അവൻ ചോദിക്കാൻ കാരണമുണ്ട്. സ്കൂളിൽ അവന്‍റെ കൂടെയുള്ള പെണ്കുട്ടികൾ പലരും വയറു വേദന കൊണ്ട് സിക്ക് റൂമിൽ പോകുന്നു. സാധാരണ എല്ലാം തുറന്നു പറയുന്ന അവർ, ഇവിടെ മാത്രം മൂകരാകുന്നു. എന്തു പറ്റി എന്ന ചോദ്യങ്ങൾക്ക് മറുപടി ഇല്ല.
എന്‍റെ അമ്മ മധ്യപ്രദേശിലേക്ക് ട്രാൻസ്ഫർ ആയി പോയിരുന്ന സമയത്ത് ആണ് എനിക്ക് ആദ്യമായി പീരിയഡ്സ് ഉണ്ടാകുന്നത്. അത്തവണ ലീവിന് വന്നു പോകുന്നതിന് മുൻപ് പാഡും മറ്റു ആവശ്യസാധങ്ങളും ഒക്കെ എനിക്ക് കാണിച്ചു തന്നു. ഒരു ഉൾവിളി കൊണ്ടെന്ന പോലെ ആർത്തവത്തെ പറ്റി പറഞ്ഞു തന്നിട്ട് പോയ അമ്മ. 'ഒന്നും പേടിക്കണ്ട., That's quite normal' എന്നു പറഞ്ഞു പകർന്നു നൽകിയിട്ട് പോയ ധൈര്യം.
undefined
പന്ത്രണ്ടു വയസ്സുകാരൻ അപ്രതീക്ഷിതമായി ആർത്തവത്തെ കുറിച്ചു ചോദിച്ചാൽ എന്ത് ചെയ്യും? അതൊന്നും അറിയാൻ ഉള്ള പ്രായം ആയില്ല! ആവശ്യം ഇല്ലാത്തത് ചോദിക്കരുത്!
അയ്യേ... നാണക്കേട്... മിണ്ടാതെ പോടാ!!
ഉത്തരങ്ങൾ നിരവധി. എന്‍റെ ആറാം ക്ലാസ്സുകാരൻ ചോദിച്ചപ്പോൾ എന്‍റെ മനസിൽ ഈ ഉത്തരങ്ങൾ ഒരു നിമിഷം ഒന്നു മിന്നിതെളിഞ്ഞു പോയി. എന്നാൽ, അതിനെ ഞാൻ അതിജീവിച്ചു എന്നത് ഒരു മാറ്റമാണ് എനിക്കുള്ളിൽ, ഞാൻ ജീവിക്കുന്ന എന്‍റെ സമൂഹത്തിൽ, ഉണ്ടായ മാറ്റം.
അവൻ ചോദിക്കാൻ കാരണമുണ്ട്. സ്കൂളിൽ അവന്‍റെ കൂടെയുള്ള പെണ്കുട്ടികൾ പലരും വയറു വേദന കൊണ്ട് സിക്ക് റൂമിൽ പോകുന്നു. സാധാരണ എല്ലാം തുറന്നു പറയുന്ന അവർ, ഇവിടെ മാത്രം മൂകരാകുന്നു. എന്തു പറ്റി എന്ന ചോദ്യങ്ങൾക്ക് മറുപടി ഇല്ല. അമ്മയോട് അല്ലാതെ പിന്നവൻ ആരോട് ചോദിക്കും!? അവനു മനസിലാക്കണം. എന്നാൽ, വല്ലാതെ കോംപ്ലിക്കേറ്റഡ് ആക്കാനും ആവില്ല. മനസിൽ ഒരുത്തരം എഴുതിയുണ്ടാക്കി ഞാൻ അവനോട് ഇങ്ങനെ പറഞ്ഞു തുടങ്ങി.
ജനിക്കുമ്പോൾ തന്നെ എല്ലാ പെണ്‍കുട്ടികളിലും അതുണ്ട്
"മോനെ... പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും ഒരു പ്രായത്തിൽ ശാരീരികമായ ചില മാറ്റങ്ങൾ ഉണ്ടാകും. പെണ്‍കുട്ടികളിൽ അത് ആർത്തവം, അല്ലെങ്കിൽ, ആര്‍ത്തവം (menstruation) എന്ന പ്രക്രിയയായി നടക്കുന്നു. അമ്മയിൽ നിന്നാണ് മോൻ ഉണ്ടായത്. ചെറിയ മോൻ ഉണ്ടായ സമയത്തു മോൻ കണ്ടതാണ്. അവൻ അമ്മയുടെ വയറ്റിൽ കിടക്കുന്ന സ്കാൻ റിപ്പോർട്ടുകൾ. അപ്പോൾ, കുഞ്ഞിനെ വയറിനുള്ളിൽ വഹിക്കാൻ ആയി ഗര്‍ഭപാത്രം എന്ന ഒരു അവയവം എല്ലാ സ്ത്രീകളിലും ഉണ്ട്. ജനിക്കുമ്പോൾ തന്നെ എല്ലാ പെണ്‍കുട്ടികളിലും അതുണ്ട്. എന്നാൽ, ഒരു പത്തു പന്ത്രണ്ടു വയസ്സു കഴിയുമ്പോൾ ചില മാറ്റങ്ങൾ ഉണ്ടാകും അവരിൽ... മോൻ പഠിക്കുന്നില്ലേ ഹോർമോണുകളെ പറ്റി? അതിൽ ചില ഹോർമോണുകളിൽ ചില മാറ്റങ്ങൾ വരുന്നുന്നതാണ്..."
"ഗര്‍ഭപാത്രത്തിനോട് ചേർന്നു നിൽക്കുന്ന ഓവറിയിൽ നിന്ന് ഒരു എഗ്ഗ്( അണ്ഡം) ഗര്‍ഭപാത്രത്തിൽ എത്തുന്നു. അപ്പോൾ മാത്രം ഗര്‍ഭപാത്രത്തില്‍ ഒരു കുഞ്ഞിനെ സ്വീകരിക്കാൻ സജമാകുന്നു. ആ സമയത്ത് ഒരു പുരുഷനിൽ നിന്നുള്ള ഒരു ബീജം എത്തിയാൽ അത് അണ്ഡവും ആയി ചേർന്ന് കുഞ്ഞുണ്ടാകുന്നു. അത് നടന്നില്ല എങ്കിൽ എന്ത് സംഭവിക്കും? ഭിത്തിയുടെ കട്ടി ഒക്കെ കൂട്ടി, കൂടുതൽ ബ്ലഡ് ഒക്കെ സ്വീകരിച്ചു കുഞ്ഞിനെ വെൽക്കം ചെയ്യാൻ തയ്യാറായി നിൽക്കുന്ന ഗര്‍ഭപാത്രത്തിന്‍റെ ഭിത്തികളും അവിടെ ഉള്ള ബ്ലഡ് വെസലുകളും പൊട്ടി പുറത്തേക്കു ഒഴുകുന്നു. ഇതാണ് ആർത്തവം."
"ഇത് എല്ലാ മാസവും ഒരു നിശ്ചിത സമയത്ത് ഉണ്ടാകും. ആ സമയത്ത് പെണ്‍കുട്ടികൾക്ക് വല്ലാത്ത തളർച്ച, വയറുവേദന, കാലുവേദന ഒക്കെ ഉണ്ടാകും. ആ നേരത്ത് അവരെ സ്നേഹപൂർവം ചേർത്ത് പിടിക്കുക. സുഹൃത്തായ പെണ്‍കുട്ടികള്‍ക്ക് ഈ സമയത്ത് എന്തെങ്കിലും അത്യാവശ്യങ്ങൾ വന്നാൽ നിങ്ങൾ ആണ്‍കുട്ടികൾ വേണം സഹായിക്കാൻ. ഈ വിഷയത്തെ പറ്റി 'അമ്മ പറഞ്ഞത് പോലെ അല്ലാതെ, മോശമായി ആരെങ്കിലും സംസാരിച്ചാൽ, അല്ലെങ്കിൽ തെറ്റായ വിവരങ്ങൾ പറയുന്നത് കേട്ടാൽ മോൻ പറഞ്ഞു തിരുത്തി കൊടുക്കണം. ഇത് കളിയാക്കാനോ, മറച്ചു വയ്ക്കപ്പെടാനോ ഒന്നും ഉള്ള കാര്യം അല്ല. ആർത്തവം ഉള്ള സമയത്തു പെണ്‍കുട്ടികള്‍ക്ക് ഒരല്പം തളർച്ച ഉണ്ടാകും എന്നതിൽ കവിഞ്ഞു അവരുടെ ഒരു റുട്ടീനിലും വത്യാസം ഒന്നും ഇല്ല... ഓടിച്ചാടി അവരുടെ ജോലികളും ചെയ്ത് അവര് നടന്നോളും..."
കാര്യം ഒരു വിധം വ്യക്തമായി മനസിലായതിൽ അവനും ഹാപ്പി, പറഞ്ഞു കൊടുക്കാൻ സാധിച്ചതിൽ അമ്മയായ ഞാനും ഹാപ്പി.
എല്ലാം കേട്ട് കഴിഞ്ഞാണ് ആ മാസ് ഡയലോഗ്, "അല്ല അമ്മേ... ഇപ്പോഴാണ് എനിക്ക് മറ്റേ കാര്യം മനസിലായത്... ശബരിമലയിലെ പ്രശ്നമേ...! അപ്പൊ, ഈ ടിവിയിൽ പറയുന്നത് ഈ ആർത്തവം എന്തോ കുഴപ്പം ഉള്ള കാര്യം ആണെന്നല്ലേ? ഇതൊരു ബയോളജിക്കല്‍ പ്രോസസ്സ് അല്ലേ? So how can it be a bad thing?"
അതേ അത് തന്നെയാണ് ഇനിയുള്ള തലമുറ ചോദിക്കേണ്ട ചോദ്യം... ഇനി ഒന്നു കൂടി പറയട്ടെ, ഇങ്ങനെ എനിക്കവന് പറഞ്ഞു കൊടുക്കാൻ ആയതിൽ നന്ദിയോടെ ഓർക്കേണ്ട ചിലരുണ്ട്.
അവിടെ നിന്നും പുറത്ത് തട്ടി 'ആ അത്രയേ ഉള്ളോ' എന്ന ചോദ്യം!
എന്‍റെ അമ്മ മധ്യപ്രദേശിലേക്ക് ട്രാൻസ്ഫർ ആയി പോയിരുന്ന സമയത്ത് ആണ് എനിക്ക് ആദ്യമായി പീരിയഡ്സ് ഉണ്ടാകുന്നത്. അത്തവണ ലീവിന് വന്നു പോകുന്നതിന് മുൻപ് പാഡും മറ്റു ആവശ്യസാധങ്ങളും ഒക്കെ എനിക്ക് കാണിച്ചു തന്നു. ഒരു ഉൾവിളി കൊണ്ടെന്ന പോലെ ആർത്തവത്തെ പറ്റി പറഞ്ഞു തന്നിട്ട് പോയ അമ്മ. 'ഒന്നും പേടിക്കണ്ട., That's quite normal' എന്നു പറഞ്ഞു പകർന്നു നൽകിയിട്ട് പോയ ധൈര്യം.
എന്നിട്ടും ആ സമയത്ത് പപ്പയുടെ അടുത്ത് നേരിട്ട് പറയാൻ ധൈര്യം ഇല്ലാതെ, ഓടി ചെന്നത് എന്‍റെ ആന്‍റിയുടെ അടുത്ത്... അവിടെ നിന്നും പുറത്ത് തട്ടി 'ആ അത്രയേ ഉള്ളോ' എന്ന ചോദ്യം! അല്ലാതെ, "ഹോ നീ വലുതായി, ഇനി പഴേ പോലെ തുള്ളിച്ചാടി ആണ്‍പിള്ളേരും ആയി ഇടപെഴകൽ ഒക്കെ നിർത്തിക്കൊ' എന്ന സ്ഥിരം പിന്തിരിപ്പൻ വാക്കുകൾ പറയാതെയിരുന്ന എന്‍റെ ലിസി ആന്‍റി...
ഒടുവിൽ കാര്യമറിഞ്ഞപ്പോൾ "oh great dear, നല്ല വിശ്രമം എടുക്കുക. വൃത്തി നല്ലത് പോലെ നോക്കുക" എന്ന് പറഞ്ഞ പപ്പ.. അത്യാവശ്യം വരുമ്പോൾ കൈയ്യിൽ ഇല്ലെങ്കിൽ, പാഡ് മേടിച്ചു തരാൻ, ഏത് പാതിരാത്രിയ്ക്ക് വേണമെങ്കിലും ഇപ്പോഴും എനിക്കെന്‍റെ പപ്പായോട് പറയാൻ ഉള്ള സ്വാതന്ത്ര്യമാണ് അന്ന് കിട്ടിയത്.
പ്രണയകാലം മുതൽ ദേ ഇന്ന് വരെ ഏതാണ്ട് 19 വർഷം
സ്കൂളിലും കോളേജിലും ഉണ്ട് വയറു വേദനിച്ചു കിടക്കുമ്പോൾ, കാര്യം അറിഞ്ഞിട്ടും "എന്താടി എന്താടി" എന്നു ചോദിച്ചു ചൊറിയാതെ, ടാബ്‌ലെറ്റ് മേടിച്ചു തന്നിരുന്ന ചങ്ക് ചെക്കന്മാർ. അവിടെ അവർ കാണിച്ചു തന്നിരുന്നത് ഒരു പുരുഷന് സ്ത്രീയോടുള്ള ബഹുമാനത്തിന്‍റെ ആദ്യ പടി തന്നെ.
പ്രണയകാലം മുതൽ ദേ ഇന്ന് വരെ ഏതാണ്ട് 19 വർഷം, എന്‍റെ പീരിയഡ് സമയങ്ങളിലൊക്കെ എല്ലാ വിധത്തിലും അർഹമായ പരിഗണന തരുന്ന ഭർത്താവ്.
നന്ദിയുണ്ട്, എല്ലാവരോടും... നിങ്ങൾ കാരണം എനിക്കിന്ന് 'അമ്മ എന്ന നിലയിൽ എന്‍റെ മകനോട് കൃത്യവും വ്യക്തവുമായ കാര്യങ്ങൾ പറഞ്ഞു കൊടുക്കാനായി. ഇനിയങ്ങോട്ട് എന്‍റെ ആണ്‍മക്കൾ സ്ത്രീയെപ്പറ്റി, അവളുടെ ശരീരത്തെ പറ്റി അറിയേണ്ടതെല്ലാം അവരുടെ കൂട്ടുകാർ വഴി അല്ല, ഈ അമ്മയിൽ നിന്ന് തന്നെയേ അറിയൂ.