെല്ലുവിളിച്ചുകൊണ്ട് പന്തുതട്ടുകയാണ്.
'നില്‍സ്, ഇങ്ങോട്ടുനോക്കൂ, ഇങ്ങനെ'- ഓപ കുട്ടികളില്‍ എറ്റവും ചെറിയവനോട് പറഞ്ഞു.
സ്വര്‍ണ്ണത്തലമുടിയും വിടര്‍ന്ന നീലക്കണ്ണുകളുമുള്ള ആ കുട്ടി തന്റെ ചേട്ടന്‍മാരെ മിഴിച്ചുനോക്കിക്കൊണ്ട് മിണ്ടാതെ നിന്നു.
'അവനൊന്നുമറിയില്ല..'-മുതിര്‍ന്ന കുട്ടികള്‍ കളിയാക്കി.
'ഞാന്‍ കളിക്കുന്നില്ല'- മൂന്നുവയസ്സുകാരന്‍ തലകുലുക്കിക്കൊണ്ട് പറഞ്ഞു.
'പിണങ്ങല്ലേ, നില്‍സ്,' ഓപ ചിരിച്ചു. 'ഇങ്ങോട്ടുവരൂ, ഞാന്‍ കാണിച്ചുതരാം'
സായാഹ്നം സുഖകരമായ ഒരാലസ്യത്തോടെ ഇഴഞ്ഞുനീങ്ങുകയാണ്. ആറു മണി കഴിഞ്ഞുവെങ്കിലും വെയിലിന് ചൂട് മാറിയിട്ടില്ല. പാര്‍ക്കിന്റെ മറ്റൊരു ഭാഗത്ത് ഒരു സംഘം കുട്ടികള്‍ പൂഴിമണ്ണില്‍ കിടന്നുരുളുന്നു.
കുട്ടികളോടൊപ്പം ഓടി തളര്‍ന്നതിനാലാവാം, ഓപ, നന്ദുവിന്റെ അടുത്തായി പുല്ലില്‍ വന്നിരുന്നു.
ഊഞ്ഞാലാടുന്നവര്‍ ആഹ്ലാദത്തോടെ എന്തൊക്കെയോ വിളിച്ചുകൂവുന്നു. ഉയരത്തില്‍ കെട്ടിയുണ്ടാക്കിയ കളിവീട്ടിലേയ്ക്ക് കയറാനുള്ള കയറേണികളില്‍ പിടിച്ചു തൂങ്ങിക്കൊണ്ട് ഉച്ചത്തില്‍ എണ്ണുകയാണ് മറ്റുചിലര്‍. സന്തോഷിയ്ക്കുവാന്‍ പ്രത്യേകിച്ചൊരു കാരണം വേണോ ബാല്യത്തിന്?
ഓപയും കുട്ടികളും തങ്ങളുടെ കളി തുടര്‍ന്നു. നാണക്കാരനായ കൊച്ചു നില്‍സ് ചേട്ടന്മാരെ തള്ളി മാറ്റിക്കൊണ്ട് അവരുടെ ഇടയിലൂടെ ഓടി.
'നീ പഠിച്ചുപോയല്ലോ, നില്‍സ'-ഓപ പൊട്ടിച്ചിരിച്ചു.
അവരുടെ കളി നോക്കികൊണ്ട് പുല്‍ത്തകിടിയുടെ ഒരുഭാഗത്തിരിയ്ക്കുകയാണ്, എന്റെ അഞ്ചുവയസ്സുകാരനായ മകന്‍ നന്ദു. അവന്റെ കയ്യില്‍ ഉണങ്ങിയ ഡാന്‍ഡെലിയന്‍ പൂക്കളുടെ ഒരു കെട്ടുണ്ട്. അവന്‍ ഇടയ്ക്കിടയ്ക്ക് അതില്‍ ശക്തിയായി ഊതി വിത്തുകളെ കാറ്റില്‍ പറത്തുന്നു
.
ഈ സ്ഥലം, ഭാഷ ഒന്നും അവന് പരിചയമായിട്ടില്ല. എങ്കിലും കുട്ടികള്‍ക്ക് സഹജമായ സ്ഥിരോത്സാഹത്തോടെ അവന്‍ ഓരോ ദിവസവും പുതിയ വാക്കുകള്‍ പഠിച്ചുകൊണ്ടിരിക്കുന്നു.
'നമുക്കുപോയി ഊഞ്ഞാലാടാം'-ഞാന്‍ അവനോടുപറഞ്ഞു. 'അമ്മ ആട്ടിത്തരാം. നീ എത്ര നേരമായി ഇവടെത്തന്നെ ഇരിയ്ക്കുന്നു'.
അവന്‍ വേണ്ട എന്ന അര്‍ത്ഥത്തില്‍ തലകുലുക്കി.
ഓപ കൊച്ചുനില്‍സിനെ ചുമലിലേറ്റിക്കൊണ്ട് ഓടുകയാണ്. നന്ദു അവരെ നോക്കി എന്തോ ഓര്‍ത്തിട്ടെന്നപോലെ ചിരിച്ചു.
ഏറെ സ്‌നേഹിയ്ക്കുന്ന മുത്തച്ഛനും മുത്തശ്ശിയുമെല്ലാം അവനുമുണ്ട്. പക്ഷെ അവര്‍ ദൂരെയാണ്. ഫോണിനും കമ്പ്യൂട്ടറിനും പരിഹരിയ്ക്കാനാവാത്ത പ്രശ്‌നങ്ങള്‍ എന്നുമുണ്ടല്ലോ വിദേശവാസത്തിന്.
ഞാന്‍ നന്ദുവിന് ഊതുവാനായി ഉണങ്ങിയ ഡാന്‍ഡെലിയന്‍ പൂക്കള്‍ തിരഞ്ഞ് പുല്‍ത്തകിടിയിലൂടെ നടന്നു.പടര്‍ന്ന പച്ചപ്പിനിടയില്‍ മഞ്ഞപ്പൂക്കള്‍, ഉണങ്ങുമ്പോള്‍ അവ അപ്പൂപ്പന്‍ താടി പോലെയാകുന്നു.
കുട്ടികളോടൊപ്പം ഓടി തളര്‍ന്നതിനാലാവാം, ഓപ, നന്ദുവിന്റെ അടുത്തായി പുല്ലില്‍ വന്നിരുന്നു.
'നിനക്കു ജര്‍മന്‍ അറിയാമോ?' ഓപ ചോദിയ്ക്കുകയാണ്.
അവന്‍ തലയാട്ടി.
അധികസമയം കഴിയുന്നതിനു മുന്‍പ് നന്ദു ആഹ്ലാദത്തോടെ ആര്‍പ്പുവിളിച്ചുകൊണ്ട് നില്‍സിനോടൊപ്പം ഓടാന്‍ തുടങ്ങി.
'ഓപ, ഇങ്ങോട്ടു വരൂ'- നില്‍സിന്റെ ചേട്ടന്മാരില്‍ ഒരാള്‍ ഉറക്കെ വിളിച്ചു.
ക്ഷീണം കൊണ്ടാകാം, ഓപ അല്‍പസമയം അവിടെ തന്നെ ഇരുന്നു. കുട്ടികള്‍ വീണ്ടും വിളിച്ചു.
'നീയും വരുന്നോ കളിക്കാന്‍?' -ഓപ നന്ദുവിനോട് ചോദിച്ചു. അവന്‍ മടിച്ചുനിന്നു .
'വരൂ, കൊച്ചു മിടുക്കന്‍' ഓപ തന്റെ വെളുത്തുവിളറിയ കൈകള്‍ കൊണ്ട് അവന്റെ ഇരുണ്ട കയ്യില്‍ പിടിച്ചു വലിച്ച് കൂട്ടിക്കൊണ്ടുപോയി.
അധികസമയം കഴിയുന്നതിനു മുന്‍പ് നന്ദു ആഹ്ലാദത്തോടെ ആര്‍പ്പുവിളിച്ചുകൊണ്ട് നില്‍സിനോടൊപ്പം ഓടാന്‍ തുടങ്ങി. ഞാന്‍ ദൂരെ മാറിനിന്ന് അവരെ നോക്കി.
നിറം, ഭാഷ, വിശ്വാസം എന്നീ വൈജാത്യങ്ങളെ മറികടന്ന്, ഒരാള്‍ തന്റെ സഹജീവികളെ, അവരുടെ ചെറിയ വേദനകളെ മനസ്സിലാക്കുന്നതുകൊണ്ടു മാത്രമല്ലേ മനുഷ്യസമൂഹം നിലനിന്നുപോകുന്നത്. വൈകൃതങ്ങളും ക്രൂരതയും ചരിത്രമാകുന്നു. ഇത്തരം നിമിഷങ്ങളോ, വിസ്മരിക്കപ്പെടുന്നു.
സായാഹ്നം ഉരുകിത്തീര്‍ന്നു. സൂര്യന്‍ ഒടുവില്‍ തന്റെ തോല്‍വി സമ്മതിച്ചു.
'നാളെയും വരൂ, നമുക്ക് കളിക്കാം'-ഓപ നന്ദുവിനോട് പറഞ്ഞു.
'ശരി'- നന്ദു ഉത്സാഹത്തോടെ സമ്മതിച്ചു.
നിറയെ കായ്ച്ചുനില്ക്കുന്ന ചെറിമരങ്ങള്‍ക്കിടയിലൂടെ ഞാനും നന്ദുവും നടന്നു. അവന്‍ ഒരു നിശ്ശബ്ദഗാനത്തിന് ചുവടുവച്ചിട്ടെന്നപോലെ തുള്ളിച്ചാടുകയാണ്.
ഓപയ്ക്ക് നന്ദി!
ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!
അത്തറിന്റെ മണമുള്ള പുരാതന ഹജ്ജ് പാത
ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍
കാനഡയിലെ കാട്ടുതീയില്‍നിന്ന് നാം പഠിക്കേണ്ട പാഠങ്ങള്‍
പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!
മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍ അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു
ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!
ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!
കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?
രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?
ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!
ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക് സ്വന്തം നാടുതൊടാന്‍!
ജിദ്ദയിലേക്കുള്ള കാറില്‍ ആ ബംഗാളിക്ക് സംഭവിച്ചത്
ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!
വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!
ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം
ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!
അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!
മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!
ആകാശത്തിനും ഭൂമിയ്ക്കുമിടയിലെ അരവയര്‍ ജീവിതം
ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!
ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?
റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!
ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി
ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!
ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!
അമേരിക്കയില്‍ ഒരു ഡ്രൈവിംഗ് പഠനം!
ദുബായില്‍ എന്റെ ഡ്രൈവിംഗ് ലൈസന്‍സ് പരീക്ഷണങ്ങള്‍
സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!
എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?
പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!
പ്രവാസിയുടെ മുറി; നാട്ടിലും ഗള്‍ഫിലും!
ബീരാക്കയോട് ഞാനെങ്ങനെ ഇനി മാപ്പു പറയും?
ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം
ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും ആപ്പിള്‍ പച്ചടിയും
പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!
അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!
ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?
മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!
പൊള്ളുന്ന ചൂടില്‍, ആഡംബര കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍
കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍ ആര്‍ക്കാണ് സഹിക്കുക?
സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?
'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല, പ്രതീക്ഷയും സ്വപ്‌നവുമാണ്!'
ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!
മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !
ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!
പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല